മ​ക്ക​ൾ​ക്ക് ഉ​ത്ത​മ മാ​തൃ​ക ന​ൽ​കേ​ണ്ട​ത് മാ​താ​പി​താ​ക്ക​ൾ: ഫാ. ​ജോ​സ​ഫ് പു​ത്ത​ൻ​പു​ര​യ്ക്ക​ൽ
Saturday, November 9, 2019 1:37 AM IST
രാ​ജ​പു​രം: മ​ക്ക​ൾ​ക്കു മു​ന്നി​ലെ ഏ​റ്റ​വും ന​ല്ല മാ​തൃ​ക അ​വ​രു​ടെ മാ​താ​പി​താ​ക്ക​ളാ​ണെ​ന്നും അ​തി​നാ​ൽ ഉ​ത്ത​മ​ജീ​വി​തം ന​യി​ക്കാ​ൻ അ​വ​ർ​ക്ക് ഉ​ത്ത​ര​വാ​ദി​ത്വ​മു​ണ്ടെ​ന്നും പ്ര​ഭാ​ഷ​ക​ൻ റ​വ. ഫാ. ​ജോ​സ​ഫ് പു​ത്ത​ൻ​പു​ര​യ്ക്ക​ൽ അ​ഭി​പ്രാ‍​യ​പ്പെ​ട്ടു.
രാ​ജ​പു​രം സെ​ന്‍റ് പ​യ​സ് ടെ​ൻ​ത് കോ​ള​ജി​ന്‍റെ ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളു​ടെ മാ​താ​പി​താ​ക്ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​യി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഭാ​ര്യാ​ഭ​ർ​ത്താ​ക്ക​ൻ​മാ​ർ ത​മ്മി​ലു​ള്ള വി​ശ്വ​സ്ത​ത കു​ടും​ബ​ത്തെ സ്വ​ർ​ഗ​മാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
വെ​ല്ലു​വി​ളി​ക​ൾ ഏ​റി​വ​രു​ന്ന പു​തി​യ കാ​ല​ഘ​ട്ട​ത്തി​ൽ മ​ക്ക​ളെ കൂ​ടു​ത​ൽ ക​രു​ത​ലോ​ടെ വ​ള​ർ​ത്തേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യം മാ​താ​പി​താ​ക്ക​ൾ തി​രി​ച്ച​റി​യ​ണ​മെ​ന്ന സ​ന്ദേ​ശ​വു​മാ​യാ​ണ് ക്ലാ​സ് സം​ഘ​ടി​പ്പി​ച്ച​ത്.
300ൽ ​പ​രം മാ​താ​പി​താ​ക്ക​ൾ ക്ലാ​സി​ൽ പ​ങ്കെ​ടു​ത്തു. കോ​ള​ജ് ലോ​ക്ക​ൽ മാ​നേ​ജ​ർ ഫാ. ​ജോ​ർ​ജ് പു​തു​പ്പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്രി​ൻ​സി​പ്പ​ൽ​മാ​രാ​യ ഡോ. ​ആ​ർ. സ​തീ​ഷ് കു​മാ​ർ, ഡോ. ​ആ​ശാ ചാ​ക്കോ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ഡോ. ​സി. മേ​രി​ക്കു​ട്ടി അ​ല​ക്സ് സ്വാ​ഗ​ത​വും ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷ ക​മ്മി​റ്റി ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഷി​നോ പി. ​ജോ​സ് ന​ന്ദി​യും പ​റ​ഞ്ഞു.