ആ​സ്വാ​ദ​ക​രി​ൽ കു​ളി​ർ​മ​ഴ പെ​യ്യി​ച്ച് ബാ​ബു​ഭാ​യി​യു​ടെ തെ​രു​വു​സം​ഗീ​തം
Thursday, October 10, 2019 1:30 AM IST
പി​ലി​ക്കോ​ട്: പ്രി​യ​ത​മ​യു​ടെ വി​ര​ലു​ക​ളി​ലൂ​ടെ ഹാ​ർ​മോ​ണി​യ​ത്തി​ൽ സം​ഗീ​തം ഒ​ഴു​കി​യ​പ്പോ​ൾ ഡോ​ല​കി​ന്‍റെ ച​ടു​ല​താ​ള​ത്തി​നൊ​പ്പം ഗ​സ​ലു​ക​ൾ ഉ​ൾ​പ്പെ​ടെ 18 ഓ​ളം പ്ര​ശ​സ്ത​മാ​യ ഗാ​ന​ങ്ങ​ൾ കോ​ഴി​ക്കോ​ടി​ന്‍റെ സ്വ​ന്തം തെ​രു​വു​ഗാ​യ​ക​ൻ ബാ​ബു​ഭാ​യ് പാ​ടി​യ​ത് ആ​സ്വാ​ദ​ക​രി​ൽ കു​ളി​ർ​മ​ഴ ചൊ​രി​ഞ്ഞു.

ഗ​സ​ൽ പ്രേ​മി​ക​ളെ ബാ​ബു​ഭാ​യി​യു​ടെ​യും കു​ടും​ബ​ത്തി​ന്‍റെ​യും തെ​രു​വു​സം​ഗീ​തം ചെ​റു​താ​യൊ​ന്നു​മ​ല്ല ആ​ന​ന്ദി​പ്പി​ച്ച​ത്. പി​ലി​ക്കോ​ട് ഫൈ​ൻ ആ​ർ​ട്സ് സൊ​സൈ​റ്റി​യു​ടെ സ്വ​രം നൃ​ത്ത-​സം​ഗീ​ത-ചി​ത്ര​ക​ലാ വി​ദ്യാ​ല​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​ജ​യ​ദ​ശ​മി​നാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച വാ​ഞ്ഛി​തം സം​ഗീ​തോ​ത്സ​വ​ത്തി​ലാ​ണ് ബാ​ബു ശ​ങ്ക​ർ എ​ന്ന ബാ​ബു​ഭാ​യി​യും കു​ടും​ബ​വും ഗ​സ​ലു​ക​ൾ ആ​ല​പി​ച്ച​ത്. "കി​ത്ത് നാ ​ഹ​സീ​നാ ചെ​ഹ് രാ.... ​എ​ന്ന മു​ഹ​മ്മ​ദ് റാ​ഫി​യു​ടെ പ്ര​ശ​സ്ത​മാ​യ ഗാ​ന​ത്തി​ൽ നി​ന്നു തു​ട​ങ്ങി "ആ​നെ സെ ​ഉ​സ്കീ ആ​യി ബ​ഹാ​ൻ... "മൈ ​സാ​യി​ർ തൂ ​ന​ഹീം നി​ലൂ​ടെ' ഹേ ​ദു​നി​യാ.... 'വി​ലെ​ത്തു​മ്പോ​ഴേ​ക്കും 18 ഗാ​ന​ങ്ങ​ൾ ബാ​ബു​ഭാ​യി​യും കു​ടും​ബ​വും ആ​ല​പി​ച്ചു തീ​ർ​ത്ത​പ്പോ​ൾ ആ​സ്വാ​ദ​ക​രൊ​ന്ന​ട​ങ്കം വി​വി​ധ വി​കാ​ര തോ​ണി​ക​ളി​ലേ​റി​യി​രു​ന്നു.

ഗ​സ​ൽ ലോ​ക​ത്തെ ത​മ്പു​രാ​ൻ​മാ​രാ​യ മു​ഹ​മ്മ​ദ് റാ​ഫി, ഗു​ലാം അ​ലി, മ​ന്നാ​ഡെ, മു​കേ​ഷ് തു​ട​ങ്ങി​യ​വ​രു​ടെ ഗ​സ​ലു​ക​ൾ ഇ​ല​ക്ട്രോ​ണി​ക്സ് ശ​ബ്ദ​വീ​ചി​ക​ളു​ടെ സ​ഹാ​യ​മി​ല്ലാ​തെ ബാ​ബു​ഭാ​യി പാ​ടി. തെ​രു​വ് ത​ന്നെ സം​ഗീ​ത​വും സം​ഗീ​തം ത​ന്നെ ജീ​വി​ത​വു​മാ​യി കോ​ഴി​ക്കോ​ടി​ന്‍റെ വീ​ഥി​ക​ളി​ൽ ക​ഴി​ഞ്ഞ 38 വ​ർ​ഷ​മാ​യി പാ​ടു​ന്ന ഗാ​യ​ക​നാ​ണ് ബാ​ബു​ഭാ​യി.

സം​ഗീ​ത​വി​രു​ന്നി​ൽ ഭാ​ര്യ ല​ത​യാ​ണ് ഹാ​ർ​മോ​ണി​യം വാ​യി​ക്കു​ന്ന​ത്. ഏ​ഴു മ​ക്ക​ളി​ൽ ഇ​ള​യ​വ​ളാ​യ കൗ​സ​ല്യ​യും സം​ഗീ​ത​വി​രു​ന്നി​ൽ പ​ങ്കു​ചേ​ർ​ന്നു. തെ​രു​വി​ന്‍റെ സം​ഗീ​തം പ​രി​പാ​ടി അ​സീ​സ് താ​യി​നേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ലി​ക്കോ​ട് ഫൈ​ൻ ആ​ർ​ട്സ് സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് എം. ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​ൽ ഭാ​ർ​ഗ​വി പി​ലി​ക്കോ​ടി​നെ ആ​ദ​രി​ച്ചു. ഫൈ​ൻആ​ർ​ട്സ് സൊ​സൈ​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി​നോ​ദ് എ​ര​വി​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​വി. ര​മേ​ശ്, മാ​തൃ​കം പ്ര​സി​ഡ​ന്‍റ് ഷീ​ജ പ്ര​ഭാ​ക​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.