എം​പി​യു​ടെ ഓ​ഫീ​സ് കാ​ഞ്ഞ​ങ്ങാ​ട്ടേ​ക്ക് മാ​റ്റും
Thursday, December 5, 2019 1:19 AM IST
കാ​ഞ്ഞ​ങ്ങാ​ട്: രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി​യു​ടെ ക്യാ​മ്പ് ഓ​ഫീ​സ് കാ​ഞ്ഞ​ങ്ങാ​ട്ടേ​ക്ക് മാ​റ്റും. ഇ​പ്പോ​ൾ കാ​സ​ർ​ഗോ​ഡ് ചെ​ർ​ക്ക​ള​ക്ക​ള​യി​ലാ​ണ് ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. കാ​ഞ്ഞ​ങ്ങാ​ടി​ന​ടു​ത്ത് ഐ​ങ്ങോ​ത്ത് ദേ​ശീ​യ​പാ​ത​യോ​ര​ത്തു​ള്ള വീ​ട്ടി​ലേ​ക്കാ​ണ് ഓ​ഫീ​സ് മാ​റ്റാ​ൻ തീ​രു​മാ​നി​ച്ച​ത്. കാ​സ​ർ​ഗോ​ഡ് ഭാ​ഗ​ത്ത് യു​ഡി​എ​ഫി​ന് ര​ണ്ട് എം​എ​ൽ​എ​മാ​രു​ണ്ട്.

അ​ടി​യ​ന്ത​ര സ്വ​ഭാ​വ​മു​ള്ള പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ ഇ​വ​ർ മ​തി​യാ​കു​മെ​ന്നും ഉ​ദു​മ മു​ത​ൽ പ​യ്യ​ന്നൂ​ർ വ​രെ യു​ഡി​എ​ഫ് എം​എ​ൽ​എ​മാ​രി​ല്ലാ​ത്ത വി​ട​വു പ​രി​ഹ​രി​ച്ചു മു​ന്ന​ണി​ക്ക് ശ​ക്തി കൂ​ട്ടാ​നു​മാ​ണ് ഓ​ഫീ​സ് കാ​ഞ്ഞ​ങ്ങാ​ട്ടേ​ക്കു മാ​റ്റാ​നും കാ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.