ഇതുവഴി നടക്കാനെങ്കിലും ഒരു പോംവഴി! എം​ എ​ന്‍ ചാ​ല്‍ കോ​ള​നി നി​വാ​സി​ക​ള്‍​ക്ക് ദു​രി​ത​യാ​ത്ര
Friday, October 18, 2019 1:21 AM IST
ചീ​മേ​നി: അ​ധി​കൃ​ത​രു​ടെ ആ​സൂ​ത്ര​ണ​മി​ല്ലാ​യ്മ മൂ​ലം എം​ എ​ന്‍ ചാ​ല്‍ കോ​ള​നി നി​വാ​സി​ക​ള്‍​ക്ക് ദു​രി​ത​യാ​ത്ര. ക​യ്യൂ​ര്‍-​ചീ​മേ​നി പ​ഞ്ചാ​യ​ത്തി​ലെ 16-ാം വാ​ര്‍​ഡി​ലാ​ണ് അ​ധി​കൃ​ത​ർ നാ​ട്ടു​കാ​രെ വെ​ട്ടി​ലാ​ക്കി​യി​ട്ടു​ള്ള​ത്. കോ​ണ്‍​ക്രീ​റ്റ് റോ​ഡ് നി​ര്‍​മി​ക്കാ​ന്‍ മാ​സ​ങ്ങ​ള്‍​ക്ക് മു​ന്പ് പൊ​ളി​ച്ചു​നീ​ക്കി​യ ന​ട​വ​ഴി​യെ നോ​ക്കി പ്ര​ദേ​ശ​ത്തു​കാ​ർ ഇ​പ്പോ​ൾ നെ​ടു​വീ​ര്‍​പ്പി​ടു​ക​യാ​ണ്.

പ്രാ​യ​മാ​യ​വ​രും വി​ദ്യാ​ര്‍​ഥി​ക​ളു​മ​ട​ക്കം നി​ര​വ​ധി​യാ​ളു​ക​ള്‍ ദി​വ​സേ​ന ന​ട​ന്നു​പോ​യി​രു​ന്ന റോ​ഡി​പ്പോ​ള്‍ വെ​ള്ളം കു​ത്തി​യൊ​ലി​ച്ച​തോ​ടെ ഉ​രു​ള്‍​പൊ​ട്ടി​യ മ​ല​യി​ടു​ക്ക് പോ​ലെ​യാ​ണ്. ക​ഴി​ഞ്ഞ മാ​ര്‍​ച്ച് മാ​സ​ത്തി​നുശേ​ഷ​മാ​ണ് ഈ ​അ​വ​സ്ഥ​യി​ലാ​യ​ത്. മു​ഴ​ക്കോം അ​ര​യാ​ലി​ന്‍​കീ​ഴി​ല്‍ റോ​ഡി​ല്‍ നി​ന്ന് വ​ലി​യ​പൊ​യി​ല്‍ ഭാ​ഗ​ത്തേ​ക്കു​ള്ള എ​ളു​പ്പ​വ​ഴി കൂ​ടി​യാ​ണ് ഇ​ത്. വ​ലി​യ​പൊ​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ്‌​കൂ​ള്‍, ക്ലാ​യി​ക്കോ​ട് വി​ല്ലേ​ജ് ഓ​ഫീ​സ് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കെ​ത്താ​ന്‍ ജ​ന​ങ്ങ​ള്‍ ഏ​റെ ആ​ശ്ര​യി​ക്കു​ന്ന​തും ഈ ​വ​ഴി ത​ന്നെ​യാ​യി​രു​ന്നു. 90 മീ​റ്റ​റോ​ളം നീ​ള​ത്തി​ലു​ള്ള ഈ ​ഭാ​ഗ​ത്തി​നുശേ​ഷം റോ​ഡ് ടാ​റിം​ഗ് ന​ട​ത്തി​യി​ട്ടു​ണ്ട്. ഈ ​ഭാ​ഗം കോ​ണ്‍​ക്രീ​റ്റ് ചെ​യ്തു ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കാ​ന്‍ നീ​ലേ​ശ്വ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അ​ഞ്ചു ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച​തോ​ടെ​യാ​ണ് ന​ട​വ​ഴി പൊ​ളി​ച്ചു​നീ​ക്കി റോ​ഡാ​ക്കി​യ​ത്.

എ​ന്നാ​ല്‍ കു​ത്ത​നെ​യു​ള്ള ക​യ​റ്റ​മു​ള്ള​തു കൊ​ണ്ട് കോ​ണ്‍​ക്രീ​റ്റ് മാ​റ്റി ടാ​റിം​ഗ് ന​ട​ത്താ​ന്‍ പി​ന്നി​ട് തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. മ​ഴ​ക്കാ​ല​ത്തി​ന് മു​ന്പ് റോ​ഡ് പ​ണി അ​വ​സാ​നി​ക്കു​മെ​ന്നാ​യി​രു​ന്നു നാ​ട്ടു​കാ​രു​ടെ പ്ര​തീ​ക്ഷ. എ​ന്നാ​ല്‍ മ​ണ്ണു​മാ​ന്തി​യ​ന്ത്രം എ​ത്തി മ​ണ്ണ് ഇ​ള​ക്കി​മ​റി​ച്ച​ത​ല്ലാ​തെ മ​റ്റൊ​രു പ​ണി​യും തു​ട​ങ്ങി​യി​ല്ല. ഇ​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ൾ ഒ​രു കി​ലോ​മീ​റ്റ​റോ​ളം ചു​റ്റി​ത്തി​രി​ഞ്ഞാ​ണ് വ​ലി​യ​പൊ​യി​ലി​ല്‍ എ​ത്തു​ന്ന​ത്. റോ​ഡ് നി​ര്‍​മാ​ണം എ​ത്ര​യും​പെ​ട്ടെ​ന്ന് ആ​രം​ഭി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.