സാ​ന്ത്വ​ന വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം ഇ​ന്ന്
Sunday, December 15, 2019 1:33 AM IST
വെ​ള്ള​രി​ക്കു​ണ്ട്: ബ​ളാ​ൽ പാ​ലി​യേ​റ്റീവ് കെ​യ​ർ സൊ​സൈ​റ്റി​യു​ടെ സാ​ന്ത്വ​ന വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം ഇ​ന്ന് വൈ​കു​ന്നേ​രം മൂ​ന്നി​ന് റ​വ​ന്യൂ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ നി​ർ​വ​ഹി​ക്കും. ബേ​ബി ചെ​മ്പ​ര​ത്തി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
ബ​ളാ​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​രാ​ധാ​മ​ണി മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും.
പു​തു​പ്പ​റ​ന്പി​ൽ ദേ​വ​സ്യ​യു​ടെ കു​ടും​ബ​ത്തി​നാ​ണ് വീ​ട് നി​ർ​മി​ച്ചുന​ൽ​കി​യ​ത്.
ച​ട​ങ്ങി​ൽ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജു ക​ട്ട​ക്ക​യം മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഫാ. ​പീ​റ്റ​ർ ക​ന​ഷ് അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.
തോ​മ​സ് ചെ​റി​യാ​ൻ സ്വാ​ഗ​ത​വും സാ​ജ​ൻ ജോ​സ​ഫ് ന​ന്ദി​യും പ​റ​യും. കാ​ഞ്ഞ​ങ്ങാ​ട് നോം ​ട​ച്ച്, ഡി.​കെ. ക​ൺ​സ്ട്ര​ക്‌​ഷ​ൻ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് വീ​ട് നി​ർ​മി​ച്ചു​ന​ൽ​കി​യ​ത്.