ഹ​യ​ർ ഗു​ഡ്സ് ഓണേഴ്സ് അ​സോ. സം​സ്ഥാ​ന സ​മ്മേ​ള​നം: വാ​ഹ​ന​ജാ​ഥ ഇ​ന്നു​തു​ട​ങ്ങും
Tuesday, December 10, 2019 1:18 AM IST
തൃ​ക്ക​രി​പ്പൂ​ർ: കേ​ര​ള സ്റ്റേ​റ്റ് ഹ​യ​ർ ഗു​ഡ്സ് ഓണേഴ്സ് അ​സോ​സി​യേ​ഷ​ൻ എ​ട്ടാം സം​സ്ഥാ​ന​സ​മ്മേ​ള​ന ഭാ​ഗ​മാ​യി ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വാ​ഹ​ന പ്ര​ചാ​ര​ണ​ജാ​ഥ ഇ​ന്നു തൃ​ക്ക​രി​പ്പൂ​രി​ൽ നി​ന്ന് പ്ര​യാ​ണ​മാ​രം​ഭി​ക്കും.
രാ​വി​ലെ ഒ​ന്പ​തി​ന് ബ​സ്‌​സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ.​പി. അ​ഹ​മ്മ​ദ് കോ​യ വാ​ഹ​ന​ജാ​ഥ ഉ​ദ്ഘാ​ട​നം ചെ​യ്യും. കെ. ​മ​ധു​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ആ​ദ്യ​ദി​നം ആ​റ് കേ​ന്ദ്ര​ങ്ങ​ളി​ലെ പ​ര്യ​ട​നശേ​ഷം വൈ​കു​ന്നേ​രം പാ​ല​ക്കു​ന്നി​ൽ സ​മാ​പി​ക്കും.
11​ന് രാ​വി​ലെ പ​ത്തി​ന് കാ​സ​ർ​ഗോ​ഡ് നി​ന്ന് ആ​രം​ഭി​ച്ചു ഹൊ​സ​ങ്ക​ടി​യി​ൽ വൈ​കു​ന്നേ​രം സ​മാ​പി​ക്കും. സ​മാ​പ​ന​സ​മ്മേ​ള​നം അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​കെ. സ​ന്തോ​ഷ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും.