കാ​നം സം​ര​ക്ഷ​ണപ​ദ്ധ​തി ശി​ല്പ​ശാ​ല 22ന്
Friday, September 20, 2019 1:25 AM IST
കാ​ഞ്ഞ​ങ്ങാ​ട്:​ പ​ള്ളി​ക്ക​ര പ​ഞ്ചാ​യ​ത്ത് ജൈ​വ വൈ​വി​ധ്യ പ​രി​പാ​ല​ന സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​സ്ഥാ​ന ജൈ​വ​വൈ​വി​ധ്യ ബോ​ർ​ഡി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ കാ​നം സം​ര​ക്ഷ​ണ പ​ദ്ധ​തി ആ​സൂ​ത്ര​ണം ചെ​യ്ത് ന​ട​പ്പാ​ക്കി വ​രു​ന്നു. ​വി​വി​ധ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ട​ത്തി​ൽ പ​ദ്ധ​തി പ്ര​ദേ​ശ​ത്തും കൈ​വ​ഴി​ക​ളി​ലും ഓ​ട, കൈ​ത, മു​ള എ​ന്നി​വ ന​ട്ട് ജ​ല​സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കേ​ണ്ട​തു​ണ്ട്.
പ​ദ്ധ​തി പ്ര​ദേ​ശം ജൈ​വ​വേ​ലി കെ​ട്ടി സം​ര​ക്ഷി​ക്കു​ക​യും വേ​ണം.​കാ​നം സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ ജ​ന​കീ​യ​മാ​ക്കാ​ൻ പ​രി​സ്ഥി​തി പ​ഠ​നം അ​ത്യാ​വ​ശ്യ​മാ​ണ്. ഇ​തി​ന്‍റെ പ്രാ​രം​ഭ​മാ​യി 22നു ​രാ​വി​ലെ പ​ത്തി​ന് ത​ച്ച​ങ്ങാ​ട് സാം​സ്കാ​രി​ക നി​ല​യ​ത്തി​ൽ ശി​ൽപ്പ​ശാ​ല സം​ഘ​ടി​പ്പി​ക്കും. ​കെ.​കു​ഞ്ഞി​രാ​മ​ൻ എം ​എ​ൽഎ ​ഉ​ദ്ഘാ​ട​നം ചെ​യ്യും. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​ഗൗ​രി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജി​ല്ലാ ക​ള​ക്ട​ർ ഡി.​സ​ജി​ത് ബാ​ബു മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും.​
സം​സ്ഥാ​ന ജൈ​വ​വൈ​വി​ധ്യ ബോ​ർ​ഡ് മെ​മ്പ​ർ സെ​ക്ര​ട്ട​റി ഡോ.​വി.​ബാ​ല​കൃ​ഷ്ണ​ൻ, പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ൻ ഡോ. ​ഇ.​ഉ​ണ്ണി​കൃ​ഷ​ണ​ൻ, പ​യ്യ​ന്നൂ​ർ സീ​ക്ക് ഡ​യ​റ​ക്ട​ർ ഡോ. ​വി.​സി.​ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.