ട്രോ​മാ​കെ​യ​ർ പ​രി​ശീ​ല​നം ന​ട​ത്തി
Monday, November 18, 2019 2:03 AM IST
ചി​റ്റാ​രി​ക്കാ​ൽ: മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ട്രാ​ക്ക്, ചി​റ്റാ​രി​ക്കാ​ൽ ല​യ​ൺ​സ് ക്ല​ബ്, കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റോ​ഡ​പ​ക​ട​ങ്ങ​ളി​ൽ ഇ​ര​യാ​ക്ക​പ്പെ​ട്ട​വ​രു​ടെ അ​നു​സ്മ​ര​ണ​വും ട്രോ​മാ​കെ​യ​ർ പ​രി​ശീ​ല​ന​വും സം​ഘ​ടി​പ്പി​ച്ചു. ചി​റ്റാ​രി​ക്കാ​ൽ വ്യാ​പാ​ര​ഭ​വ​നി​ൽ ന​ട​ന്ന പ​രി​പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​സി ടോം ​ഉ​ദ്ഘാ​ട​നം ചെ​യ്തു.
മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എം. ​വി​ജ​യ​ൻ ഓ​ർ​മ​ദി​ന പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. സെ​ക്ര​ട്ട​റി വി. ​വേ​ണു​ഗോ​പാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചി​റ്റാ​രി​ക്കാ​ൽ എ​സ്ഐ കെ.​പി. വി​നോ​ദ്കു​മാ​ർ, ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ പേ​ർ​സ​ൺ ലി​ൻ​സി​ക്കു​ട്ടി സെ​ബാ​സ്റ്റ്യ​ൻ, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി പ്ര​സി​ഡ​ന്‍റ് പി. ​മു​ര​ളീ​ധ​ര​ൻ, ല​യ​ൺ​സ് ക്ല​ബ് സോ​ണ​ൽ ചെ​യ​ർ​മാ​ൻ ഷി​ബി ബെ​ന്നി, വി​നീ​ത് ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ​ത്യ​നാ​രാ​യ​ണ​ൻ, ടി.​കെ. ര​വി​കു​മാ​ർ എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു.