കോ​ട​തി​യി​ല്‍ നി​ന്നു മ​ട​ങ്ങ​വേ കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം പൊ​ട്ട​ക്കി​ണ​റ്റി​ല്‍
Monday, October 21, 2019 9:40 PM IST
കാ​സ​ര്‍​ഗോ​ഡ്: മൂ​ന്നു വ​ര്‍​ഷം മു​മ്പു​ണ്ടാ​യ സം​ഘ​ര്‍​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യി മ​ട​ങ്ങ​വേ ഒ​രു മാ​സം മു​മ്പ് കാ​ണാ​താ​യ യു​വാ​വി​ന്റെ മൃ​ത​ദേ​ഹം ന​ഗ​ര​മ​ധ്യ​ത്തി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ്റ്റാ​ന്‍​ഡി​നു സ​മീ​പം നാ​യ​ക്‌​സ് റോ​ഡി​ലെ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ കി​ണ​റ്റി​ല്‍ ക​ണ്ടെ​ത്തി. ഉ​ളി​യ​ത്ത​ടു​ക്ക​യി​ല്‍ വാ​ട​ക ക്വാ​ര്‍​ട്ടേ​ഴ്‌​സി​ല്‍ താ​മ​സി​ക്കു​ന്ന ഫെ​മി​ന​യു​ടെ മ​ക​ന്‍ ഷാ​ന​വാ​സി(27)​ന്റെ മൃ​ത​ദേ​ഹ​മാ​ണ് അ​ഴു​കി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. നാ​യ​ക്‌​സ് റോ​ഡി​ല്‍ ദി​നേ​ശ് ബീ​ഡി ക​മ്പ​നി​ക്ക​ടു​ത്തു​ള്ള ആ​ളൊ​ഴി​ഞ്ഞ പ​റ​മ്പി​ലാ​ണ് കി​ണ​ര്‍ സ്ഥി​തി ചെ​യ്യു​ന്ന​ത്. ദു​ര്‍​ഗ​ന്ധം വ​മി​ച്ച​തി​നെ തു​ട​ര്‍​ന്ന് പ​രി​സ​ര​വാ​സി​ക​ള്‍ വി​വ​ര​മ​റി​യി​ച്ച​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കാ​സ​ര്‍​ഗോ​ഡ് ടൗ​ണ്‍ എ​സ് ഐ ​ന​ളി​നാ​ക്ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി​യാ​ണ് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്. വി​ദ​ഗ്ധ പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​നാ​യി ക​ണ്ണൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് കൊ​ണ്ടു​പോ​കും. മൂ​ന്നു വ​ര്‍​ഷം മു​മ്പ് ചേ​റ്റും​കു​ഴി​യി​ലെ ഒ​രു ക​ല്യാ​ണ​വീ​ട്ടി​ലു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​ല്‍ ഷാ​ന​വാ​സി​ന്റെ കാ​ലി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് സ്റ്റീ​ലി​ട്ടി​രു​ന്നു. ഇ​തും കൈ​വി​ര​ലു​ക​ളി​ല്‍ ധ​രി​ച്ചി​രു​ന്ന സ്റ്റീ​ല്‍ മോ​തി​ര​ങ്ങ​ളും ക​ണ്ടാ​ണ് മൃ​ത​ദേ​ഹം തി​രി​ച്ച​റി​ഞ്ഞ​ത്. ഷ​ര്‍​ട്ടും പാ​ന്‍റ്സും ഷൂ​സും ശ​രീ​ര​ത്തി​ലു​ണ്ടാ​യി​രു​ന്നു. മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ക്കു​ന്ന​തി​നി​ടെ വേ​ര്‍​പെ​ട്ടു​പോ​യ ത​ല ക​ണ്ടെ​ടു​ക്കാ​ന്‍ കി​ണ​ര്‍ വ​റ്റി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തും. മൊ​ഗ്രാ​ല്‍​പു​ത്തൂ​രി​ലെ സാ​മൂ​ഹ്യ​പ്ര​വ​ര്‍​ത്ത​ക​ന്‍ ഫാ​റൂ​ഖ് ആ​ണ് ഫ​യ​ര്‍​ഫോ​ഴ്‌​സി​ന്റെ സ​ഹാ​യ​ത്തോ​ടെ കി​ണ​റ്റി​ലി​റ​ങ്ങി നെ​റ്റ് ഉ​പ​യോ​ഗി​ച്ച് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്.

എ​റ​ണാ​കു​ള​ത്തെ ജ്യൂ​സ് ക​ട​യി​ല്‍ ജോ​ലി​ചെ​യ്തു​വ​രി​ക​യാ​യി​രു​ന്ന ഷാ​ന​വാ​സ് കേ​സി​ന്റെ ആ​വ​ശ്യ​ത്തി​നാ​യാ​ണ് നാ​ട്ടി​ലെ​ത്തി​യ​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യ​തി​നു​ശേ​ഷം സു​ഹൃ​ത്തു​ക്ക​ള്‍​ക്കൊ​പ്പം മ​ട​ങ്ങു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു.

കൂ​ടെ​യു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്തു​ക്ക​ളെ കു​റി​ച്ച് ഇ​പ്പോ​ള്‍ വി​വ​ര​മി​ല്ലെ​ന്ന് യു​വാ​വി​ന്റെ ബ​ന്ധു​ക്ക​ള്‍ പ​റ​ഞ്ഞു. ഷാ​ന​വാ​സി​നെ കാ​ണാ​താ​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ര്‍ 27 ന് ​ബ​ന്ധു​ക്ക​ള്‍ വി​ദ്യാ​ന​ഗ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു.

ഉ​ളി​യ​ത്ത​ടു​ക്ക​യി​ലെ ര​മേ​ശ​ന്റെ​യും പ്ര​മീ​ള​യു​ടെ​യും മ​ക​നാ​ണ് ഷാ​ന​വാ​സ്.എ​ട്ടു​വ​ര്‍​ഷം മു​മ്പ് ര​മേ​ശ​ന്‍ മ​ര​ണ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് പ്ര​മീ​ള മ​തം മാ​റി ഫെ​മി​ന എ​ന്ന പേ​ര് സ്വീ​ക​രി​ക്കു​ക​യും മ​ക്ക​ളാ​യ ഷൈ​ന്‍​കു​മാ​ര്‍, ശ​ര​ണ്യ എ​ന്നി​വ​രു​ടെ പേ​ര് ഷാ​ന​വാ​സ്, ഷ​ബ്‌​ന എ​ന്നി​ങ്ങ​നെ മാ​റ്റു​ക​യു​മാ​യി​രു​ന്നു.