ഈ വർഷം ഇതുവരെ 16,318 ജനനം, 5982 മരണം
Wednesday, November 20, 2019 1:52 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ല്‍ ജ​ന​ന-​മ​ര​ണ ര​ജി​സ്​ട്രേ​ഷ​ന്‍ കാ​ര്യ​ക്ഷ​മ​മാ​ക്കാ​ന്‍ ക​ള​ക്‌​ടറേറ്റി​ല്‍ ചേ​ര്‍​ന്ന യോ​ഗം തീ​രു​മാ​നി​ച്ചു. ജി​ല്ല​യി​ല്‍ ഈ​വ​ര്‍​ഷം ഇ​തു​വ​രെ 16,318 കു​ഞ്ഞു​ങ്ങ​ള്‍ ജ​നി​ച്ചു. ഇ​തി​ല്‍ 8372 ആ​ണും 7946 പെ​ണ്‍​കു​ഞ്ഞു​ങ്ങ​ളു​മാ​ണ്. ഇ​തി​ല്‍ 16,309 പ്ര​സ​വ​വും ന​ട​ന്ന​ത് ആ​ശു​പ​ത്രി​ക​ളി​ലാ​ണ്. ഒന്പത് എ​ണ്ണം മാ​ത്ര​മാ​ണ് വീ​ടു​ക​ളി​ലും വാ​ഹ​ന​ങ്ങ​ളി​ലും മ​റ്റു​മാ​യി ന​ട​ന്ന​ത്.
ക​ഴി​ഞ്ഞ​വ​ര്‍​ഷം 20,159 കു​ഞ്ഞു​ങ്ങ​ളാ​ണ് പി​റ​ന്ന​ത്. ഇ​തി​ല്‍ 10234 ആ​ണും 9925 പെ​ണ്ണും. ഇ​തി​ല്‍ 20139 പ്ര​സ​വ​വും ആ​ശു​പ​ത്രി​ക​ളി​ലാ​യി​രു​ന്നു. ക​ഴി​ഞ്ഞ​വ​ര്‍​ഷം ജി​ല്ല​യി​ല്‍ 7387 പേ​രു​ടെ മ​ര​ണം ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്.
4058 പു​രു​ഷ​ന്മാ​രും 3329 സ്ത്രീ​ക​ളും ക​ഴി​ഞ്ഞ​വ​ര്‍​ഷം മ​രി​ച്ചു. ഇ​തി​ല്‍ 1639 പേ​രാ​ണ് ആ​ശു​പ​ത്രി​ക​ളി​ല്‍ മ​ര​ണ​പ്പെ​ട്ട​ത്. 2019 ല്‍ ​ഇ​തു​വ​രെ 5982 പേ​രു​ടെ മ​ര​ണ​മാ​ണ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ള്ള​ത്. ഇ​തി​ല്‍ 3367 പു​രു​ഷ​ന്മാ​രും 2615 സ്ത്രീ​ക​ളും ഉ​ള്‍​പ്പെ​ടു​ന്നു. ഇ​തി​ല്‍ 1346 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും 4636 പേ​ര്‍ മ​റ്റി​ട​ങ്ങ​ളി​ലും മ​ര​ണ​പ്പെ​ട്ടു.
ക​ള​ക്ട​റേ​റ്റി​ല്‍ ന​ട​ന്ന ജ​ന​ന-​മ​ര​ണ സി​വി​ല്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ ക​മ്മി​റ്റി യോ​ഗ​ത്തി​ല്‍ അ​റി​യി​ച്ച​താ​ണി​ത്. ജി​ല്ല​യി​ല്‍ എ​ല്ലാ ജ​ന​ന-​മ​ര​ണ​ങ്ങ​ളും ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്നു​വെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​ന്‍ യോ​ഗം തീ​രു​മാ​നി​ച്ചു.
ഇ​ല​ക്‌​ഷ​ന്‍ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ എ.​കെ. ര​മേ​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് വ​കു​പ്പ് സീ​നി​യ​ര്‍ സൂ​പ്ര​ണ്ട് കെ. ​വി​നോ​ദ്കു​മാ​ര്‍ റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു. എ​എ​സ്പി പി.​ബി. പ്ര​ശോ​ഭ് ആ​ര്‍​ഡി​ഒ കെ. ​ര​വി​കു​മാ​ര്‍ ജ​ന​ന-​മ​ര​ണ സി​വി​ല്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ ജി​ല്ലാ​ത​ല കോ-​ഓ​ര്‍​ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി അം​ഗ​ങ്ങ​ള്‍ പ​ങ്കെ​ടു​ത്തു.