മു​ണ്ട​ത്ത​ടം ക്വാ​റി: ത​ത്പ​ര​ക​ക്ഷി​ക​ൾ കോ​ട​തി വി​ധി തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്നു​വെ​ന്ന് കോ​ള​നി​വാ​സി​ക​ൾ
Saturday, October 19, 2019 1:23 AM IST
കാ​ഞ്ഞ​ങ്ങാ​ട്: പ​ര​പ്പ മു​ണ്ട​ത്ത​ടം ക​രി​ങ്ക​ൽ ക്വാ​റി പ്ര​വ​ർ​ത്ത​ന​ത്തി​നെ​തി​രേ പ്ര​ദേ​ശ​ത്തു​കാ​ർ ഹൈ​ക്കോ​ട​തി​യി​ൽ​നി​ന്ന് നേ​ടി​യ അ​നു​കൂ​ല ഉ​ത്ത​ര​വി​നെ ചി​ല​ർ തെ​റ്റാ​യി ചി​ത്രീ​ക​രി​ക്കു​ന്ന​താ​യി പ്ര​ദേ​ശ​ത്തെ ഊ​രുനി​വാ​സി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു. ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ൽ കാ​സ​ർ​ഗോ​ഡ്, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ല ജി​യോ​ള​ജി വ​കു​പ്പു​ക​ളെ ഏ​കോ​പി​പ്പി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് നി​ർ​ദേ​ശി​ച്ചി​രു​ന്നു. മാ​ത്ര​മ​ല്ല, ഊ​രു​നി​വാ​സി​ക​ളു​ടെ ഭാ​ഗം കേ​ൾ​ക്ക​ണ​മെ​ന്നും ക്വാ​റി​യി​ൽ ഏ​തെ​ങ്കി​ലും നി​യ​മ​വി​രു​ദ്ധ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ൽ ക്വാ​റി​യു​ടെ പ്ര​വ​ർ​ത്ത​നം അ​ടി​യ​ന്ത​ര​മാ​യി നി​ർ​ത്തി​വ​ച്ച് കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​നും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന റി​പ്പോ​ർ​ട്ട് ന​ൽ​കി​യാ​ൽ ക​മ്മീ​ഷ​നെവ​ച്ച് അ​ന്വേ​ഷി​പ്പി​ക്കു​മെ​ന്നും കോ​ട​തി അ​ഭി​പ്രാ​യ​പ്പെ​ട്ട​താ​യും ഊ​രു നി​വാ​സി​ക​ൾ പ​റ​ഞ്ഞു. അ​ടു​ത്ത​യി​ടെ ക്വാ​റി​ക്കെതി​രേ വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ പേ​രി​ൽ ന​ട​ത്തി​വ​രു​ന്ന പ്ര​ത്യ​ക്ഷ സ​മ​ര​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​വ​ർ​ക്ക് ആ​ത്മാ​ർ​ഥ​ത​യി​ല്ലെ​ന്നും ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി​യ കൃ​ഷ്ണ​ൻ പ​ര​പ്പ​ച്ചാ​ൽ, കെ.​ ബി​നു, എം. ​കു​ഞ്ഞി​ക്കൃഷ്ണ​ൻ, എം.​ സു​ധാ​ക​ര​ൻ, ആ​ർ.​ടി.​ അ​ജി​ത്കു​മാ​ർ, എം.​ ജ​യേ​ഷ്, എം.​ ബി​നു എ​ന്നി​വ​ർ പ​റ​ഞ്ഞു.