ടെ​ൻ​ഡേ​ര്‍​ഡ് വോ​ട്ട്
Thursday, October 17, 2019 1:05 AM IST
വോ​ട്ടി​ംഗി​നാ​യി വോ​ട്ട​ര്‍ ക​ട​ന്നു​വ​രി​ക​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ വോ​ട്ട് മ​റ്റൊ​രാ​ള്‍ രേ​ഖ​പ്പെ​ടു​ത്തി പോ​യി എ​ന്ന് പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ര്‍​ക്ക് ഉ​റ​പ്പാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ദ്ദേ​ഹ​ത്തി​ന് ടെ​ന്‍​ഡേ​ര്‍​ഡ് വോ​ട്ട് അ​നു​വ​ദി​ക്കാം. ടെ​ന്‍​ഡേ​ര്‍​ഡ് വോ​ട്ട് വോ​ട്ടിം​ഗ് യ​ന്ത്ര​ത്തി​ല്‍ രേ​ഖ​പ്പെ​ടു​ത്താ​ന്‍ പാ​ടി​ല്ല. ഇ​തി​നാ​യി ബാ​ല​റ്റ് പേ​പ്പ​ര്‍ ഉ​പ​യോ​ഗി​ക്കേ​ണ്ട​തും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ ബാ​ല​റ്റ് പേ​പ്പ​ര്‍ സീ​ല്‍ ചെ​യ്ത് സൂ​ക്ഷി​ക്കേ​ണ്ട​തു​മാ​ണ്. ഇ​തി​ന്‍റെ വി​വ​ര​ങ്ങ​ള്‍ 17 എ ​ര​ജി​സ്റ്റ​റി​ലാ​ണ് രേ​ഖ​പ്പെ​ടു​ത്തേ​ണ്ട​ത്.


ച​ല​ഞ്ച്ഡ് വോ​ട്ട്
വോ​ട്ട​റു​ടെ ഐ​ഡ​ന്‍റി​റ്റി​യെ കു​റി​ച്ച് പോ​ളിം​ഗ് ഏ​ജ​ന്‍റി​ന് ത​ര്‍​ക്ക​മു​ണ്ടെ​ങ്കി​ല്‍ രണ്ടു രൂ​പ കെ​ട്ടി​വ​ച്ച​തി​നു ശേ​ഷം ത​ര്‍​ക്കം ഉ​ന്ന​യി​ക്കാം. ഈ ​വി​ഷ​യം സം​ബ​ന്ധി​ച്ച് പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ര്‍ സ​മ്മ​റി വി​ചാ​ര​ണ ന​ട​ത്തേ​ണ്ട​തും ത​ര്‍​ക്കം സ്ഥാ​പി​ക്ക​പ്പെ​ട്ടി​ല്ലെ​ങ്കി​ല്‍ വോ​ട്ട​ര്‍​ക്ക് വോ​ട്ട് ചെ​യ്യാ​ന്‍ അ​നു​വാ​ദ​വും ന​ല്‍​ക​ണം. ത​ര്‍​ക്കം സ്ഥാ​പി​ക്ക​പ്പെ​ടു​ക​യാ​ണെ​ങ്കി​ല്‍ ത​ര്‍​ക്കവി​ധേ​യ​നാ​യ വ്യ​ക്തി​യെ പോ​ലീ​സി​ന് കൈ​മാ​റ​ണം .

പ്രോ​ക്‌​സി വോ​ട്ട്

സി​എ​സ്‌​വി (ക്ലാ​സി​ഫൈ​ഡ് സ​ര്‍​വീ​സ് വോ​ട്ട​ര്‍) പ​ട്ടി​ക​യി​ലു​ള്ള ആ​ളി​നു വേ​ണ്ടി പ്രോ​ക്‌​സി​യാ​യി നി​യ​മി​ക്കു​ന്ന ആ​ളി​ന് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താം. അ​പ്ര​കാ​രം വോ​ട്ട് ചെ​യ്യു​മ്പോ​ള്‍ പ്രോ​ക്‌​സി​യു​ടെ ഇ​ട​ത് കൈ​യ്യി​ലെ ന​ടു​വി​ര​ലി​ൽ മ​ഷി പു​ര​ട്ട​ണം.