സ്വ​ർ​ണ​വും കു​ങ്കു​മ​പ്പൂ​വും പി​ടി​ച്ചു
Sunday, November 17, 2019 2:37 AM IST
മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് വീ​ണ്ടും സ്വ​ർ​ണ​വും കു​ങ്കു​മ​പ്പൂ​വും പി​ടി​കൂ​ടി. കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി മ​ണി​യ​ങ്ങോ​ട് കു​ന്നി​ൽ അ​ബ്ദു​ള്ള​യി​ൽ​നി​ന്നാ​ണ് ഒ​ൻ​പ​ത് ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണ​വും നാ​ലു ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന അ​ഞ്ചു കി​ലോ കു​ങ്കു​മ​പ്പൂ​വും പി​ടി​കൂ​ടി​യ​ത്. ദു​ബാ​യി​ൽ​നി​ന്നു​ള്ള ഗോ ​എ​യ​ർ വി​മാ​ന​ത്തി​ൽ ക​ണ്ണൂ​രി​ലെ​ത്തി​യ​താ​യി​രു​ന്നു ഇ​യാ​ൾ. പാ​ൻ​മ​സാ​ല പാ​യ്ക്ക​റ്റു​ക​ളും ഇ​യാ​ളി​ൽ​നി​ന്ന് പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്.വെ​ള്ളി​യാ​ഴ്ച കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​രി​ൽ​നി​ന്ന് 20 ല​ക്ഷം രൂ​പ​യു​ടെ കു​ങ്കു​മ​പ്പൂ​വും 251 ഗ്രാം ​സ്വ​ർ​ണ​വും പി​ടി​കൂ​ടി​യി​രു​ന്നു. ഇ​തോ​ട​നു​ബ​ന്ധി​ച്ച് അ​സി. ക​സ്റ്റം​സ് ക​മ്മീ​ഷ​ണ​ർ ഒ.​പ്ര​ദീ​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് വീ​ണ്ടും സ്വ​ർ​ണ​വും കു​ങ്കു​മ​പ്പൂ​വും പി​ടി​കൂ​ടി​യ​ത്.