ച​ന്ദ്ര​ഗി​രി പാ​ലം ഡി​സം​ബ​ര്‍ മൂ​ന്നു മു​ത​ല്‍ 22 വ​രെ അ​ട​ച്ചി​ടും
Thursday, November 21, 2019 1:36 AM IST
കാ​സ​ർ​ഗോ​ഡ്: ന​വീ​ക​ര​ണ​പ്ര​വൃ​ത്തി ന​ട​ത്തേ​ണ്ട​തി​നാ​ല്‍ ഡി​സം​ബ​ര്‍ മൂ​ന്നു മു​ത​ല്‍ 22 വ​രെ കാ​സ​ര്‍​ഗോ​ഡ്-​കാ​ഞ്ഞ​ങ്ങാ​ട് കെ​എ​സ്ടി​പി റോ​ഡി​ലെ ച​ന്ദ്ര​ഗി​രി പാ​ലം അ​ട​ച്ചി​ടു​മെ​ന്ന് കെ​എ​സ്ടി​പി ക​ണ്ണൂ​ര്‍ ഡി​വി​ഷ​ന്‍ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നി​യ​ര്‍ അ​റി​യി​ച്ചു. ഇ​ക്കാ​ല​യ​ള​വി​ല്‍ ഇ​തു​വ​ഴി കാ​ല്‍​ന​ട​യാ​ത്ര മാ​ത്ര​മേ അ​നു​വ​ദി​ക്കൂ. ചെ​ര്‍​ക്ക​ള-​ച​ട്ട​ഞ്ചാ​ല്‍ ദേ​ശീ​യ​പ്പാ​ത​യി​ലെ തെ​ക്കി​ല്‍ പാ​ലം വ​ഴി​യും നാ​യ​ന്മാ​ര്‍​മൂ​ല-​പ​ര​വ​ന​ടു​ക്കം റോ​ഡി​ലെ പെ​രു​മ്പ​ള പാ​ലം വ​ഴി​യും ഈ ​ദി​വ​സ​ങ്ങ​ളി​ലെ ഗ​താ​ഗ​തം പു​ന​ക്ര​മീ​ക​രി​ക്കും.

റി​സ​ർ​ച്ച്
അ​സി​സ്റ്റ​ന്‍റ് ഒ​ഴി​വ്

പെ​രി​യ: കേ​ന്ദ്ര​സ​ർ​വ​ക​ലാ​ശാ​ല പൊ​തു​ഭ​ര​ണ പ​ഠ​ന​വ​കു​പ്പി​ൽ ഐ​സി​എ​സ്എ​സ്ആ​ർ മേ​ജ​ർ റി​സ​ർ​ച്ച് പ്രോ​ജ​ക്ടി​ലേ​ക്ക് റി​സ​ർ​ച്ച് അ​സി​സ്റ്റ​ന്‍റി​ന്‍റെ ഒ​ഴി​വു​ണ്ട്. ""കേ​ര​ള​ത്തി​ന്‍റെ സാ​മൂ​ഹ്യ​സാ​ന്പ​ത്തി​ക​വി​ക​സ​ന​ത്തി​ൽ ഇ-​ഗ​വേ​ണ​ൻ​സി​ന്‍റെ പ​ങ്ക്-​അ​ക്ഷ​യ പ​ദ്ധ​തി​യെ മു​ൻ​നി​ർ​ത്തി​യു​ള്ള പ​ഠ​നം’’ എ​ന്ന​താ​ണ് വി​ഷ​യം. പ​ബ്ലി​ക് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ, പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്, സു​വോ​ള​ജി എ​ന്നീ​വി​ഷ​യ​ങ്ങ​ളി​ൽ ബി​രു​ദാ​നന്ത​ര​ബി​രു​ദ​ത്തി​ന് 55 ശ​ത​മാ​ന​ത്തി​നു മേ​ൽ മാ​ർ​ക്കു​നേ​ടി​യ​വ​ർ​ക്കും ഗ​വേ​ഷ​ണ ബി​രു​ദ​മു​ള്ള​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം. താ​ത്പ​ര്യ​മു​ള്ള​വ​ർ യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി 28ന് ​രാ​വി​ലെ പ​ത്തി​ന് ഇ​ന്‍റ​ർ​വ്യൂ​വി​ന് കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല തേ​ജ​സ്വി​നി ഹി​ൽ​സ് കാ​ന്പ​സി​ലെ പ​ബ്ലി​ക് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് കാ​വേ​രി ബ്ലോ​ക്കി​ൽ ഹാ​ജ​രാ​ക​ണം.