രാ​ജ​പു​രം ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ന് ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി
Wednesday, December 11, 2019 1:38 AM IST
രാ​ജ​പു​രം: പ​തി​മൂ​ന്നാ​മ​ത് രാ​ജ​പു​രം ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി സം​ഘാ​ട​ക​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. രാ​ജ​പു​രം സ്കൂ​ൾ മൈ​താ​നി​യി​ൽ 13 മു​ത​ൽ 16 വ​രെ​യാ​ണ് ക​ൺ​വ​ൻ​ഷ​ൻ. ബ്ര​ദ​ർ മാ​രി​യോ ജോ​സ​ഫും സം​ഘ​വു​മാ​ണ് ക​ൺ​വ​ൻ​ഷ​ൻ ന​യി​ക്കു​ന്ന​ത്.

13 ന് ​ത​ല​ശേ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​ർ​ജ് ഞ​ര​ള​ക്കാ​ട്ട് ദി​വ്യ​ബ​ലി അ​ർ​പ്പി​ച്ച് ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ കോ​ട്ട​യം ആ​ർ​ച്ച്ബി​ഷ​പ് മാ​ർ മാ​ത്യു മൂ​ല​ക്കാ​ട്ട്, സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി​ൽ, ത​ല​ശേ​രി അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി എ​ന്നി​വ​ർ ദി​വ്യ​ബ​ലി അ​ർ​പ്പി​ച്ച് സ​ന്ദേ​ശം ന​ൽ​കും. ക​ൺ​വ​ൻ​ഷ​ൻ വൈ​കു​ന്നേ​രം 3.30 ന് ​ആ​രം​ഭി​ച്ച് 9.30 ന് ​സൗ​ഖ്യ​ ആ​രാ​ധ​ന​യോ​ടെ സ​മാ​പി​ക്കും. 15 ന് ​രാ​വി​ലെ ഒ​ൻ​പ​ത് മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​ന്നു​വ​രെ യു​വ​ജ​ന​ങ്ങ​ൾ​ക്കാ​യി പ്ര​ത്യേ​ക ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ ന​ട​ക്കും.
രാ​ജ​പു​രം, പ​ന​ത്ത​ടി ഫൊ​റോ​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ലു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന ക​ൺ​വ​ൻ​ഷ​നി​ൽ കോ​ട്ട​യം, ത​ല​ശേ​രി അ​തി​രൂ​പ​ത​ക​ളി​ലും ക​ണ്ണൂ​ർ രൂ​പ​ത​യി​ലും ക​ർ​ണാ​ട​ക കു​ടി​യേ​റ്റ മേ​ഖ​ല​ക​ളി​ൽ​നി​ന്നു​മു​ള്ള വി​ശ്വാ​സി​ക​ൾ പ​ങ്കെ​ടു​ക്കും. എ​ല്ലാ ദി​വ​സ​വും പ​തി​നാ​യി​ര​ത്തി​ല​ധി​കം വി​ശ്വാ​സി​ക​ളു​ടെ പ​ങ്കാ​ളി​ത്ത​മാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. രാ​ജ​പു​രം, പ​ന​ത്ത​ടി ഫൊ​റോ​ന​ക​ളി​ലെ 2450 കു​ടും​ബ​ങ്ങ​ളെ പ​ങ്കെ​ടു​പ്പി​ച്ച് പു​റ​ത്തി​റ​ക്കി​യ സ​മ്പൂ​ർ​ണ ബൈ​ബി​ൾ കൈ​യെ​ഴു​ത്ത് പ​തി​പ്പാ​ണ് ക​ൺ​വ​ൻ​ഷ​ൻ വേ​ദി​യി​ൽ പ്ര​തി​ഷ്ഠി​ക്കു​ന്ന​ത്.

ക​ണ്‍​വ​ന്‍​ഷ​നു​ശേ​ഷം പാ​ണ​ത്തൂ​ര്‍, കു​ള​പ്പു​റം, പാ​ല​ച്ചാ​ല്‍, ബ​ന്ത​ടു​ക്ക, പ​ടു​പ്പ്, മാ​ന​ടു​ക്കം, അ​ടോ​ട്ടു​ക​യ, കൊ​ട്ടോ​ടി, ആ​ട​കം, പെ​രു​മ്പ​ള്ളി, കൈ​പ്പ​ള്ളി, ഉ​ദ​യ​പു​രം, അ​യ​റോ​ട്ട്, പൂ​ക്ക​യം, ചെ​രു​മ്പ​ച്ചാ​ല്‍, ക​രി​വേ​ട​കം, ഒ​ട​യം​ചാ​ല്‍, നാ​യ്ക്ക​യം, ഏ​ഴാം​മൈ​ൽ, എ​ണ്ണ​പ്പാ​റ, ക​നീല​ടു​ക്കം, പു​ഞ്ച​ക്ക​ര എ​ന്നീ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് സൗ​ജ​ന്യ വാ​ഹ​ന​സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ള്ള​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സം​ഘാ​ട​ക​സ​മി​തി ചെ​യ​ർ​മാ​ൻ ഫാ.​ ജോ​ർ​ജ് പു​തു​പ്പ​റ​മ്പി​ൽ, ക​ൺ​വീ​ന​ർ ഫാ.​തോ​മ​സ് പ​ട്ടാം​കു​ളം, ഫാ.​ അ​രു​ൺ മു​യ​ൽ​ക്ക​ല്ലു​ങ്ക​ൽ, എം.​എ. സ​ജി, ജി​ജി കി​ഴ​ക്കേ​പ്പു​റ​ത്ത് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ക​ൺ​വ​ൻ​ഷ​ന്‍റെ ഭാ​ഗ​മാ​യി വോ​ള​ണ്ടി​യ​ർ​മാ​ർ​ക്ക് ഏ​ക​ദി​ന ധ്യാ​നം, വോ​ള​ണ്ടി​യ​ർ സം​ഗ​മം, ജ​പ​മാ​ല റാ​ലി, കൂ​ടാ​ര​യോ​ഗ​ങ്ങ​ളി​ൽ ജ​പ​മാ​ല പ്ര​യാ​ണം, ഇ​ട​വ​ക​ക​ളി​ൽ പ്രാ​ർ​ത്ഥ​നാ​ദി​നം, ആ​രാ​ധ​ന എ​ന്നി​വ സം​ഘ​ടി​പ്പി​ച്ചു. ക​ള്ളാ​ർ സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യം, ചു​ള്ളി​ക്ക​ര സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യം എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് തു​ട​ങ്ങി​യ ജ​പ​മാ​ല റാ​ലി ക​ൺ​വ​ൻ​ഷ​ൻ ന​ട​ക്കു​ന്ന സ്കൂ​ൾ മൈ​താ​നി​യി​ലെ​ത്തി​ച്ചേ​ർ​ന്നു. തു​ട​ർ​ന്ന് സം​ഘാ​ട​ക​സ​മി​തി ചെ​യ​ർ​മാ​ൻ ഫാ.​ ജോ​ർ​ജ് പു​തു​പ്പ​റ​മ്പി​ൽ പ​താ​ക ഉ​യ​ർ​ത്തി. ക​ൺ​വ​ൻ​ഷ​നു മു​ന്നോ​ടി​യാ​യി മൈ​താ​നം വെ​ഞ്ച​രി​ക്കു​ക​യും ചെ​യ്തു.