സൂ​ര്യ​ഗ്ര​ഹ​ണം വീ​ക്ഷി​ക്കാ​ൻ ക​ണ്ണ​ട​ക​ൾ നി​ർ​മി​ച്ച് സെ​ന്‍റ് പ​യ​സ് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ
Saturday, December 7, 2019 1:34 AM IST
രാ​ജ​പു​രം: സെ​ന്‍റ് പ​യ​സ് ടെ​ൻ​ത് കോ​ള​ജ് സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഫി​സി​ക്സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ്, സ​യ​ൻ​സ് ക്ല​ബ് എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജ്യോ​തി​ഷ​വും ജ്യോ​തി​ശാ​സ്ത്ര​വും എ​ന്ന വി​ഷ​യ​ത്തി​ൽ പൊ​തു​ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടെ ഏ​ക​ദി​ന സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു.
അ​തോ​ടൊ​പ്പം സൂ​ര്യ​ഗ്ര​ഹ​ണം സു​ര​ക്ഷി​ത​മാ​യി വീ​ക്ഷി​ക്കു​ന്ന​തി​നു​ള്ള ക​ണ്ണ​ട നി​ർ​മാ​ണ പ​രി​ശീ​ല​ന​വും സം​ഘ​ടി​പ്പി​ച്ചു. ലോ​ക്ക​ൽ മാ​നേ​ജ​ർ റ​വ. ഫാ. ​ജോ​ർ​ജ് പു​തു​പ്പ​റ​മ്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ഡോ. ​മേ​രി​ക്കു​ട്ടി അ​ല​ക്സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗം മി​നി, കോ​ള​ജ് യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ അ​ശ്വി​ൻ അ​ജി​ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വാ​നനി​രീ​ക്ഷ​ക​ൻ പ്ര​ഭാ​ക​ര​ൻ കോ​വൂ​ർ ക്ലാ​സ് ന​യി​ച്ചു. ഫി​സി​ക്സ് വി​ഭാ​ഗം മേ​ധാ​വി കെ. ​അ​ജി​ത്കു​മാ​ർ സ്വാ​ഗ​ത​വും ഡോ. ​പി.​ജെ. മോ​നി​ഷ ന​ന്ദി​യും പ​റ​ഞ്ഞു.