മാ​റു​ന്ന കാ​ല​ഘ​ട്ട​ത്തി​ന​നു​സ​രി​ച്ച് ഭ​ര​ണ​സം​വി​ധാ​നം മാ​റ​ണം: മ​ന്ത്രി ച​ന്ദ്ര​ശേ​ഖ​ര​ൻ
Sunday, December 15, 2019 1:33 AM IST
പ​ന​ത്ത​ടി: മാ​റു​ന്ന കാ​ല​ഘ​ട്ട​ത്തി​ന​നു​സ​രി​ച്ചു ന​മ്മു​ടെ ഭ​ര​ണസം​വി​ധാ​ന​ങ്ങ​ൾ​ക്കും മാ​റ്റ​ങ്ങ​ൾ അ​നി​വാ​ര്യ​മാ​ണെ​ന്നു റ​വ​ന്യൂ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഇ​ത്ത​ര​ത്തി​ൽ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ മാ​റു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​ണ് ഐ​എ​സ്ഒ സ​ർ​ട്ടി​ഫി​ക്കേ​ഷ​നി​ലൂ​ടെ സ​ർ​ക്കാ​ർ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.
പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്ത് ഐ​എ​സ്ഒ സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ നേ​ടി​യ​തി​ന്‍റെ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. പ​ഞ്ചാ​യ​ത്തു​ക​ൾ ഐ​എ​സ്ഒ സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ നേ​ടു​മ്പോ​ൾ അ​തി​ന്‍റെ ഗു​ണ​ഫ​ലം ജ​ന​ങ്ങ​ളി​ലും പ്ര​തി​ഫ​ലി​ക്ക​ണ​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. കു​ടി​യേ​റ്റ ജ​ന​ത​യും പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ളും ഏ​റെ​യു​ള്ള പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്തി​ന്‍റെ ഐ​എ​സ്ഒ നേ​ട്ടം നാ​ടി​ന്‍റെ​യാ​കെ നേ​ട്ട​മാ​ക​ണം. പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സു​ക​ൾ മെ​ച്ച​പ്പെ​ടു​മ്പോ​ൾ അ​തി​ന്‍റെ ഗു​ണ​ഫ​ലം ജീ​വ​ന​ക്കാ​ർ​ക്ക​ല്ല മ​റി​ച്ചു ജ​ന​ങ്ങ​ൾ​ക്കാ​ണ് കൂ​ടു​ത​ലാ​യി ല​ഭ്യ​മാ​കേ​ണ്ട​ത്.
ന​വീ​ക​രി​ച്ച പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന്‍റെ ഉ​ദ്ഘാ​ട​ന​വും മ​ന്ത്രി നി​ർ​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​ജി.​സി. ബ​ഷീ​ർ അ​ധ്യ​ക്ഷ​നാ​യി. ക​രി​ക്കെ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൻ. ബാ​ല​ച​ന്ദ്ര​ൻ നാ​യ​ർ വി​ശി​ഷ്ടാ​തി​ഥി​യാ​യി. പ​ന​ത്ത​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ. ​ബാ​ല​കൃ​ഷ്ണ​ൻ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ലൈ​ഫ് ഭ​വ​നപ​ദ്ധ​തി​യി​ൽ പൂ​ർ​ത്തീ​ക​രി​ച്ച ഭ​വ​ന​ങ്ങ​ളു​ടെ താ​ക്കോ​ൽ പ​ര​പ്പ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​രാ​ജ​ൻ കൈ​മാ​റി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം എം. ​നാ​രാ​യ​ണ​ൻ പ​ഞ്ചാ​യ​ത്ത് ജീ​വ​ന​ക്കാ​രെ അ​നു​മോ​ദി​ച്ചു.
പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​ഹേ​മാം​ബി​ക, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ എം.​സി. മാ​ധ​വ​ൻ, ര​ജ​നി ദേ​വി, ത​മ്പാ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ല​ത അ​ര​വി​ന്ദ​ൻ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ പി. ​സു​കു​മാ​ര​ൻ, സി.​ആ​ർ. അ​നൂ​പ്, ജി. ​ഷാ​ജി​ലാ​ൽ, പ്രീ​തി സ​ജി, ഉ​ഷാ രാ​ജു, സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ സി. ​മാ​ധ​വി, എം.​വി. പു​ഷ്പ കു​മാ​രി, അ​ഡ്വ. ബി. ​മോ​ഹ​ൻ​കു​മാ​ർ, എം.​എം. തോ​മ​സ്, കെ. ​ബി. മോ​ഹ​ന​ച​ന്ദ്ര​ൻ, സൂ​ര്യ​നാ​രാ​യ​ണ ഭ​ട്ട്, എം.​ബി. ഇ​ബ്രാ​ഹിം, വി.​എം. ബേ​ബി, എം.പി. മൊ​യ്തു ഹാ​ജി, സു​രേ​ഷ് പ​ന്തി​ക്കാ​ൽ, പി.​ടി. തോ​മ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ജി. മോ​ഹ​ന​ൻ സ്വാ​ഗ​ത​വും അ​സി. സെ​ക്ര​ട്ട​റി ഇ.​എ​ൻ. വി​ജ​യ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.