റാണിപുരത്ത് വ​ൻ തീ​പി​ടി​ത്തം
Thursday, December 12, 2019 1:55 AM IST
രാ​ജ​പു​രം: റാ​ണി​പു​രം വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​ത്തി​ൽ വ​ൻ​ തീ​പി​ടി​ത്തം; 10 ഏ​ക്ക​റോ​ളം സ്ഥ​ലം ക​ത്തി​ന​ശി​ച്ചു. റാ​ണി​പു​രം വ​ന​മേ​ഖ​ല​യി​ലെ മ​രു​തോം സെ​ക്‌​ഷ​നി​ൽ പെ​ട്ട വ​ന​പ്ര​ദേ​ശ​മാ​ണ് തീ​പി​ടി​ച്ചു ന​ശി​ച്ച​ത്. ചൊ​വ്വാ​ഴ്ച ഉ​ണ്ടാ​യ തീ​പി​ടിത്തം വ​ന​പാ​ല​ക​രു​ടെ​യും മ​റ്റും ശ്ര​മ​ഫ​ല​മാ​യി രാ​ത്രി​യോ​ടെ അ​ണ​യ്ച്ചി​രു​ന്നു.

എ​ന്നാ​ൽ ഇ​ന്ന​ലെ രാ​വി​ലെ ഇ​തേസ്ഥ​ല​ത്തു വീ​ണ്ടും തീ​പി​ടി​ത്തം ഉ​ണ്ടാ​വു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് റാ​ണി​പു​രം വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്രം ഉ​ച്ച​വ​രെ അ​ട​ച്ചി​ട്ടു. കു​ന്നി​ൻ​മു​ക​ളി​ലേ​യ്ക്ക് എ​ത്തി​ച്ചേ​രാ​നു​ള്ള ബു​ദ്ധി​മു​ട്ടും വെ​ള്ള​ത്തി​ന്‍റെ ലഭ്യതക്കുറവും ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ദുഃ​സ​ഹ​മാ​ക്കി.

ഫോ​റ​സ്റ്റ​ർ​മാ​രാ​യ ടി. ​പ്ര​ഭാ​ക​ര​ൻ, ബി.​എ​സ്. വി​നോ​ദ് കു​മാ​ർ, ഡി​എ​ഫ്ഒ ആ​ർ.​കെ. രാ​ഹു​ൽ, വ​ന​സം​ര​ക്ഷ​ണ സ​മി​തി പ്ര​സി​ഡ​ന്‍റ് എ​സ്. മ​ധു​സൂ​ദ​ന​ൻ, വ​നം​വ​കു​പ്പ് താ​ത്കാ​ലി​ക വാ​ച്ച​ർ​മാ​ർ, വ​ന​സം​ര​ക്ഷ​ണ സ​മി​തി വാ​ച്ച​ർ​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ തീ​യ​ണ​ച്ച​ത്. റേ​ഞ്ച് ഓ​ഫീ​സ​ർ പി. ​സ​തീ​ശ​ൻ സം​ഭ​വ​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.