മഞ്ചേശ്വരത്ത് ആവേശത്തേരിലേറി ക​ലാ​ശ​ക്കൊ​ട്ട്; ഇന്ന് നിശ​ബ്ദ പ്ര​ചാ​ര​ണ​ം
Sunday, October 20, 2019 1:02 AM IST
മ​​ഞ്ചേ​ശ്വ​രം: മ​ഞ്ചേ​ശ്വ​ര​ത്ത് ര​ണ്ടാ​ഴ്ച​ത്തെ പ്ര​ചാ​ര​ണ ഘോ​ഷ​ത്തി​ന് ആ​വേ​ശ​ത്തേരിലേ​റി​യ ക​ലാ​ശ​ക്കൊ​ട്ട്. മൂ​ന്നു പ്ര​ധാ​ന സ്ഥാ​നാ​ർ​ത്ഥി​ക​ൾ​ക്കൊ​പ്പം പ്ര​ചാ​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ ജി​ല്ലാ-​സം​സ്ഥാ​ന ത​ല​ങ്ങ​ളി​ലെ നേ​താ​ക്ക​ളും റാ​ലി​ക​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി.

മൂ​ന്നു സ്ഥാ​നാ​ർ​ഥി​ക​ളു​ടെ​യും ക​ലാ​ശ​ക്കൊ​ട്ടി​ന് പ്ര​ധാ​ന വേ​ദി​യാ​യ​ത് കു​ന്പ​ള ടൗ​ണാ​ണ്. നേ​ര​ത്തേ നി​ശ്ച​യി​ച്ചി​രു​ന്ന​തു പ്ര​കാ​രം നേ​രി​യ സ​മ​യ​വ്യ​ത്യാ​സ​ത്തി​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​ന്‍ റോ​ഡ് മു​ത​ല്‍ രാ​ജ​ധാ​നി ജ്വ​ല്ല​റി സ​ര്‍​ക്കി​ള്‍ വ​രെ സ്ഥാ​നാ​ർ​ഥി എം.​സി. ഖ​മ​റു​ദ്ദീ​നെ ആ​ന​യി​ച്ചു​കൊ​ണ്ട് യു​ഡി​എ​ഫി​ന്‍റെ​യും പോ​ലീ​സ് സ്റ്റേ​ഷ​ന്‍ റോ​ഡി​ലൂ​ടെ ബി​ജെ​പി സ്ഥാ​നാ​ർ​ഥി കു​ണ്ടാ​ർ ര​വീ​ശ ത​ന്ത്രി​യു​ടെ​യും ജാ​ഥ​ക​ൾ ക​ട​ന്നു​പോ​യി.

ബ​ദി​യ​ടു​ക്ക റോ​ഡ് മു​ത​ല്‍ സ​ര്‍​ക്കി​ള്‍ വ​രെ ന​ട​ന്ന എ​ൽ​ഡി​എ​ഫ് റാ​ലി​യി​ൽ സ്ഥാ​നാ​ർ​ഥി ശ​ങ്ക​ർ റൈ​യ്ക്കൊ​പ്പം ടി.​വി.​രാ​ജേ​ഷ് എം​എ​ൽ​എ​യും ഡി​വൈ​എ​ഫ്ഐ അ​ഖി​ലേ​ന്ത്യാ പ്ര​സി​ഡ​ന്‍റ് പി.​പി. മു​ഹ​മ്മ​ദ് റി​യാ​സും പ​ങ്കാ​ളി​ക​ളാ​യി. ക​ഥ​ക​ളി-​യ​ക്ഷ​ഗാ​ന വേ​ഷ​ങ്ങ​ളും വി​വി​ധ വ​ർ​ണ​ങ്ങ​ളി​ലു​ള്ള പ​താ​ക​ക​ളും അ​താ​ത് പാ​ർ​ട്ടി​ക​ളു​ടെ കൊ​ടി​ക​ളു​ടെ നി​റ​ത്തി​ലു​ള്ള ടീ​ഷ​ർ​ട്ടു​ക​ളും തൊ​പ്പി​ക​ളും ഹെ​യ​ർ​ബാ​ൻ​ഡു​ക​ളു​മ​ണി​ഞ്ഞ പ്ര​വ​ർ​ത്ത​ക​രും ജാ​ഥ​ക​ൾ​ക്ക് നി​റം പ​ക​ർ​ന്നു. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഉ​പ്പ​ള​യി​ൽ ജാ​ഥ തു​ട​ങ്ങി കു​ന്പ​ള​യി​ലെ​ത്തി​യ​പ്പോ​ൾ മ​റ്റു ര​ണ്ടു സ്ഥാ​നാ​ർ​ഥി​ക​ളും കു​ന്പ​ള​യി​ൽ തു​ട​ങ്ങി ഉ​പ്പ​ള​യി​ലെ​ത്തി.

ഉ​പ്പ​ള​യി​ല്‍ എം.​സി.​ഖ​മ​റു​ദ്ദീ​ന്‍റെ റോ​ഡ് ഷോ​യി​ൽ രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി​യും പ​ങ്കെ​ടു​ത്തു. കൈ​ക്ക​മ്പ​യി​ല്‍ നി​ന്ന് തു​ട​ങ്ങി ബ​സ് സ്റ്റാ​ന്‍​ഡി​ന് കി​ഴ​ക്ക് ഭാ​ഗം വ​രെ യു​ഡി​എ​ഫി​ന്‍റെ​യും കൈ​ക്ക​മ്പ മു​ത​ല്‍ ഉ​പ്പ​ള താ​ലൂ​ക്ക് ഓ​ഫീ​സി​ന്‍റെ പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്തേ​ക്ക് എ​ല്‍​ഡി​എ​ഫി​ന്‍റെ​യും റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ റോ​ഡി​ല്‍ നി​ന്നു തു​ട​ങ്ങി പോ​സ്റ്റ് ഓ​ഫീ​സ് വ​രെ എ​ന്‍​ഡി​എ​യു​ടെ​യും പ്ര​ക​ട​ന​ങ്ങ​ൾ ന​ട​ന്നു. മ​ഞ്ചേ​ശ്വ​ര​ത്ത് ഹൊ​സ​ങ്ക​ടി സ​ര്‍​ക്കി​ളാ​ണ് മൂ​ന്നു മു​ന്ന​ണി​ക​ളു​ടെ​യും കൊ​ട്ടി​ക്ക​ലാ​ശ​ത്തി​ന്‍റെ വേ​ദി​യാ​യ​ത്. യു​ഡി​എ​ഫി​ന്‍റെ പ്ര​ക​ട​നം ത​ല​പ്പാ​ടി ഭാ​ഗ​ത്ത് നി​ന്നും എ​ല്‍​ഡി​എ​ഫി​ന്‍റേ​ത് ആ​ന​ക്ക​ല്ല് റോ​ഡി​ല്‍ നി​ന്നും എ​ന്‍​ഡി​എ​യു​ടേ​ത് ഉ​പ്പ​ള ഭാ​ഗ​ത്തു​നി​ന്നും വി​വി​ധ സ​മ​യ​ങ്ങ​ളി​ലാ​യെ​ത്തി.

ഇ​ന്ന് പ്ര​ചാ​ര​ണ​ത്തി​ലെ വി​ട്ടു​പോ​യ ഭാ​ഗ​ങ്ങ​ൾ പൂ​രി​പ്പി​ക്കു​ന്ന​തി​നു​ള്ള നി​ശ​ബ്ദ പ്ര​ചാ​ര​ണ​വും അ​വ​ലോ​ക​ന​ങ്ങ​ളു​ടെ​യും വി​ശ​ക​ല​ന​ങ്ങ​ളു​ടെ​യും കൂ​ട്ട​ലും കി​ഴി​ക്ക​ലു​മാ​യി മൂ​ന്നു ക്യാ​ന്പു​ക​ളും തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ അ​വ​സാ​ന​വ​ട്ട ഒ​രു​ക്ക​ങ്ങ​ളി​ലാ​കും.