രാ​ജ​പു​ര​ത്ത് തെ​രു​വു​നാ​യ ശ​ല്യം രൂ​ക്ഷം; വ​യോ​ധി​ക​യ്ക്ക് പ​രി​ക്ക്
Sunday, October 20, 2019 1:07 AM IST
രാ​ജ​പു​രം: രാ​ജ​പു​രം ടൗ​ണി​ലും പ​രി​സ​ര​ങ്ങ​ളി​ലും ജ​ന​ങ്ങ​ളെ ഭീ​തി​യി​ലാ​ഴ്ത്തി തെ​രു​വു​നാ​യ്ക്ക​ളു​ടെ വി​ള​യാ​ട്ടം. ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ പ​ള്ളി​യി​ലേ​ക്കു പോ​കു​ന്ന വ​ഴി​യി​ൽ തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റ് വ​യോ​ധി​ക​യ്ക്ക് സാ​ര​മാ​യ പ​രി​ക്കേ​റ്റു. ഇ​ല​വു​ങ്ക​ലി​ലെ അ​ന്ന​മ്മ (88)യ്ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ പൂ​ടം​ക​ല്ല് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്രാ​ഥ​മി​ക ചി​കി​ത്സ​യ്ക്കു​ശേ​ഷം കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

രാ​ജ​പു​രം സ്കൂ​ളി​ന​ടു​ത്തു​ള്ള ക്ല​ബി​ന്‍റെ പ​രി​സ​ര​ത്ത് വ​ച്ചാ​ണ് തെ​രു​വു​നാ​യ ആ​ക്ര​മി​ച്ച​ത്. അ​ന്ന​മ്മ​യ്ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന ക​ന്യാ​സ്ത്രീ പ​ട്ടി​യെ കു​ട കൊ​ണ്ട് ത​ട്ടി​മാ​റ്റി​യ​തു​കൊ​ണ്ടാ​ണ് വ​യോ​ധി​ക​യു​ടെ ജീ​വ​ൻ ര​ക്ഷ​പ്പെ​ട്ട​ത്. പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം കാ​ണാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​യി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് നാ​ട്ടു​കാ​ർ.