തോ​മാ​പു​രം സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന​യിലെ തെരുവുയോഗങ്ങൾക്ക് ഇ​ന്നു തു​ട​ക്ക​ം
Thursday, October 17, 2019 1:03 AM IST
ചി​റ്റാ​രി​ക്കാ​ൽ : ക​ർ​ഷ​ക​രു​ടെ അ​വ​കാ​ശ സം​ര​ക്ഷ​ണ​ത്തി​നാ​യി ത​ല​ശേ​രി അ​തി​രൂ​പ​ത നേ​തൃ​ത്വം ന​ൽ​കു​ന്ന ഉ​ത്ത​ര​മ​ല​ബാ​ർ ക​ർ​ഷ​ക​പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ ര​ണ്ടാം​ഘ​ട്ട​മാ​യ തെ​രു​വു​യോ​ഗ​ങ്ങ​ൾ​ക്ക് തോ​മാ​പു​രം സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന​യി​ൽ ഇ​ന്നു തു​ട​ക്ക​മാ​കും.
മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞു 3.30 ന് ​കു​ന്നും​കൈ ടൗ​ണി​ൽ ഫൊ​റോ​ന വി​കാ​രി ഫാ. ​മാ​ർ​ട്ടി​ൻ കി​ഴ​ക്കേ​ത്ത​ല​യ്ക്ക​ൽ നി​ർ​വ​ഹി​ക്കും. ഫാ. ​മാ​ത്യു ഓ​ലി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. തു​ട​ർ​ന്ന് 4.15 ന് ​മ​ണ്ഡ​പം (മ​ണാ​ട്ടി​ക്ക​വ​ല), അ​ഞ്ചി​ന് ക​ണ്ണി​വ​യ​ൽ (ന​ല്ലോം പു​ഴ), ആ​റി​ന് ചാ​വ​റ​ഗി​രി. 6.45ന് ​പാ​ലാ​വ​യ​ലി​ൽ സ​മാ​പി​ക്കും.
നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​ബെ​ഡൂ​ർ, 4.30ന് ​ക​മ്പ​ല്ലൂ​ർ, 5.15 ന് ​ആ​യ​ന്നൂ​ർ ആറിന് ​ക​ടു​മേ​നി​യി​ൽ സ​മാ​പി​ക്കും. ശ​നി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് 3.15ന് ​ത​യ്യേ​നി, നാലിന് ​കാ​വു​ന്ത​ല, 4.30ന് ​കാ​റ്റാം​ക​വ​ല, അഞ്ചിന് ​ച​ട്ട​മ​ല, 5.30ന് ​വ​ര​ക്കാ​ട്, 6.30ന് ​ചി​റ്റാ​രി​ക്കാ​ലി​ൽ സ​മാ​പി​ക്കും. ജോ​ജി പു​ല്ലാ​ഞ്ചേ​രി, ജോ​സ്ജോ ഒ​ഴു​ക​യി​ൽ, മാ​ത്യു വ​ലി​യ​വീ​ട്ടി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
ഫാ. ​പീ​റ്റ​ർ കൊ​ച്ചു​വീ​ട്ടി​ൽ, ഫാ. ​ജി​ബി കോ​യി​ക്ക​ൽ, ഫാ. ​അ​ല​ക്സ് നി​ര​പ്പേ​ൽ, സാ​ജു കു​ന്നും​കൈ, സ​ജി മ​ണ്ഡ​പം, ജോ​ണി ബെ​ഡൂ​ർ, ബി​ജു ക​മ്പ​ല്ലൂ​ർ, ബെ​ന്നി ചി​റ്റാ​രി​ക്കാ​ൽ, സ​ജി ച​ട്ട​മ​ല എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.