ബ​സി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​നാ​യ യു​വാ​വ് മ​രി​ച്ചു
Wednesday, October 23, 2019 11:27 PM IST
കാ​ഞ്ഞ​ങ്ങാ​ട‌്: അ​ലാ​മി​പ്പ​ള്ളി ന​ഗ​ര​സ​ഭാ ബ​സ് സ്റ്റാ​ൻ​ഡി​ന​ടു​ത്ത് കൊ​വ്വ​ൽ പ​ള്ളി​യി​ൽ സ‌്കൂ​ട്ട​ർ യാ​ത്രി​ക​നാ​യ യു​വാ​വ് ബ​സി​ന​ടി​യി​ൽ​പ്പെ​ട്ട‌് മ​രി​ച്ചു. ഒ​ട​യം​ചാ​ലി​ലെ ടി​വി​എ​സ് ബൈ​ക്ക് ഷോ​റൂം ജീ​വ​ന​ക്കാ​ര​ന്‍ കാ​ന​ത്തൂ​ര്‍ സ്വ​ദേ​ശി അ​ശ്വി​ന്‍ രാ​ജ് (21) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം 3.45 ഓ​ടെ​യാ​ണ് അ​പ​ക​ടം. പ​ര​പ്പ​യി​ൽ നി​ന്നും കാ​ഞ്ഞ​ങ്ങാ​ട്ടേ​ക്കു വ​രി​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ ബ​സാ​ണ് ഇ​ടി​ച്ച​ത്. കാ​ഞ്ഞ​ങ്ങാ​ട‌് സൗ​ത്തി​ലെ വാ​ഹ​ന ഷോ​റൂ​മി​ലേ​ക്ക‌് പോ​വു​ക​യാ​യി​രു​ന്ന അ​ശ്വി​ൻ ഓ​ടി​ച്ച സ‌്കൂ​ട്ട​റി​നു കു​റു​കെ നാ​യ ഓ​ടി വ​ന്നി​ടി​ച്ച​പ്പോ​ൾ നി​യ​ന്ത്ര​ണം വി​ട്ട‌് എ​തി​രെ വ​ന്ന ബ​സി​ന​ടി​യി​ലേ​ക്ക് സ്കൂ​ട്ട​റു​മാ​യി തെ​റി​ച്ചു വീ​ഴു​ക​യാ​യി​രു​ന്നു​വെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു.

മൂ​ന്നു മാ​സം മു​ന്പാ​ണ് അ​ശ്വി​ൻ ഒ​ട​യം​ചാ​ലി​ലെ ഷോ​റൂ​മി​ൽ ജോ​ലി​ക്കു ചേ​ർ​ന്ന​ത്.
മൃ​ത​ദേ​ഹം കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ. മു​ളി​യാ​ർ കാ​ന​ത്തൂ​ർ തൈ​ര​യി​ലെ അ​ര​വി​ന്ദാ​ക്ഷ​ൻ-​പു​ഷ്പ​ല​ത ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: അ​ക്ഷ​യ്, ആ​ദ​ർ​ശ്.