ആ​വേ​ശ​പ്പോ​രി​ന് ഇ​ന്നു ക​ലാ​ശ​ക്കൊ​ട്ട്
Saturday, October 19, 2019 1:24 AM IST
കാ​സ​ര്‍​ഗോ​ഡ്: മ​ഞ്ചേ​ശ്വ​ര​ത്തു​കാ​ര്‍​ക്കു നീ​ണ്ട​നാ​ള​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ല്‍ അ​വി​ചാ​രി​ത​മാ​യ ഒ​രുവേ​ള​യി​ല്‍ വ​ന്നെ​ത്തി​യ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ര​ക്കു​ക​ള്‍​ക്ക് ഇ​ന്ന് കൊ​ട്ടി​ക്ക​ലാ​ശം. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​നം വ​ന്ന​പ്പോ​ള്‍ ഇ​നി ഒ​ന്നി​നും സ​മ​യം തി​ക​യി​ല്ലെ​ന്ന പേ​ടി മൂ​ന്നു മു​ന്ന​ണി​ക​ള്‍​ക്കും ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഉ​ള്ള സ​മ​യം കൃ​ത്യ​മാ​യി ഉ​പ​യോ​ഗി​ക്കാ​നാ​യെ​ന്ന സ​മാ​ധാ​ന​മാ​ണ് ഇ​ന്ന് പ​ര​സ്യ​പ്ര​ചാ​ര​ണം അ​വ​സാ​നി​ക്കു​മ്പോ​ള്‍ എ​ല്ലാ ക്യാ​മ്പു​ക​ളി​ലും ഉ​ള്ള​ത്.
മ​ഞ്ചേ​ശ്വ​രം ഹൊ​സ​ങ്ക​ടി സ​ര്‍​ക്കി​ളാ​ണ് മൂ​ന്നു മു​ന്ന​ണി​ക​ളു​ടെ​യും കൊ​ട്ടി​ക്ക​ലാ​ശ​ത്തി​ന്‍റെ പ്ര​ധാ​നവേ​ദി. യു​ഡി​എ​ഫി​ന്‍റെ പ്ര​ക​ട​നം ത​ല​പ്പാ​ടി ഭാ​ഗ​ത്ത് നി​ന്നും എ​ല്‍​ഡി​എ​ഫി​ന്‍റേ​ത് ആ​ന​ക്ക​ല്ല് റോ​ഡി​ല്‍ നി​ന്നും എ​ന്‍​ഡി​എ​യു​ടേ​ത് ഉ​പ്പ​ള ഭാ​ഗ​ത്തു​നി​ന്നും ഹൊ​സ​ങ്ക​ടി സ​ര്‍​ക്കി​ളി​ലെ​ത്തും.
ഉ​പ്പ​ള​യി​ല്‍ കൈ​ക്ക​മ്പ​യി​ല്‍ നി​ന്നു​തു​ട​ങ്ങി ബ​സ്‌സ്റ്റാ​ന്‍​ഡി​ന് കി​ഴ​ക്കു​ഭാ​ഗം വ​രെ യു​ഡി​എ​ഫി​നും കൈ​ക്ക​മ്പ മു​ത​ല്‍ ഉ​പ്പ​ള താ​ലൂ​ക്ക് ഓ​ഫീ​സി​ന്‍റെ പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്തേ​ക്ക് എ​ല്‍​ഡി​എ​ഫി​നും ഇ​രു​വി​ഭാ​ഗ​ത്തി​ന്‍റെ​യും ജാ​ഥ ക​ട​ന്നു​പോ​യ​തി​നു​ശേ​ഷം റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ റോ​ഡി​ല്‍നി​ന്ന് തു​ട​ങ്ങി ഉ​പ്പ​ള പോ​സ്റ്റ് ഓ​ഫീ​സ് വ​രെ എ​ന്‍​ഡി​എ​ക്കും കൊ​ട്ടി​ക്ക​ലാ​ശ​ത്തി​ന് സ്ഥ​ലം നി​ര്‍​ണ​യി​ച്ചി​ട്ടു​ണ്ട്. കു​മ്പ​ള​യി​ല്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ റോ​ഡ് മു​ത​ല്‍ രാ​ജ​ധാ​നി ജ്വ​ല്ല​റി സ​ര്‍​ക്കി​ള്‍ വ​രെ യു​ഡി​എ​ഫി​നും ബ​ദി​യ​ടു​ക്ക ഭാ​ഗ​ത്തു​നി​ന്നു​ള്ള റോ​ഡ് മു​ത​ല്‍ സ​ര്‍​ക്കി​ള്‍ വ​രെ എ​ല്‍​ഡി​എ​ഫി​നും പോ​ലീ​സ് സ്റ്റേ​ഷ​ന്‍ റോ​ഡി​ലൂ​ടെ മു​ന്നോ​ട്ടു​നീ​ങ്ങി ഗോ​കു​ല്‍ ഹോ​ട്ട​ല്‍ വ​രെ ബി​ജെ​പി​ക്കും സ്ഥ​ലം നി​ര്‍​ണ​യി​ച്ച​താ​യി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യും കാ​സ​ര്‍​ഗോ​ഡ് ഡി​വൈ​എ​സ്പി​യും അ​റി​യി​ച്ചു.
പ്ര​ചാ​ര​ണം അ​വ​സാ​നി​ക്കു​മ്പോ​ഴേ​ക്ക് ഒ​രു​വ​ട്ട​മെ​ങ്കി​ലും മ​ഞ്ചേ​ശ്വ​ര​ത്തു വ​രാ​ത്ത പ്ര​മു​ഖ സം​സ്ഥാ​ന നേ​താ​ക്ക​ളാ​രും ത​ന്നെ​യി​ല്ലെ​ന്നു പ​റ​യാ​നാ​വു​ന്ന ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് യു​ഡി​എ​ഫ് ക്യാ​മ്പും അ​തി​ന് നേ​തൃ​ത്വം ന​ല്‍​കു​ന്ന കോ​ണ്‍​ഗ്ര​സും. പ്ര​ചാ​ര​ണ​ത്തി​ന്‍റെ അ​വ​സാ​ന ദി​വ​സ​ങ്ങ​ളി​ല്‍ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നൊ​പ്പം കെ. ​സു​ധാ​ക​ര​നും വി.​എം. സു​ധീ​ര​നു​മെ​ത്തി. അ​ള​ന്നു​തൂ​ക്കി​യ വാ​ക്കു​ക​ളി​ലൂ​ടെ പ​റ​യാ​നു​ള്ള​ത​ത്ര​യും പ​റ​ഞ്ഞ് മു​സ്‌​ലിം​ലീ​ഗി​ന്‍റെ അ​മ​ര​ക്കാ​ര​നാ​യ പാ​ണ​ക്കാ​ട് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ളു​മെ​ത്തി. ഒ​പ്പം ക​ര്‍​ണാ​ട​ക​യി​ല്‍ നി​ന്ന് മു​ന്‍ മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​യും കാ​സ​ര്‍​ഗോ​ഡു​മാ​യി ഹൃ​ദ​യ​ബ​ന്ധ​മു​ള്ള ദേ​ശീ​യ നേ​താ​വ് എം.​വീ​ര​പ്പ മൊ​യ്‌​ലി​യു​മെ​ത്തി​യ​തോ​ടെ പ്ര​വ​ര്‍​ത്ത​ക​രു​ടെ ആ​വേ​ശം ഉ​ച്ച​സ്ഥാ​യി​യി​ലാ​യി. പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഓ​രോ ഘ​ട്ട​ത്തി​ലും മു​ന്നി​ല്‍​നി​ന്നു നേ​തൃ​ത്വം ന​ല്‍​കി​യ രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി​ക്കൊ​പ്പം ര​മ്യ ഹ​രി​ദാ​സ് എം​പി​യും ക​ര്‍​ണാ​ട​ക യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വ് മി​ഥു​ന്‍ റൈ​യും യൂ​ത്ത് ലീ​ഗ് നേ​താ​ക്ക​ളാ​യ കെ.​എം.​ഷാ​ജി എം​എ​ല്‍​എ, പി.​കെ.​ഫി​റോ​സ് തു​ട​ങ്ങി​യ​വ​രും യു​ഡി​എ​ഫ് അ​ണി​ക​ളി​ല്‍ ആ​വേ​ശം പ​ക​ര്‍​ന്നു.
ഇ​ട​തു​ക്യാ​മ്പി​ന്‍റെ ഏ​റ്റ​വും വ​ലി​യ തു​റു​പ്പു​ചീ​ട്ടാ​യ സ്ഥാ​നാ​ര്‍​ഥി ശ​ങ്ക​ര്‍ റൈ​യു​ടെ ആ​വ​നാ​ഴി​യി​ലെ എ​ല്ലാ അ​സ്ത്ര​ങ്ങ​ളും പ്ര​ചാ​ര​ണ​ത്തി​ന്‍റെ ആ​ദ്യ​ദി​ന​ങ്ങ​ളി​ല്‍ ത​ന്നെ പ്ര​യോ​ഗി​ച്ചു​തീ​ര്‍​ത്ത​ത് ര​ണ്ടാം പ​കു​തി​യി​ല്‍ പ്ര​ചാ​ര​ണ​ത്തി​ന്‍റെ വേ​ഗ​ത കു​റ​ച്ചു. യു​ഡി​എ​ഫും ബി​ജെ​പി​യും ആ​ദ്യ​ദി​ന​ങ്ങ​ളി​ല്‍ ഇ​ഴ​ഞ്ഞു​നീ​ങ്ങി അ​വ​സാ​ന​മാ​യ​പ്പോ​ഴേ​ക്ക് വേ​ഗ​ത​യാ​ർ​ജി​ച്ച​പ്പോ​ള്‍ തു​ട​ക്ക​ത്തി​ലെ അ​മി​താ​വേ​ശം അ​വ​സാ​ന​ദി​ന​ങ്ങ​ളി​ല്‍ കി​ത​പ്പി​നു കാ​ര​ണ​മാ​യോ എ​ന്ന സം​ശ​യം സി​പി​എ​മ്മി​ല്‍ ത​ന്നെ തു​ട​ങ്ങി​യി​ട്ടു​ണ്ട്. ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​യു​ടെ അ​നു​ഗ്ര​ഹം വാ​ങ്ങു​ക​യും അ​ത് എ​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പു​യോ​ഗ​ത്തി​ലും ആ​വ​ര്‍​ത്തി​ച്ചു​പ​റ​യു​ക​യും ചെ​യ്ത​ത് വി​പ​രീ​ത​ഫ​ലം ചെ​യ്യു​മോ എ​ന്ന ആ​ശ​ങ്ക​യു​മു​ണ്ട്. എ​ങ്കി​ലും മ​ണ്ഡ​ല​ത്തി​ലെ വ്യ​ക്തി​ബ​ന്ധ​ങ്ങ​ളും ഭാ​ഷാ-​സാ​മു​ദാ​യി​ക ഘ​ട​ക​ങ്ങ​ളും തു​ണ​യ്ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണ് കൂ​ടു​ത​ലാ​യു​ള്ള​ത്. ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ളി​ല്‍ മ​ണ്ഡ​ല​ത്തി​ല്‍ പ​ര​മ്പ​രാ​ഗ​ത​മാ​യി ഇ​ട​തു​മു​ന്ന​ണി​യെ പി​ന്തു​ണ​ച്ചി​ട്ടു​ള്ള കാ​ന്ത​പു​രം വി​ഭാ​ഗ​ത്തി​ന്‍റെ പി​ന്തു​ണ ഇ​ത്ത​വ​ണ​യും ഉ​റ​പ്പി​ക്കാ​ന്‍ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍ ത​ന്നെ നേ​രി​ട്ടി​റ​ങ്ങു​ക​യും ചെ​യ്തു.
കെ.​സു​രേന്ദ്ര​നും മ​റ്റു സം​സ്ഥാ​ന നേ​താ​ക്ക​ളും മ​ത്സ​രി​ച്ചി​രു​ന്ന മു​ന്‍​കാ​ല​ങ്ങ​ളി​ല്‍ പൊ​തു സ്വീ​കാ​ര്യ​ത ഉ​റ​പ്പി​ക്കാ​നാ​യി​രു​ന്നു ബി​ജെ​പി​യു​ടെ ശ്ര​മ​മെ​ങ്കി​ല്‍ ഇ​ത്ത​വ​ണ സ്വ​ന്ത​മാ​യ പ​ര​മ്പ​രാ​ഗ​ത വോ​ട്ടു​ക​ളെ ഉ​റ​പ്പി​ക്കു​ന്ന​തി​ലാ​ണ് കൂ​ടു​ത​ല്‍ ശ്ര​ദ്ധ പ​തി​പ്പിച്ച​ത്. ദേ​ശീ​യ-​സം​സ്ഥാ​ന നേ​താ​ക്ക​ളെ ഇ​റ​ക്കി കാ​ടി​ള​ക്കി​യു​ള്ള പ്ര​ചാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ബി​ജെ​പി​യു​ടെ ഭാ​ഗ​ത്തു​നി​ന്ന് താ​ര​ത​മ്യേ​ന കു​റ​വാ​യി​രു​ന്നു. കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍, സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​എ​സ്.​ശ്രീ​ധ​ര​ന്‍ പി​ള്ള, ശോ​ഭാ സു​രേ​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ ഓ​രോ​വ​ട്ടം വ​ന്നു​പോ​യ​തൊ​ഴി​ച്ചാ​ല്‍ വ​ലി​യ നേ​താ​ക്ക​ളു​ടെ കാ​ര്യ​മാ​യ സാ​ന്നി​ധ്യം​ത​ന്നെ ഉ​ണ്ടാ​യി​ല്ല. മ​ണ്ഡ​ല​ത്തി​ന്‍റെ ചു​മ​ത​ല ന​ല്‍​കി​യി​ട്ടു​ള്ള പി.​കെ.​കൃ​ഷ്ണ​ദാ​സും അ​യ​ല്‍​മ​ണ്ഡ​ല​മാ​യ മം​ഗ​ളൂ​രു​വി​ല്‍ നി​ന്നു​ള്ള എം​പി​യും ബി​ജെ​പി ക​ര്‍​ണാ​ട​ക സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റു​മാ​യ ന​ളി​ന്‍ കു​മാ​ര്‍ ക​ട്ടീ​ലും മാ​ത്ര​മാ​ണ് കൂ​ടു​ത​ല്‍ സ​മ​യം ഉ​ണ്ടാ​യി​രു​ന്ന​ത്. ക​ര്‍​ണാ​ട​ക​യി​ല്‍ നി​ന്ന് യു​വ​മോ​ര്‍​ച്ച നേ​താ​വ് തേ​ജ​സ്വി സൂ​ര്യ എം​പി​യും എ​ത്തി. അ​തേ​സ​മ​യം പ്രാ​ദേ​ശി​ക​ത​ല​ത്തി​ല്‍ ആ​ര്‍​എ​സ്എ​സി​ന്‍റെ​യും ബി​ജെ​പി​യു​ടെ​യും കേ​ഡ​ര്‍​മാ​ര്‍ കൃ​ത്യ​ത​യാ​ര്‍​ന്ന പ്ര​വ​ര്‍​ത്ത​ന​മാ​ണ് ന​ട​ത്തു​ന്ന​ത്. മു​ന്‍​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ കൂ​ടു​ത​ല്‍ പ്ര​ചാ​ര​ണ​വും മേ​ലേ​ത്ത​ട്ടു​ക​ളി​ല്‍ ഒ​തു​ങ്ങി​യ​ത് താ​ഴേ​ക്കി​ട​യി​ല്‍ വോ​ട്ടു​ചോ​ര്‍​ച്ച​യ്ക്ക് കാ​ര​ണ​മാ​യ​താ​യാ​ണ് അ​വ​രു​ടെ വി​ല​യി​രു​ത്ത​ല്‍.