ശ​ന്പ​ള​മി​ല്ല; കണ്ണൂർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ജീ​വ​ന​ക്കാ​രു​ടെ സ​മ​രം
Tuesday, December 10, 2019 1:20 AM IST
പ​രി​യാ​രം: ശ​ന്പ​ളം ന​ൽ​കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പരിയാരം കണ്ണൂർ മെ​ഡി​ക്ക​ൽ കോ​ള​ജ് ജീ​വ​ന​ക്കാ​ർ സി​ഐ​ടി​യു, കെ​ജി​എ​ൻ​എ വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ പ്രി​ൻ​സി​പ്പ​ലി​ന്‍റെ ഓ​ഫീ​സി​നു മു​ന്നി​ൽ സ​മ​രം ന​ട​ത്തി. പ്രി​ൻ​സി​പ്പ​ലി​ന്‍റെ അ​നാ​സ്ഥ​യാ​ണ് ശ​ന്പ​ളം ല​ഭി​ക്കാ​തി​രി​ക്കാ​ൻ കാ​ര​ണ​മെ​ന്നും വി​ളി​ച്ചാ​ൽ പ്രി​ൻ​സി​പ്പ​ൽ ഫോ​ൺ എ​ടു​ക്കു​ന്നി​ല്ലെ​ന്നും ജീ​വ​ന​ക്കാ​ർ ആ​രോ​പി​ച്ചു.
മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ ത​ന​ത് ഫ​ണ്ടി​ൽ ത​ന്നെ ശ​മ്പ​ളം കൊ​ടു​ക്കാ​നാ​വ​ശ്യ​മാ​യ തു​ക നി​ല​വി​ലു​ണ്ട്.​ കൂ​ടാ​തെ സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച 21 കോ​ടി രൂ​പ വേ​റെ​യു​മു​ണ്ട്. എ​ന്നാ​ൽ ഈ ​തു​ക മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ക്കൗ​ണ്ടി​ലേ​ക്ക് മാ​റ്റി​യെ​ടു​ക്കാ​നോ ത​യാ​റാ​കു​ന്നി​ല്ലെ​ന്നും സി​ഐടി​യു നേ​താ​വ് പി.​ബാ​ല​കൃ​ഷ്ണ​ൻ കു​റ്റ​പ്പെ​ടു​ത്തി. പ​ത്മ​നാ​ഭ​ൻ, പി.​ആ​ർ.​ജി​ജേ​ഷ്, സീ​ബാ ബാ​ല​ൻ, ടി.​വി.​ ദീ​പ, എ​സ്. ദീ​പു, അ​ജി​ത് കു​മാ​ർ, പി.​വി.​ര​ഞ്ജി​ത്ത്, എം.​ദി​നേ​ശ​ൻ, പി.​വി.​സ​ന്തോ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​ ശ​മ്പ​ളം ന​ൽ​കാ​ൻ ഉ​ട​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ത്ത പ​ക്ഷം അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് നേ​താ​ക്ക​ൾ അ​റി​യി​ച്ചു.