ക്ലീ​ൻ കാ​ഞ്ഞ​ങ്ങാ​ടി​നാ​യി സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ ഒ​ത്തു​ചേ​രു​ന്നു
Sunday, November 17, 2019 2:33 AM IST
കാ​ഞ്ഞ​ങ്ങാ​ട് : സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​മ്പോ​ൾ കാ​ഞ്ഞ​ങ്ങാ​ട് ടൗ​ണി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും ശു​ചി​ത്വ​വും വൃ​ത്തി​യും ഉ​റ​പ്പു​വ​രു​ത്താ​നാ​യി ആ​രോ​ഗ്യ-​ശു​ചി​ത്വ പ്ര​വ​ർ​ത്ത​ക​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ​യും സേ​വ​ന വ​ള​ണ്ടി​യ​ർ​മാ​രു​ടെ​യും കൂ​ട്ടാ​യ്മ ഒ​രു​ങ്ങു​ന്നു.

ക​ലോ​ത്സ​വ​ത്തി​ന്‍റെ വെ​ൽ​ഫേ​ർ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ടൗ​ൺ ഹാ​ളി​ൽ വി​ളി​ച്ചു​ചേ​ർ​ത്ത ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ യോ​ഗ​ത്തി​ലാ​ണ് ശു​ചീ​ക​ര​ണ​ത്തി​നാ​യി ഒ​രു ദി​വ​സം ക​ർ​മ​നി​ര​ത​രാ​കാ​ൻ തീ​രു​മാ​നി​ച്ച​ത്.

ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ വി.​വി. ര​മേ​ശ​ൻ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ​ൻ. ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ പി.​കെ. അ​ശോ​ക​ൻ ആ​രോ​ഗ്യ-​ശു​ചി​ത്വ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു.

ലെ​യ്സ​ൺ ഓ​ഫീ​സ​ർ ഡോ. ​ര​ഘു​റാം ഭ​ട്ട്, വൈ​സ് ചെ​യ​ർ​മാ​ൻ സു​കു​മാ​ര​ൻ, ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ എം.​പി. സ​ലീം, അ​ലോ​പ്പ​തി-​ഹോ​മി​യോ-​ആ​യു​ർ​വേ​ദ ഡി​എം​ഒ​മാ​ർ, സൂപ്ര​ണ്ടു​മാ​ർ, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​മാ​ർ, ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ​മാ​ർ, ആ​ശാ വ​ർ​ക്ക​ർ കോ-​ഓ​ർ​ഡി​നേ​റ്റ​ർ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. ക​ൺ​വീ​ന​ർ ടി. ​അ​സീ​സ് സ്വാ​ഗ​ത​വും അ​മീ​ർ കോ​ടി​ബ​യ​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

സ​ന്ന​ദ്ധ​സേ​വ​ന പ്ര​വ​ർ​ത്ത​ന​ത്തി​ന് ത​യാ​റു​ള്ള സം​സ്ഥാ​ന-ജി​ല്ലാ-​പ്രാ​ദേ​ശി​ക സം​ഘ​ട​ന​ക​ൾ, കൂ​ട്ടാ​യ്മ​ക​ൾ, ക്ല​ബു​ക​ൾ തു​ട​ങ്ങി​യ​വ​യു​ടെ ഭാ​ര​വാ​ഹി​ക​ളു​ടെ യോ​ഗം 21 ന് ​വൈ​കു​ന്നേ​രം നാ​ലി​ന് ന​ട​ക്കും.