ഉറങ്ങാതെ കാവലിരുന്നു; എന്നിട്ടും വിടാതെ കാട്ടാനക്കൂട്ടം
Saturday, December 14, 2019 1:28 AM IST
ബ​ദി​യ​ഡു​ക്ക: കേ​ര​ള-​ക​ര്‍​ണാ​ട​ക അ​തി​ര്‍​ത്തി​യി​ലെ കാ​സ​ർ​ഗോ​ഡ് ഫോ​റ​സ്റ്റ് റെ​യി​ഞ്ച് പ​രി​ധി​യി​ലെ ദേ​ല​മ്പാ​ടി പ​ര​പ്പ വ​ന​മേ​ഖ​ല​യി​ല്‍ കാ​ട്ടാ​ന​ക്കൂ​ട്ട​ങ്ങ​ള്‍ കാ​ടു​ക​യ​റാ​തെ ത​മ്പ​ടി​ച്ച​ത് മൂ​ലം ക​ര്‍​ഷ​ക​ര്‍ ഭീ​തി​യോ​ടെ​യാ​ണ് ക​ഴി​യു​ന്ന​ത്.
കാ​ട്ടാ​ന​ക്കൂ​ട്ട​ത്തി​ല്‍ കൊ​മ്പ​നാ​ന​യും കു​ട്ടി​യാ​ന​യും ഉ​ള്‍​പ്പെ​ടെ 12 ഓ​ളം ആ​ന​ക​ളു​ണ്ടെ​ന്നു ക​ര്‍​ഷ​ക​ര്‍ പ​റ​യു​ന്നു. ഇ​വ​യി​ല്‍ ആ​റെ​ണ്ണം ബെ​ള്ളി​പ്പാ​ടി പ​രി​സ​ര​ങ്ങ​ളി​ലും ആ​റെ​ണ്ണം മ​യ്യ​ള-​നൂ​ജി​ബെ​ട്ടു പ​രി​സ​ര​ങ്ങ​ളി​ലു​മാ​ണു​ള്ള​ത്. ഇ​തോ​ടെ ജ​നം ഭീ​തി​യി​ലാ​ണ്. ക​ഴി​ഞ്ഞവ​ര്‍​ഷം പ​യ​സ്വി​നി പു​ഴ ക​ട​ന്നു പ​ര​പ്പ വ​ന​മേ​ഖ​ല​യും ക​ട​ന്നെ​ത്തി​യ കാ​ട്ടാ​ന​ക്കൂ​ട്ട​ങ്ങ​ള്‍ വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ചി​രു​ന്നു.​
പര​പ്പ വ​ന​മേ​ഖ​ല​യി​ലു​ള്ള ആ​ന​ക്കൂ​ട്ടം അ​ന്ത​ര്‍​സം​സ്ഥാ​ന​പാ​ത​യി​ലെ കൊ​ട്ട്യാ​ടി-പ​ള്ള​ത്തൂ​ര്‍ റോ​ഡി​ല്‍ കൊ​മ്പ​നാ​ന​യും കു​ട്ടി​യാ​ന​ക​ളു​മ​ട​ങ്ങു​ന്ന കാ​ട്ടാ​ന​ക്കൂ​ട്ടം പ​ക​ല്‍​സ​മ​യ​ങ്ങ​ളി​ല്‍​പോ​ലും റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​ത് മൂ​ലം യാ​ത്ര​ക്കാ​രും ഭീ​തി​യി​ലാ​ണ്. കാ​ട്ടാ​ന​ക​ള്‍​ക്ക് പു​റ​മെ പ​ന്നി, കാ​ട്ടു​പോ​ത്ത്, കു​ര​ങ്ങ് ശ​ല്യ​വും രൂ​ക്ഷ​മാ​ണ്. കാ​ന​ത്തൂ​ര്‍, നെ​യ്യം​ക​യം, മു​ട​യം​വീ​ട്, കു​ണ്ട​ച്ചി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ക​ഴി​ഞ്ഞ​ദി​വ​സം എ​ത്തി​യ കാ​ട്ടാ​ന​ക​ള്‍ വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ച​തി​നു പി​ന്നാ​ലെ എ​രി​ഞ്ഞി​പ്പു​ഴ​യി​ലും കാ​ട്ടാ​ന​ക​ളി​റ​ങ്ങി.
എ​രി​ഞ്ഞി​പ്പു​ഴ​യി​ലെ ഇ. ​മു​ര​ളീ​ധ​ര​ന്‍റെ തോ​ട്ട​ത്തി​ലാ​ണ് ആ​ന​ക​ളെ​ത്തി​യ​ത്.
പ​ക​ല്‍​നേ​ര​ത്തു ത​ന്നെ വ​നാ​തി​ര്‍​ത്തി​യി​ല്‍ ആ​ന​ക​ളു​ടെ സാ​ന്നി​ധ്യം തി​രി​ച്ച​റി​ഞ്ഞ മു​ര​ളീ​ധ​ര​ന്‍ രാ​ത്രി വൈ​കു​വോ​ളം കാ​വ​ലി​രു​ന്നു. പി​ന്നീ​ട് ഉ​റ​ങ്ങി​പ്പോ​യി. ഇ​ന്ന​ലെ രാ​വി​ലെ നോ​ക്കി​യ​പ്പോ​ഴാ​ണ് കാ​ട്ടാ​ന​ക​ള്‍ തെ​ങ്ങു​ക​ളും ക​വു​ങ്ങു​ക​ളും, വാ​ഴ​ക​ളും ന​ശി​പ്പി​ച്ച​ത് ക​ണ്ട​ത്. കു​ട്ടി​ക​ള്‍ ത​നി​ച്ചു സ്കൂ​ളി​ല്‍ പോ​കാ​ന്‍ പോ​ലും ഭ​യ​ക്കു​ന്ന​താ​യി നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു.
സ​മീ​പപ്ര​ദേ​ശ​ങ്ങ​ളാ​യ പാ​ണ്ടി, കു​ണ്ടൂച്ചി, കൊ​ട്ടം​കു​ഴി ഭാ​ഗ​ങ്ങ​ളി​ലും ആ​ന​ക​ള്‍ ത​മ്പ​ടി​ച്ചി​ട്ടു​ള്ള​താ​യി ക​ര്‍​ഷ​ക​ര്‍ പ​റ​യു​ന്നു. കാ​ട്ടാ​ന​ക​ളു​ടെ വ​ര​വും കാ​ര്‍​ഷി​ക വി​ള​ക​ളു​ടെ നാ​ശ​ത്തെ​ക്കു​റി​ച്ചും വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ര്‍​ക്ക് വി​വ​രം​ന​ല്‍​കി​യാ​ലും അ​ധി​കൃ​ത​ര്‍ ഗൗ​നി​ക്കു​ന്നി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം.