ഒ​രു മാ​സം പി​ന്നി​ട്ടി​ട്ടും പ്ര​തി​ക​ള്‍ കാ​ണാ​മ​റ​യ​ത്ത്
Wednesday, September 18, 2019 1:25 AM IST
കാ​സ​ര്‍​ഗോ​ഡ്: മ​ഞ്ചേ​ശ്വ​രം കാ​രു​ണ്യ​മാ​താ ദേ​വാ​ല​യ​ത്തി​നു നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യി ഒ​രു മാ​സം തി​ക​യാ​റാ​യി​ട്ടും പ്ര​തി​ക​ള്‍ കാ​ണാ​മ​റ​യ​ത്ത്. ഇ​നി​യും പ്ര​തി​ക​ളെ പി​ടി​കൂ​ടാ​നാ​യി​ല്ലെ​ങ്കി​ല്‍ ജി​ല്ലാ ക​ള​ക്ട​റു​ടെ​യും പോ​ലീ​സ് മേ​ധാ​വി​യു​ടെ​യും ഓ​ഫീ​സി​നു മു​ന്നി​ല്‍ സ​ത്യ​ഗ്ര​ഹ​സ​മ​രം ന​ട​ത്തു​മെ​ന്ന് മം​ഗ​ളൂ​രു രൂ​പ​ത അധികൃതർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.
ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് 19 നാ​ണ് ദേ​വാ​ല​യ​ത്തി​നു​നേ​രെ സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. സം​ഭ​വ​ദി​വ​സം സ്ഥ​ല​ത്തെ​ത്തി​യ ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ കു​റ്റ​ക്കാ​രെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. തു​ട​ര്‍​ന്ന് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും മൊ​ബൈ​ല്‍ ഫോ​ണ്‍ വി​വ​ര​ങ്ങ​ളും ശേ​ഖ​രി​ച്ച് ശാ​സ്ത്രീ​യ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ന് തു​ട​ക്കം​കു​റി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ല്‍ ഒ​രുമാ​സം തി​ക​യാ​റാ​യി​ട്ടും അ​ന്വേ​ഷ​ണം എ​ങ്ങു​മെ​ത്താ​ത്ത അ​വ​സ്ഥ​യാ​ണ്. ആ​ധു​നി​ക​വും ശാ​സ്ത്രീ​യ​വു​മാ​യ എ​ല്ലാ സം​വി​ധാ​ന​ങ്ങ​ളു​മു​ണ്ടാ​യി​ട്ടും കു​റ്റ​വാ​ളി​ക​ളെ പി​ടി​കൂ​ടാ​നാ​വാ​ത്ത​ത് വേ​ദ​നാ​ജ​ന​ക​മാ​ണെ​ന്ന് ഇ​ട​വ​ക വി​കാ​രി ഫാ. ​വി​ന്‍​സ​ന്‍റ് വി​നോ​ദ് സ​ല്‍​ദാ​ന പ​റ​ഞ്ഞു.
സം​ഭ​വം ന​ട​ന്ന ദി​വ​സം​ത​ന്നെ എ​ല്ലാ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളു​ടെ​യും നേ​താ​ക്ക​ള്‍ സ്ഥ​ല​ത്തെ​ത്തി ഒ​റ്റ​ക്കെ​ട്ടാ​യി സം​ഭ​വ​ത്തെ അ​പ​ല​പി​ച്ചി​രു​ന്ന​താ​ണ്. സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ച റ​വ​ന്യൂ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​നും കാ​സ​ര്‍​ഗോ​ട്ടെ​ത്തി​യ ഡി​ജി​പി ലോ​ക്‌​നാ​ഥ് ബെ​ഹ്‌​റ​യ്ക്കും ദേ​വാ​ല​യ​വി​കാ​രി​യും ക​ത്തോ​ലി​ക്ക സ​ഭ ഭാ​ര​വാ​ഹി​ക​ളും നേ​രി​ട്ട് നി​വേ​ദ​നം ന​ല്‍​കു​ക​യും ചെ​യ്തു.
ഓ​ഗ​സ്റ്റ് 25ന് ​വി​ശ്വാ​സി​ക​ള്‍ മ​ഞ്ചേ​ശ്വ​ര​ത്തു നി​ന്ന് ഹൊ​സ​ങ്ക​ടി വ​രെ ജാ​ഥ​യും പ്ര​തി​ഷേ​ധ​യോ​ഗ​വും ന​ട​ത്തി.
ഇ​ത്ര​യൊ​ക്കെ​യാ​യി​ട്ടും അ​ന്വേ​ഷ​ണം മു​ന്നോ​ട്ടു​പോ​കാ​ത്ത​തു സം​ബ​ന്ധി​ച്ച് വീ​ണ്ടും റ​വ​ന്യൂ മ​ന്ത്രി​ക്കും എ​ന്‍.​എ. നെ​ല്ലി​ക്കു​ന്ന് എം​എ​ല്‍​എ​യ്ക്കും മം​ഗ​ളൂ​രു രൂ​പ​ത ക​ത്തോ​ലി​ക്ക സ​ഭ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നി​വേ​ദ​നം ന​ല്‍​കി​യി​ട്ടു​ണ്ട്.
അ​ന്വേ​ഷ​ണം മു​ന്നോ​ട്ടു​പോ​കാ​തി​രി​ക്കാ​നും പ്ര​തി​ക​ളെ പി​ടി​കൂ​ടാ​തി​രി​ക്കാ​നും പോ​ലീ​സി​നു​മേ​ല്‍ എ​ന്തു സ​മ്മ​ര്‍​ദ​മാ​ണ് ഉ​ണ്ടാ​വു​ന്ന​തെ​ന്ന് വ്യ​ക്ത​മ​ല്ല. ഇ​നി​യും കു​റ്റ​വാ​ളി​ക​ളെ പി​ടി​കൂ​ടാ​തെ കേ​സ് തേ​ച്ചു​മാ​യ്ച്ചു ക​ള​യാ​നാ​ണ് ശ്ര​മ​മെ​ങ്കി​ല്‍ ജി​ല്ലാ ക​ള​ക്ട​റു​ടെ​യും പോ​ലീ​സ് മേ​ധാ​വി​യു​ടെ​യും ഓ​ഫീ​സി​നു മു​ന്നി​ല്‍ ഒ​രു​ദി​വ​സ​ത്തെ സൂ​ച​നാ നി​രാ​ഹാ​ര സ​ത്യ​ഗ്ര​ഹം ന​ട​ത്താ​നാ​ണ് തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​ത്. എ​ന്നി​ട്ടും ന​ട​പ​ടി​ക​ളു​ണ്ടാ​വു​ന്നി​ല്ലെ​ങ്കി​ല്‍ അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​ര സ​ത്യ​ഗ്ര​ഹം ആ​രം​ഭി​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ മ​ഞ്ചേ​ശ്വ​രം കാ​രു​ണ്യ​മാ​ത ദേ​വാ​ല​യ വി​കാ​രി ഫാ. ​വി​ന്‍​സ​ന്‍റ് വി​നോ​ദ് സ​ല്‍​ദാ​ന, ബേ​ള വ്യാ​കു​ല​മാ​ത ദേ​വാ​ല​യ വി​കാ​രി ഫാ. ​ജോ​ണ്‍ വാ​സ്, പാ​വൂ​ര്‍ ദേ​വാ​ല​യ വി​കാ​രി ഫാ.​വ​ര്‍​ഗീ​സ് ച​ക്കാ​ല, മം​ഗ​ളൂ​രു രൂ​പ​ത ക​ത്തോ​ലി​ക്ക സ​ഭ അ​ധ്യ​ക്ഷ​ന്‍ പോ​ള്‍ റാ​ല്‍​ഫി ഡി​കോ​സ്ത, കാ​സ​ര്‍​ഗോ​ഡ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് രാ​ജു സ്റ്റീ​ഫ​ന്‍ ഡി​സൂ​സ, മ​ഞ്ചേ​ശ്വ​രം ദേ​വാ​ല​യ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ് ജീ​ന്‍ ല​വീ​ണ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.