കു​പ്പ​ത്തൊ​ട്ടി​യാ​യി പെ​രു​മു​ഖ
Monday, November 11, 2019 1:16 AM IST
ബ​ദി​യ​ഡു​ക്ക: പൊ​തു​സ്ഥ​ല​ത്തു മാ​ലി​ന്യം ത​ള്ളു​ന്ന​വ​ര്‍​ക്കെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നു​ള്ള ജി​ല്ലാ ക​ള​ക്ട​റു​ടെ പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​കു​മ്പോ​ഴും അ​തൊ​ന്നും പെ​രു​മു​ഖ​യി​ൽ ന​ട​പ്പി​ലാ​കു​ന്നി​ല്ല.
ബ​ദി​യ​ഡു​ക്ക പ​ഞ്ചാ​യ​ത്തി​ലെ ബീ​ജ​ന്ത​ടു​ക്ക പെ​രു​മു​ഖ​യി​ലു​ള്ള ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ലാ​ണ് മാ​ലി​ന്യം ത​ള്ളു​ന്ന​ത്. ഇ​തു​മൂ​ലം പ​രി​സ​ര​വാ​സി​ക​ള്‍​ക്ക് ദു​രി​തം ഏ​റെ​യാ​ണ്. ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ല്‍ രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ ത​ള്ളു​ന്ന മാ​ലി​ന്യ​കൂ​മ്പാ​ര​ത്തി​ല്‍ നി​റ​യു​ന്ന പാ​റ്റ​ക​ളും കൊ​തു​കു​ക​ളും വീ​ടു​ക​ളി​ലും പാ​ത്ര​ങ്ങ​ളി​ലും എ​ന്ന് വേ​ണ്ട ഭ​ക്ഷ​ണ​ങ്ങ​ളി​ലും ജ​ല​ത്തി​ലും നി​റ​യു​ന്ന​തോ​ടു കൂ​ടി പ​രി​സ​ര​ത്തെ കു​ടും​ബ​ങ്ങ​ള്‍ പ​ക​ര്‍​ച്ച​വ്യാ​ധി പി​ടി​പെ​ടു​മോ​യെ​ന്ന് ഭ​യ​ക്കു​ന്നു.
സ്വ​കാ​ര്യ​വ്യ​ക്തി മാ​ലി​ന്യ​ങ്ങ​ള്‍ ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ലെ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ ക​ല്ലു​വെ​ട്ട് കു​ഴി​യി​ല്‍ ത​ള്ളു​ന്ന​താ​ണ് പ്ര​ശ്ന​ങ്ങ​ളു​ടെ കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.
മാ​ലി​ന്യം വെ​ള്ള​ത്തി​ല്‍ ക​ല​ര്‍​ന്നു കി​ണ​റി​ലും മ​റ്റു ജ​ല​സ്രോ​ത​സു​ക​ളി​ലും ക​ല​രാ​ന്‍ തു​ട​ങ്ങി​യ​തോ​ടെ സ​മീ​പ​വാ​സി​ക​ള്‍ ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ര്‍​ക്കും പോ​ലീ​സി​നും വി​വ​രം അ​റി​യി​ച്ചെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം.