ദേ​ശീ​യ ഹ​രി​ത ട്രൈബ്യൂ​ണ​ല്‍ നിർദേശം; വൃത്തിയാകാനുറച്ചു കിനാനൂർ-കരിന്തളം
Thursday, September 19, 2019 1:19 AM IST
ക​രി​ന്ത​ളം: നി​ര​വ​ധി ക​ര്‍​മ​പ​ദ്ധ​തി​ക​ളു​മാ​യി മാ​ലി​ന്യ വി​മു​ക്തം-​സ​മ്പൂ​ര്‍​ണ ശു​ചി​ത്വം എ​ന്ന ല​ക്ഷ്യ​ത്തി​ലേ​ക്ക് ചു​വ​ട് വ​യ്ക്കു​ക​യാ​ണ് കി​നാ​നൂ​ര്‍-​ക​രി​ന്ത​ളം പ​ഞ്ചാ​യ​ത്ത്. ദേ​ശീ​യ ഹ​രി​ത ട്രൈബ്യൂ​ണ​ല്‍ കി​നാ​നൂ​ര്‍-​ക​രി​ന്ത​ള​ത്തെ ഒ​ക്ടോ​ബ​ര്‍ 31 ന​കം മാ​ലി​ന്യ​വി​മു​ക്ത പ​ഞ്ചാ​യ​ത്താ​ക്കി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്. ഇ​ത് യാ​ഥാ​ര്‍​ത്ഥ്യ​മാ​ക്കാ​നു​ള്ള തി​ര​ക്കി​ലാ​ണ് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും നാ​ട്ടു​കാ​രും. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ ക​ള​ക്ട​ര്‍ ഡി. ​സ​ജി​ത്ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വി​ശ​ദ​മാ​യ ക​ര​ട് ആ​ക്‌​ഷ​ന്‍ പ്ലാ​ന്‍ ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്.

പ​ഞ്ചാ​യ​ത്തി​ല്‍ 17 വാ​ര്‍​ഡു​ക​ളാ​ണു​ള്ള​ത്. ഓ​രോ വാ​ര്‍​ഡി​ലും 40 വീ​ടു​ക​ള്‍ അ​ട​ങ്ങി​യ ഓ​രോ ക്ല​സ്റ്റ​ര്‍ ഉ​ണ്ടാ​ക്കും. ഒ​രു വാ​ര്‍​ഡി​ല്‍ 15 ക്ല​സ്റ്റ​ര്‍ ഉ​ണ്ടാ​ക്കും. ഇ​വ​യു​ടെ മേ​ല്‍​നോ​ട്ട​ത്തി​നാ​യി ഏ​ഴം​ഗ ക​മ്മി​റ്റി ഉ​ണ്ടാ​ക്കും. വീ​ടു​ക​ളി​ല്‍ നി​ന്ന് മാ​ലി​ന്യം​ശേ​ഖ​രി​ക്കാ​ന്‍ ഹ​രി​ത ക​ര്‍​മ​സേ​ന​യു​ണ്ടാ​വും.
വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ ഇ​വ​യു​ടെ പ്ര​വ​ര്‍​ത്ത​നം ഊ​ര്‍​ജി​ത​മാ​ക്കും. ഗാ​ര്‍​ഹി​ക മാ​ലി​ന്യ​സം​സ്‌​ക​ര​ണ​ത്തി​നാ​യി ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ 500 ഗാ​ര്‍​ഹി​ക ക​മ്പോ​സ്റ്റ് കു​ഴി​ക​ള്‍ നി​ര്‍​മി​ക്കും. അ​ടു​ക്ക​ള​യി​ലെ അ​ഴു​ക്കു​വെ​ള്ളം ക​ള​യാ​ന്‍ 500 സോ​ക് പി​റ്റു​ക​ളും വി​ത​ര​ണം ചെ​യ്യും. തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണി​തു ചെ​യ്യു​ന്ന​ത്.

ഇ​തി​നെ​ല്ലാംപു​റ​മെ ക​ല്യാ​ണ​ത്തി​നും മ​റ്റു പ​രി​പാ​ടി​ക​ളി​ലും ഉ​പ​യോ​ഗി​ക്കാ​നാ​യി 3000 സ്റ്റീ​ല്‍ പ്ലേ​റ്റും 3000 ഗ്ലാ​സും വാ​ങ്ങി​ക്കാ​ന്‍ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ പ​ദ്ധ​തി​യി​ടു​ന്നു​ണ്ട്. ഇ​ത് പൊ​തു​പ​രി​പാ​ടി​ക​ളി​ല്‍ പ്ലാ​സ്റ്റി​ക്ക് വ​സ്തു​ക്ക​ളു​ടെ ഉ​പ​യോ​ഗം പ​ര​മാ​വ​ധി കു​റ​യ്ക്കാ​ന്‍ സ​ഹാ​യി​ക്കും. പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്‍​പ​ത് സ്ഥ​ല​ങ്ങ​ളി​ല്‍ മി​നി മെ​റ്റീ​രി​യ​ല്‍ ക​ള​ക്‌ഷന്‍ ഫെ​സി​ലി​റ്റി (എം​സി​എ​ഫ്) സ്ഥാ​പി​ക്കാ​ന്‍ പ​ദ്ധ​തി ആ​വി​ഷ്‌​ക​രി​ച്ചി​ട്ടു​ണ്ട്. നി​ല​വി​ലു​ള്ള എം​സി​എ​ഫ് വി​പു​ലീ​ക​രി​ക​രി​ക്കാ​നും തീ​രു​മാ​ന​മാ​യി.

കൂടാതെ സ​മ്പൂ​ര്‍​ണ ശു​ചി​ത്വം എ​ന്ന ല​ക്ഷ്യം സാ​ധ്യ​മാ​ക്കാ​ന്‍ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും ഉ​ദ്യോ​ഗ​സ്ഥ​രും മു​ഴു​വ​ന്‍ ക്വാ​ർട്ടേ​ഴ്‌​സ് ഉ​ട​മ​ക​ളു​ടെ​യും യോ​ഗം വി​ളി​ച്ച് താ​മ​സ​ക്കാ​ര്‍​ക്കാ​യി ചെ​യ്തു​കൊ​ടു​ക്കേ​ണ്ട ശു​ചി​ത്വ​പ​ര​മാ​യ സൗ​ക​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് ക​ര്‍​ശ​ന നി​ര്‍​ദേ​ശം നല്‍​കി. വ്യാ​പാ​രി​ക​ളു​ടെ​യും ആ​ശാ വ​ര്‍​ക്ക​ര്‍​മാ​രു​ടെ​യും കു​ടും​ബ​ശ്രീ വ​നി​ത​ക​ളു​ടെ​യും വി​വി​ധ യോ​ഗ​ങ്ങ​ള്‍ ന​ട​ത്തി.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, സെ​ക്ര​ട്ട​റി, ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ള്‍ എ​ന്നി​വ​ർ ചേ​ര്‍​ന്നു പൊ​തു​ജ​ന​ങ്ങ​ള്‍​ക്കാ​യി നി​ര​വ​ധി ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ളും ന​ട​ത്തി​യി​ട്ടു​ണ്ട്. ഓ​ഫീ​സു​ക​ള്‍ പൂ​ര്‍​ണ​മാ​യും ഹ​രി​ത​ച​ട്ടം പാ​ലി​ച്ചാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.