ഒ​ട​യം​ചാ​ലി​ൽ ട്രാ​ഫി​ക് പ​രി​ഷ്കാ​രം ന​ട​പ്പി​ലാ​ക്ക​ണമെന്ന്
Saturday, November 16, 2019 1:37 AM IST
ഒ​ട​യം​ചാ​ൽ: റോ​ഡ് മെ​ക്കാ​ഡം ചെ​യ്തി​ട്ടും നാ​ലു റോ​ഡ് കൂ​ടി​യ ഒ​ട​യം​ചാ​ൽ ടൗ​ണി​ലെ ട്രാ​ഫി​ക് സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കാ​ത്ത പി​ഡ​ബ്ല്യു​ഡി ന​ട​പ​ടി​ക​ൾ​ക്കെ​തി​രേ കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി ഒ​ട​യം​ചാ​ൽ യൂ​ണി​റ്റ് പ്ര​തി​ഷേ​ധി​ച്ചു. നാ​ലു ഭാ​ഗ​ത്തേ​ക്കും മെ​ക്കാ​ഡം ടാ​റിം​ഗ് സം​വി​ധാ​നം ഉ​ള്ള​തു​കൊ​ണ്ടു വാ​ഹ​ന​ങ്ങ​ൾ അ​മി​ത​വേ​ഗ​ത​യി​ൽ ടൗ​ണി​ലേ​ക്ക് വ​രു​ക​യും അ​പ​ക​ടം ഉ​ണ്ടാ​വു​ക​യും ചെ​യ്യു​ന്ന​ത് പ​തി​വാ​കു​ന്നു.
അ​ധി​കൃ​ത​ർ എ​ത്ര​യും​പെ​ട്ടെ​ന്നു ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഒ​ട​യം​ചാ​ൽ യൂ​ണി​റ്റ് പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.
യൂ​ണി​റ്റ് മീ​റ്റിം​ഗ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ജെ. സ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. മേ​ഖ​ല സെ​ക്ര​ട്ട​റി കെ.​എ​ൻ. വേ​ണു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​എ​ൻ. വി​നോ​ദ് സ്വാ​ഗ​ത​വും ഇ.​എ​ൻ. മോ​ഹ​ന​ൻ ന​ന്ദി​യും പ​റ​ഞ്ഞു.
ഭാ​ര​വാ​ഹി​ക​ൾ: ഷി​നോ​ജ് ചാ​ക്കോ (പ്ര​സി​ഡ​ന്‍റ്), ജോ​സ​ഫ് സേ​വ്യ​ർ (സെ​ക്ര​ട്ട​റി), മോ​ഹ​ന​ൻ (ട്ര​ഷ​റ​ർ), നാ​രാ​യ​ണ​ൻ ത​ട്ടു​മ്മ​ൽ (വൈ​സ്പ്ര​സി​ഡ​ന്‍റ്), ടോ​മി ചെ​മ്മം​കാ​ട് (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി).