"മാലിന്യത്തള്ള് ' നിർത്തിക്കോ
Tuesday, December 3, 2019 1:46 AM IST
പെ​രു​ന്പ​ട​വ്: ച​പ്പാ​ര​പ്പ​ട​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മാ​ലി​ന്യം തള്ളുന്നതിനെ​തി​രേ​യും നി​രോ​ധി​ത പ്ലാ​സ്റ്റി​ക് ഉ​ത്പ​ന്ന​ങ്ങ​ൾ വി​പ​ണ​നം ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രേ​യും ന​ട​പ​ടി ശ​ക്ത​മാ​ക്കി. പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം പെ​രു​ന്പ​ട​വി​ലെ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി നി​രോ​ധി​ത പ്ലാ​സ്റ്റി​ക് ക​വ​റു​ക​ൾ ക​ണ്ടെ​ത്തി പി​ഴ ഈ​ടാ​ക്കി​യി​രി​ക്കു​ന്നു.

പ​ട്ടാ​പ്പ​ക​ൽ സ​മ​യ​ത്ത് ച​പ്പാ​ര​പ്പ​ട​വ് ടൗ​ണി​ൽ പ്ലാ​സ്റ്റി​ക് മാ​ലി​ന്യം ക​ത്തി​ച്ച​വ​ർ​ക്കെ​തി​രേ​യും ന​ട​പ​ടി സ്വീ​ക​രി​ച്ച അ​ധി​കൃ​ത​ർ കോ​ലാ​ർ​തൊ​ട്ടി​യി​ൽ റോ​ഡ​രി​കി​ൽ ഭ​ക്ഷ​ണ അ​വ​ശി​ഷ്‌​ട​ങ്ങ​ൾ ത​ള്ളി​യ​വ​രെ കൊ​ണ്ട് പി​ഴ ഈ​ടാ​ക്കി​യും മാ​ലി​ന്യം തി​രി​കെ എ​ടു​പ്പി​ക്കു​ക​യും ചെ​യ്തു. പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ റോ​ഡ​രി​കു​ക​ളി​ലും ജ​ല​സ്രോ​ത​സു​ക​ളി​ലും പാ​റ​ക​ളി​ലും ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലും മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളു​ന്ന​ത് പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. ഇ​തി​നെ​തി​രേ പ​ഞ്ചാ​യ​ത്ത് ക​ടു​ത്ത ന​ട​പ​ടി സ്വീ​ക​രി​ച്ചു തു​ട​ങ്ങി​യ​തോ​ടെ സാ​മൂ​ഹ്യ​ദ്രോ​ഹി​ക​ൾ​ക്ക് താ​ക്കീ​താ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ​ദി​വ​സം കോ​ലാ​ർ​തൊ​ട്ടി​യി​ൽ മാ​ലി​ന്യം ക​ണ്ടെ​ത്തി​യ ഉ​ട​ൻ​ത​ന്നെ ഇ​ത് പ​ഞ്ചാ​യ​ത്തി​നെ അ​റി​യി​ക്കു​ന്ന​തി​നും ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നും മാ​ലി​ന്യം നി​ക്ഷേ​പി​ച്ച ആ​ളെ ക​ണ്ടെ​ത്തു​ന്ന​തി​നും നാ​ട്ടു​കാ​ർ അ​തീ​വ ജാ​ഗ്ര​ത​യാ​ണു കാ​ട്ടി​യ​ത്.