കൈ​ക​ഴു​ക​ൽ ദി​നാ​ച​ര​ണം
Wednesday, October 16, 2019 1:05 AM IST
കു​ന്നും​കൈ: ആ​ഗോ​ള കൈ​ക​ഴു​ക​ൽ​ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കു​ന്നും​കൈ എ​യു​പി സ്കൂ​ളി​ൽ പ്ര​ത്യേ​ക പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. കൈക​ഴു​ക​ലി​ന്‍റെ പ്ര​ധാ​ന്യ​ത്തെ​ക്കു​റി​ച്ചും ന​ല്ല വെ​ള്ള​വും സോ​പ്പും ഉ​പ​യോ​ഗി​ച്ച് ന​ല്ല​തു​പോ​ലെ കൈക​ഴു​കു​ന്ന​തി​ന്‍റെ ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ചും ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി.
മു​ഖ്യാ​ധ്യാ​പ​ക​ൻ സി.​എം. വ​ർ​ഗീ​സ്, സ​യ​ൻ​സ് അ​ധ്യാ​പി​ക കെ. ​സു​ക​ന്യ, സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് പി.​ജെ. ത​ങ്ക​മ്മ, സ​ന​ൽ ജ​യിം​സ്, സ്കൂ​ൾ ലീ​ഡ​ർ അ​ഭി​ന​വ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

സ്വ​കാ​ര്യ​മേ​ഖ​ല​യി​ലെ
തൊ​ഴി​ലാ​ളി​ക​ള്‍​ക്ക്
അ​വ​ധി

മ​ഞ്ചേ​ശ്വ​രം: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന 21 ന് ​മ​ഞ്ചേ​ശ്വ​രം അ​സം​ബ്ലി മ​ണ്ഡ​ല പ​രി​ധി​യി​ലെ സ്വ​കാ​ര്യ സം​രം​ഭ​ങ്ങ​ളി​ലും സ്വ​കാ​ര്യ വ്യ​വ​സാ​യ​മേ​ഖ​ല​യി​ലും ഷോ​പ്സ് ആ​ൻ​ഡ് ക​മേ​ഴ്‌​സ്യ​ല്‍ എ​സ്റ്റാ​ബ്ലി​ഷ്‌​മെ​ന്‍റ് ആ​ക്ടി​ന്‍റെ കീ​ഴി​ല്‍ വ​രു​ന്ന സ്വ​കാ​ര്യ​മേ​ഖ​ല​യി​ലെ മ​റ്റു​സ്ഥാ​പ​ന​ങ്ങ​ളി​ലും ജോ​ലി ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് അ​ന്നേ​ദി​വ​സം ശ​ന്പള​ത്തോ​ടു കൂ​ടി​യ അ​വ​ധി ന​ല്‍​കു​വാ​ന്‍ ലേ​ബ​ര്‍ ക​മ്മീ​ഷ​ണ​ര്‍ ഉ​ത്ത​ര​വാ​യി.
അ​തി​നാ​ല്‍ അ​ന്നേ​ദി​വ​സം ഈ ​സ്ഥാ​പ​ന​ങ്ങ​ളി​ലെ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് അ​വ​ധി ന​ല്‍​കി സ​മ്മ​തി​ദാ​ന അ​വ​കാ​ശം വി​നി​യോ​ഗി​ക്കു​ന്ന​തി​ന് സൗ​ക​ര്യം ഒ​രു​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ഡി. ​സ​ജി​ത് ബാ​ബു അ​റി​യി​ച്ചു. ആ​ക്ഷേ​പ​മു​ള്ള​വ​ര്‍ ജി​ല്ലാ ലേ​ബ​ര്‍ ഓ​ഫീ​സ​ര്‍ (എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ്) മു​മ്പാ​കെ വി​വ​ര​മ​റി​യി​ക്ക​ണം. ഫോ​ണ്‍: 04994 256950.