ഇ​ടി​മി​ന്ന​ലി​ൽ വീട്ടുപകരണങ്ങൾ നശിച്ചു
Monday, November 11, 2019 1:16 AM IST
പ​ട​ന്ന: ഇ​ടി​മി​ന്ന​ലി​ൽ വീ​ടു​ക​ളി​ലെ വ​യ​റിം​ഗ് സാ​മ​ഗ്രി​ക​ളും ഇ​ൻ​വ​ർ​ട്ട​റു​ക​ളും ക​ത്തി​ന​ശി​ച്ചു. തെ​ങ്ങി​ന് തീ​പി​ടി​ച്ചു. വ​ട​ക്കേ​പ്പു​റ​ത്തെ പി. ​ന​ഫീ​സ​ത്തി​ന്‍റെ വീ​ട്ടു​വ​ള​പ്പി​ലെ കൂ​റ്റ​ൻ തെ​ങ്ങാ​ണ് ക​ത്തി​യ​ത്.
ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ വ​ൻ ശ​ബ്ദ​ത്തോ​ടെ എ​ത്തി​യ ഇ​ടി​മി​ന്ന​ലി​ന് ശേ​ഷ​മാ​ണ് തെ​ങ്ങു ക​ത്തു​ന്ന​ത് ന​ഫീ​സ​യു​ടെ വീ​ട്ടു​കാ​ർ ക​ണ്ട​ത്. തൊ​ട്ട​ടു​ത്തു​ള്ള വീ​ടി​ന്‍റെ മു​ക​ളി​ൽ ക​യ​റി പൈ​പ്പു​പ​യോ​ഗി​ച്ചു വെ​ള്ളം ചീ​റ്റി​ച്ചാ​ണ് തീ​യ​ണ​ച്ച​ത്. അ​പ്പോ​ഴേ​ക്കും തെ​ങ്ങി​ന്‍റെ ത​ല​ഭാ​ഗം പൂ​ർ​ണ​മാ​യും ക​ത്തി​യി​രു​ന്നു. ഇ​വ​രു​ടെ വീ​ട്ടി​ന​ക​ത്തെ വ​യ​റിം​ഗും ഇ​ൻ​വ​ർ​ട്ട​റും ക​ത്തി​ന​ശി​ച്ചു. തൊ​ട്ട​ടു​ത്തു​ള്ള ബി.​സി. അ​ബ്ദു​ൾ നാ​സ​റി​ന്‍റെ വീ​ട്ടി​ലെ ഇ​ൻ​വ​ർ​ട്ട​റും മി​ന്ന​ലി​ൽ ക​ത്തി​ന​ശി​ച്ചു.
ഭീ​മ​ന​ടി: ജീ​ര​ക​പ്പാ​റയിലെ കെ.​വി. ബി​ജു​വി​ന്‍റെ വീ​ടി​ന്‍റെ വ​യ​റിം​ഗ് ഇ​ടി​മി​ന്ന​ലി​ൽ ന​ശി​ച്ചു. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മായിരുന്നു സം​ഭ​വം.