കെ​എ​സ്ആ​ർ​ടി​സി ബ​സി​ല്‍ നി​ന്ന് തെ​റി​ച്ചു​വീ​ണു വീ​ട്ട​മ്മ​യ്ക്ക് പ​രി​ക്ക്
Tuesday, December 10, 2019 1:18 AM IST
ഉ​പ്പ​ള: കെ​എ​സ്ആ​ർ​ടി​സി ബ​സി​ല്‍ നി​ന്ന് തെ​റി​ച്ചു​വീ​ണ് വീ​ട്ട​മ്മ​യ്ക്ക് പ​രി​ക്കേ​റ്റു. തി​രു​വ​ന​ന്ത​പു​രം നെ​ടു​മ​ങ്ങാ​ട്ടെ ഗി​രി​ജ (55)ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. മു​ട്ട​ത്ത് ബ​സി​ല്‍ നി​ന്ന് ഇ​റ​ങ്ങു​ന്ന​തി​നി​ടെ ബ​സ് മു​ന്നോ​ട്ട് എ​ടു​ത്ത​തോ​ടെ ഗി​രി​ജ തെ​റി​ച്ചു റോ​ഡി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു.
മു​ട്ടം ഷി​റി​യ​യി​ലെ മ​ക​ളു​ടെ വീ​ട്ടി​ലേ​ക്ക് വ​രു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. ന​ടു​വി​ന് പ​രി​ക്കേ​റ്റ ഗി​രി​ജ​യെ മം​ഗ​ളൂ​രു​വി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.
കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ള്‍ മ​ത്സ​രി​ച്ചോ​ടു​ന്ന​തു മൂ​ലം അ​പ​ക​ടം പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. ഏ​താ​നും ആ​ഴ്ച മു​മ്പു മ​റ്റൊ​രു ബ​സ് ലോ​റി​യു​ടെ പി​റ​കി​ലി​ടി​ച്ചു ബ​സി​ന്‍റെ മു​ന്‍​വ​ശം ത​ക​ര്‍​ന്നി​രു​ന്നു.