പോ​ലീ​സ് കാ​ല​ത്തി​ന​നു​സ​രി​ച്ചു മാ​റ​ണം: അ​ല​ക്സാ​ണ്ട​ർ ജേ​ക്ക​ബ്
Saturday, December 14, 2019 1:26 AM IST
കാ​ഞ്ഞ​ങ്ങാ​ട്: പു​തി​യ കാ​ല​ത്തി​ന​നു​സ​രി​ച്ചു പോ​ലീ​സ് സേ​ന​യും മാ​റ​ണ​മെ​ന്നും ഒ​രു പോ​ലീ​സ് ഓ​ഫീ​സ​ർ നി​യ​മ​ങ്ങ​ളെ​ക്കു​റി​ച്ചു തി​ക​ഞ്ഞ ബോ​ധ​വാ​നാ​യി​രി​ക്ക​ണ​മെ​ന്നും മു​ൻ ഡി​ജി​പി അ​ല​ക്സാ​ണ്ട​ർ ജേ​ക്ക​ബ്. കേ​ര​ള പോ​ലീ​സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ്യാ​പാ​ര​ഭ​വ​നി​ൽ ന​ട​ന്ന പ​ഠ​ന ക്ലാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
സ്ഥാ​ന​ക്ക​യ​റ്റം ല​ഭി​ച്ചു സം​ഘ​ട​ന​യി​ൽ നി​ന്ന് പി​രി​യു​ന്ന ജി​ല്ലാ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ പി. ​ര​വീ​ന്ദ്ര​ൻ ഗി​രീ​ഷ് ബാ​ബു, എം.​ടി.​പി. സൈ​ഫു​ദ്ദീൻ, ര​മേ​ശ​ൻ എ​ന്നി​വ​ർ​ക്ക് യാ​ത്ര​യ​യ​പ്പ് ന​ൽ​കി. കെ​പി​എ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സു​ഭാ​ഷ് ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ അ​ഡീ​ഷ​ണ​ൽ എ​സ്പി കെ.​ബി. പ്ര​ശോ​ഭ്, ഡി​സി​ആ​ർ​ബി ഡി​വൈ​എ​സ്പി ജെ​യ്സ​ൺ ഏ​ബ്ര​ഹാം, കെ​പി​ഒ​എ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, കെ​പി​ഒ​എ ജി​ല്ലാ സെ​ക്ര​ട്ട​റി പി.​പി. മ​ഹേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി ഇ.​വി. പ്ര​ദീ​പ​ൻ സ്വാ​ഗ​ത​വും ടി.​വി. പ്ര​മോ​ദ് ന​ന്ദി​യും പ​റ​ഞ്ഞു.