29 ല​ക്ഷം രൂ​പ​യു​ടെ ഫ​ര്‍​ണി​ച്ച​ർ ‘ദേ ​വ​ന്നു, ദാ ​പോ​യി'
Monday, October 21, 2019 12:50 AM IST
ബ​ദി​യ​ഡു​ക്ക: ബ​ദി​യ​ഡു​ക്ക കു​ടും​ബ​ശ്രീ ഹാ​ളി​ല്‍ ഇ​റ​ക്കി​യ 29 ല​ക്ഷം രൂ​പ​യു​ടെ ഫ​ര്‍​ണി​ച്ച​റു​ക​ള്‍ ഇ​റ​ക്കി​യ സ്ഥാ​പ​നം ത​ന്നെ തി​രി​കെ കൊ​ണ്ടു​പോ​യ​ത് വി​വാ​ദ​മാ​വു​ന്നു. ‌
പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന്‍റെ താ​ഴ​ത്തെ​നി​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന കു​ടും​ബ​ശ്രീ ഹാ​ളി​ല്‍ മാ​സ​ങ്ങ​ള്‍​ക്ക് മു​ന്പ് ഇ​റ​ക്കി​യ സാ​ധ​ന​ങ്ങ​ളാ​ണ് ക​രാ​റു​കാ​ര​ന്‍ തി​രി​കെ കൊ​ണ്ടു​പോ​യ​ത്. കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ള്‍ എ​ത്തു​മ്പോ​ള്‍ മാ​ത്രം തു​റ​ക്കാ​റു​ള്ള ഹാ​ളി​ല്‍ നി​ന്ന് ക​രാ​റു​കാ​ര​ന്‍ ഫ​ര്‍​ണി​ച്ച​ര്‍ സാ​ധ​ന​ങ്ങ​ള്‍ കൊ​ണ്ടു​പോ​യ​ത് പ​ഞ്ചാ​യ​ത്ത് ജീ​വ​ന​ക്കാ​രോ കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളോ അ​റി​ഞ്ഞി​ല്ലെ​ന്നാ​ണ് പ​റ​യു​ന്ന​ത്. ‌
എ​ന്നാ​ല്‍ സാ​ധ​ന​ങ്ങ​ള്‍ കൊ​ണ്ടു​പോ​കു​ന്ന​തി​ന് ഹാ​ള്‍ തു​റ​ന്നു​കൊ​ടു​ത്ത​ത് ആ​രാ​ണെ​ന്ന​താ​ണ് ദു​രൂ​ഹ​ത ഉ​യ​ര്‍​ത്തു​ന്ന​ത്. പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ വ​നി​ത​ക​ളെ സ്വ​യം​പ​ര്യാ​പ്ത​രാ​ക്കു​ന്ന​തി​നും അ​വ​രെ കാ​ര്യ​ക്ഷ​മ​ത​യു​ള്ള​വ​രാ​ക്കു​ന്ന​തി​നും ജീ​വി​ത​നി​ല​വാ​രം ഉ​യ​ര്‍​ത്തു​ന്ന​തി​നു​ള്ള വി​വി​ധ പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ച് പ​രി​ശീ​ല​നം ന​ല്‍​കു​ന്ന​തി​നാ​ണ് കു​ടും​ബ​ശ്രീ ഹാ​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത്.
ഇ​വി​ടേ​ക്കാ​വ​ശ്യ​മാ​യ ക​സേ​ര​ക​ള്‍, മേ​ശ​ക​ൾ, അ​ല​മാ​ര​ക​ള്‍, അ​തി​ഥി​ക​ള്‍​ക്കു​ള്ള ഇ​രി​പ്പി​ട​ങ്ങ​ള്‍ തു​ട​ങ്ങി വി​വി​ധ​യി​നം ഫ​ര്‍​ണി​ച്ച​റു​ക​ള്‍ വാ​ങ്ങു​ന്ന​തി​ന് 29,39,000 രൂ​പ​യ്ക്ക് ആ​റ് മാ​സം മു​ന്പ് സ​ര്‍​ക്കാ​ര്‍ അം​ഗീ​കൃ​ത സ്ഥാ​പ​ന​ത്തി​ന് ക​രാ​ര്‍ ന​ല്‍​കി​യ​ത്. അ​ധി​കം താ​മ​സി​യാ​തെ സാ​ധ​ന​ങ്ങ​ള്‍ ഇ​റ​ക്കു​ക​യും ചെ​യ്തു.
അ​തേ​സ​മ​യം അ​ന്ന​ത്തെ കാ​ല​യാ​ള​വി​ല്‍ സാ​ധ​ന​ങ്ങ​ള്‍ ഇ​റ​ക്കി​യ സ്ഥാ​പ​ന​ത്തി​ല്‍ ദി​വ​സ​വേ​ത​ന അ​ടി​സ്ഥാ​ന​ത്തി​ല്‍ ജോ​ലി ചെ​യ്തി​രു​ന്ന വ്യ​ക്തി പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യെ ക​ണ്ടു പ​ത്ത് ശ​ത​മാ​നം ക​മ്മീ​ഷ​ന്‍ ല​ഭി​ക്കു​മെ​ന്നും അ​തു​കൊ​ണ്ട് ബി​ല്ല് ഉ​ട​നെ പാ​സാ​ക്ക​ണ​മെ​ന്ന് പ​റ​ഞ്ഞു. ഈ ​കാ​ര​ണ​ത്താ​ല്‍ സെ​ക്ര​ട്ട​റി ബി​ല്ല് വ​ച്ച് താ​മ​സി​പ്പി​ച്ചു. അ​തി​നി​ട​യി​ല്‍ ക​രാ​ര്‍ ഉ​ട​മ്പ​ടി​യ്ക്ക് വി​രു​ദ്ധ​മാ​യ മ​രം ഉ​പ​യോ​ഗി​ച്ചാ​ണ് ഫ​ര്‍​ണി​ച്ച​റു​ക​ള്‍ നി​ര്‍​മി​ച്ച​താ​യും ക​ണ്ടെ​ത്തി​യി​രു​ന്നു. ഈ ​പ്ര​കാ​രം കൃ​ത്രി​മം ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് സാ​ധ​ന​ങ്ങ​ള്‍ കൊ​ണ്ടു​പോ​യ​താ​യി സം​ശ​യി​ക്കു​ന്നു​വെ​ന്ന് ജീ​വ​ന​ക്കാ​ര്‍ പ​റ​യു​ന്നു.
ഇ​തി​ന്‍റെ ബി​ല്ല് മാ​റാ​ത്ത​ത് സം​ബ​ന്ധി​ച്ചും നേ​ര​ത്തെ ച​ര്‍​ച്ച വി​ഷ​യ​മാ​യി​രു​ന്നു. കു​ടും​ബ​ശ്രീ ഹാ​ളി​ന്‍റെ നി​ര്‍​മാ​ണ​പ്ര​വ​ര്‍​ത്ത​ന​ത്തി​ലും കൃ​ത്രി​മം ന​ട​ന്ന​താ​യി ആ​രോ​പ​ണ​മു​ണ്ട്. നേ​ര​ത്തെ​യും പ​ഞ്ചാ​യ​ത്ത് പ്ര​വ​ര്‍​ത്ത​ന​മി​ല്ലാ​ത്ത സ​മ​യ​ത്ത് കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന സാ​ധ​ന​ങ്ങ​ള്‍ ജീ​വ​ന​ക്കാ​ര്‍ ഓ​ഫീ​സി​ലെ​ത്തു​ന്ന​തി​ന് മു​ന്പ് അ​ന്ന് ദി​വ​സ​വേ​ത​ന അ​ടി​സ്ഥാ​ന​ത്തി​ല്‍ ജോ​ലി ചെ​യ്തി​രു​ന്ന വ്യ​ക്തി ക​ട​ത്തി​കൊ​ണ്ടു​പോ​കു​വാ​ന്‍ ശ്ര​മം ന​ട​ത്തി​യി​രു​ന്നു. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ ഈ​യാ​ളെ ജോ​ലി​യി​ല്‍ നി​ന്ന് പി​രി​ച്ചു​വി​ട്ടി​രു​ന്നു.