‘40 പവൻ കവർന്നു’ മുക്കുപണ്ടം!
Sunday, November 17, 2019 2:37 AM IST
തൃ​ക്ക​രി​പ്പൂ​ർ: തൃ​ക്ക​രി​പ്പൂ​ർ വ​ട​ക്കേ കൊ​വ്വ​ലി​ലെ പ്ര​വാ​സി​യു​ടെ വീ​ട്ടി​ൽനി​ന്ന് ക​വ​ർ​ച്ച ചെ​യ്യ​പ്പെ​ട്ട 40 പ​വ​ൻ ആ​ഭ​ര​ണ​ങ്ങ​ൾ വി​ദേ​ശ നി​ർ​മി​ത മു​ക്കു​പ​ണ്ടം. വീ​ട്ടു​കാ​ർ പു​റ​ത്തു​പോ​യ സ​മ​യ​ത്തു വീ​ടി​ന്‍റെ മു​ൻ​വാ​തി​ൽ പൊ​ളി​ച്ച് അ​ക​ത്തു​ക​ട​ന്നാ​ണ് കി​ട​പ്പു​മു​റി​ക​ളി​ൽ സൂ​ക്ഷി​ച്ച ആ​ഭ​ര​ണ​ങ്ങ​ൾ കൊ​ണ്ടു​പോ​യ​ത്.

40 പ​വ​നി​ല​ധി​കം തൂ​ക്ക​മു​ള്ള മു​ക്കു​പ​ണ്ട​ങ്ങ​ളും ആ​ഭ​ര​ണ​ങ്ങ​ളും അ​ര പ​വ​ൻ സ്വ​ർ​ണ​വും 5000 രൂ​പ​യു​മാ​ണ് ന​ഷ്ട​മാ​യ​ത്. വീ​ടി​ന് പി​ന്നി​ലെ ഷെ​ഡി​ലു​ണ്ടാ​യി​രു​ന്ന പി​ക്കാ​സും പാ​ര​യും കൈ​ക്കോ​ട്ടു​മെ​ടു​ത്താ​ണ് വീ​ടി​ന്‍റെ വാ​തി​ൽ ത​ക​ർ​ത്ത​ത്.

കി​ട്ടി​യ​തൊ​ക്കെ എ​ടു​ത്തു സ്ഥ​ലം​വി​ട്ട ക​ള്ള​ൻ​മാ​ർ ഇ​ങ്ങ​നെ​യൊ​രു അ​ക്കി​ടി പ്ര​തീ​ക്ഷി​ച്ചി​ട്ടു​ണ്ടാ​വി​ല്ലെ​ന്ന് വീ​ട്ടു​കാ​രും നാ​ട്ടു​കാ​രും പ​റ​യു​ന്നു. ക​വ​ർ​ച്ച വി​വ​ര​മ​റി​ഞ്ഞു ച​ന്തേ​ര പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി.