എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ ദു​രി​ത​ത്തെ തോ​ല്‍​പ്പി​ച്ച് ഉ​പ​ജീ​വ​ന​മാ​ര്‍​ഗം ക​ണ്ടെ​ത്തി ര​മേ​ശ​ന്‍
Friday, September 20, 2019 1:27 AM IST
ബ​ദി​യ​ഡു​ക്ക: എ​ൻ​ഡോ​സ​ൾ​ഫാ​ൻ ദു​രി​തം ത​ന്‍റെ ജീ​വി​ത​ത്തി​ന്‍റെ താ​ളം തെ​റ്റി​ച്ച​പ്പോ​ഴും സ്വ​യം പ്ര​യ​ത്നം കൊ​ണ്ട് ജീ​വി​ത​വ​ഴി ക​ണ്ടെ​ത്തി മാ​തൃ​ക​യാ​വു​ക​യാ​ണ് ബോ​വി​ക്കാ​നം തെ​ക്കെ​പ്പ​ള്ള പ​ട്ടി​ക ജാ​തി കോ​ള​നി​യി​ലെ ര​മേ​ശ​ൻ. എ​ൻ​ഡോ​സ​ൾ​ഫാ​ൻ ദു​രി​തം കാ​ര​ണം അ​ര​യ്ക്ക് താ​ഴെ ത​ള​ർ​ന്ന് ജോ​ലി ചെ​യ്യാ​നോ ന​ട​ക്കാ​നോ സാ​ധി​ക്കാ​ത്ത ര​മേ​ശ​ൻ പേ​ന​ക​ളും സോ​പ്പു​പൊ​ടി​യും നി​ർ​മി​ച്ചാ​ണ് ത​നി​ക്കും കു​ടും​ബ​ത്തി​നും ജീ​വി​ക്കാ​നു​ള്ള വ​രു​മാ​ന​മാ​ർ​ഗം ക​ണ്ടെ​ത്തു​ന്ന​ത്.
വ​ർ​ണ​പേ​പ്പ​റു​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് പേ​ന​ക​ൾ നി​ർ​മി​ക്കു​ന്ന​ത്. പേ​ന​യു​ടെ മു​ക​ളി​ലെ അ​റ്റ​ത്ത് പ​ച്ച​ക്ക​റി​വി​ത്തും ചേ​ർ​ത്ത് പി​ടി​പ്പി​ച്ചി​ട്ടു​ണ്ട്. പ്ലാ​സ്റ്റി​ക് ഒ​ഴി​വാ​ക്കി ജൈ​വ​വൈ​വി​ധ്യ​ങ്ങ​ളി​ലേ​ക്കും കൃ​ഷി​യി​ലേ​ക്കും വി​ദ്യാ​ർ​ഥി​ക​ളെ​യും സ​മൂ​ഹ​ത്തെ​യും ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​പ്പി​ക്കു​ന്ന​തി​നു​ള്ള ബോ​ധ​വ​ത്ക​ര​ണം കൂ​ടി​യാ​ണ് ഈ ​സം​ര​ംഭം. പാ​ലി​യം എ​ന്ന പേ​രി​ലു​ള്ള സോ​പ്പ് പൊ​ടി​യും ര​മേ​ശ​ൻ നി​ർ​മി​ച്ച് വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ട്.