വാ​ഹ​ന​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ള്‍ ഇ​നി വാ​ഹ​നി​ല്‍
Saturday, October 19, 2019 1:24 AM IST
കാ​സ​ർ​ഗോ​ഡ്: സം​സ്ഥാ​ന​ത്ത് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന എ​ല്ലാ സീ​രി​സു​ക​ളി​ലും​പെ​ട്ട ഒ​ന്നു​മു​ത​ല്‍ 500 വ​രെ​യു​ള്ള വാ​ഹ​ന​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ള്‍ കേ​ന്ദ്രീ​കൃ​ത സോ​ഫ്റ്റ് വെ​യ​റാ​യ വാ​ഹ​നി​ലേ​ക്ക് മാ​റ്റി. മ​റ്റു​ള്ള​വ തു​ട​ര്‍​ന്ന് മാ​റ്റും.
വാ​ഹ​ന ഉ​ട​മ​ക​ളു​ടെ ശ്ര​ദ്ധ​യ​ക്ക്
1. വാ​ഹ​നി​ലേ​ക്ക് മാ​റ്റ​പ്പെ​ടു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ തു​ട​ര്‍​ന്നു​ള്ള എ​ല്ലാ സ​ർ​വീ​സു​ക​ളും വാ​ഹ​നി​ല്‍ മാ​ത്ര​മേ ചെ​യ്യു​വാ​ന്‍ ക​ഴി​യൂ. ഇ​ത് സ്മാ​ര്‍​ട്ട് മൂ​വ് വ​ഴി ല​ഭ്യ​മാ​കു​ന്ന​ത​ല്ല.
2. വാ​ഹ​നി​ലേ​ക്ക് മാ​റ്റ​പ്പെ​ടു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ള്‍ parivahan.gov.in എ​ന്ന വെ​ബ് സൈ​റ്റി​ലും mparivahan എ​ന്ന മൊ​ബൈ​ല്‍ ആ​പ്പി​ലും ഡി​ജി​ലോ​ക്ക​റി​ലും ല​ഭ്യ​മാ​യി​രി​ക്കും. വാ​ഹ​ന ഉ​ട​മ​ക​ള്‍​ക്ക് ഇ​വ പ​രി​ശോ​ധി​ച്ച് വി​വ​ര​ങ്ങ​ള്‍ ഉ​റ​പ്പ് വ​രു​ത്താം. ഡാ​റ്റാ​യി​ല്‍ ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള തെ​റ്റു​ക​ള്‍ ക​ട​ന്നു​കൂ​ടി​യി​ട്ടു​ണ്ടെ​ങ്കി​ല്‍ അ​ത് ബ​ന്ധ​പ്പെ​ട്ട ആ​ര്‍​ടി​ഒ/​ജോ​യി​ന്‍റ് ആ​ര്‍​ടി​ഒ​യെ രേ​ഖാ​മൂ​ലം അ​റി​യി​ക്കു​ക. ഏ​തെ​ങ്കി​ലും വാ​ഹ​ന​ത്തി​ന്‍റെ വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മ​ല്ലാ​യെ​ങ്കി​ലും അ​തും ബ​ന്ധ​പ്പെ​ട്ട ആ​ര്‍​ടി​ഒ/​ജോ​യി​ന്‍റ് ആ​ര്‍​ടി​ഒ​യെ അ​റി​യി​ക്ക​ണം.
3. എ​ല്ലാ സ​ര്‍​വീ​സു​ക​ള്‍​ക്കും ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കു​ക​യും ഫീ​സ്/​നി​കു​തി എ​ന്നി​വ ഓ​ണ്‍​ലൈ​നാ​യി ത​ന്നെ അ​ട​യ്ക്കു​ക​യും വേ​ണം. നെ​റ്റ് ബാ​ങ്കിം​ഗ്, കാ​ര്‍​ഡ് പേ​യ്‌​മെ​ന്‍റ്, മെ​ബൈ​ല്‍ പേ​യ്‌​മെ​ന്‍റ് (എ​ന്‍​ഐ​പി) തു​ട​ങ്ങി​യ​വ വാ​ഹ​നി​ല്‍ ല​ഭ്യ​മാ​ണ്.
4. വാ​ഹ​നി​ല്‍ കൂ​ടി ഏ​തെ​ങ്കി​ലും സ​ർ​വീ​സ് ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ആ​ദ്യ​മാ​യി വാ​ഹ​ന ഉ​ട​മ​യു​ടെ മൊ​ബൈ​ല്‍ ന​മ്പ​ര്‍ അ​പ്‌​ഡേ​റ്റ് ചെ​യ്യ​ണം. വാ​ഹ​ന ഉ​ട​മ​യു​ടെ​ത​ല്ലാ​തെ മ​റ്റാ​രു​ടെ​യും ന​മ്പ​ര്‍ അ​പ്‌​ഡേ​റ്റ് ചെ​യ്യു​വാ​ന്‍ പാ​ടു​ള്ള​ത​ല്ല.
5. ആ​ദ്യ​ത്തെ ത​വ​ണ നി​കു​തി ഒ​ടു​ക്കു​വാ​ന്‍ ശ്ര​മി​ക്കു​മ്പോ​ള്‍, ചി​ല വാ​ഹ​ന​ങ്ങ​ള്‍​ക്ക് നി​കു​തി ആ​ട്ടോ​മാ​റ്റി​ക്കാ​യി ക​ണ​ക്കാ​ക്ക​പ്പെ​ടാ​തെ വ​രി​ക​യോ അ​ത​ല്ലെ​ങ്കി​ല്‍ നി​കു​തി വ്യ​ത്യാ​സം കാ​ണ​പ്പെ​ടു​ക​യോ അ​തു​മ​ല്ലെ​ങ്കി​ല്‍ നി​കു​തി കാ​ല​യ​ള​വി​ല്‍ വ്യ​ത്യാ​സം കാ​ണു​ക​യോ ചെ​യ്താ​ല്‍, ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ടു​ക. ഇ​ത്ത​ര​ത്തി​ല്‍ പ്ര​ശ്‌​ന​ങ്ങ​ള്‍ ആ​ദ്യ​ത​വ​ണ പ​രി​ഹ​രി​ക്ക​പ്പെ​ട്ടു​ക​ഴി​ഞ്ഞാ​ല്‍ വീ​ണ്ടും പ്ര​ശ്‌​നം ആ​വ​ര്‍​ത്തി​ക്കു​ക​യി​ല്ല.
6. നാ​ല് അ​ക്ക​ങ്ങ​ളി​ല്‍ കു​റ​വ് വ​രു​ന്ന വാ​ഹ​ന ര​ജി​സ്റ്റ​ര്‍ ന​മ്പ​റു​ക​ളി​ല്‍ പൂ​ജ്യം കൂ​ടി ചേ​ര്‍​ത്തു​വേ​ണം ന​ല്‍​കാ​ന്‍. ഉ​ദാ​ഹ​ര​ണം-​കെ​എ​ല്‍ 01 എ 50 ​എ​ന്ന ന​മ്പ​ര്‍ KL01A0050 എ​ന്ന രീ​തി​യി​ല്‍ ഉ​പ​യോ​ഗി​ക്ക​ണം.
7. വാ​ഹ​നി​ല്‍ ഓ​ണ്‍​ലൈ​ന്‍ സ​ർ​വീ​സു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള ഒ​രു കൈ​പു​സ്ത​കം വ​കു​പ്പി​ന്‍റെ വെ​ബ് സൈ​റ്റാ​യ https://mvd.kerala.gov.in ൽ ​ല​ഭ്യ​മാ​ണ്.