മെ​ഡി​ക്ക​ൽ കോ​ള​ജി​ന് 37 കോ​ടി അ​നു​വ​ദി​ച്ചു
Thursday, January 16, 2020 1:28 AM IST
കാ​സ​ർ​ഗോ​ഡ്: ഉ​ക്കി​ന​ടു​ക്ക​യി​ൽ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന കാ​സ​ർ​ഗോ​ഡ് മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ റ​സി​ഡ​ൻ​ഷ്യ​ൽ കോം​പ്ല​ക്സി​ന് 29 കോ​ടി രൂ​പ​യും ജ​ല​വി​ത​ര​ണ സം​വി​ധാ​ന​ത്തി​ന് എ​ട്ടു കോ​ടി രൂ​പ​യും അ​നു​വ​ദി​ക്കാ​ൻ ചീ​ഫ് സെ​ക്ര​ട്ട​റി ടോം ​ജോ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന കാ​സ​ർ​ഗോ​ഡ് വി​ക​സ​ന പാ​ക്കേ​ജ് സം​സ്ഥാ​ന​ത​ല എം​പ​വേ​ർ​ഡ് ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു.
ഏ​ക​ദേ​ശം 6600 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തീ​ർ​ണ​മു​ള​ള​തും മൂ​ന്നു നി​ല​ക​ളോ​ടും കൂ​ടി​യ ഒ​രു ഗേ​ൾ​സ് ഹോ​സ്റ്റ​ലും എ​ട്ടു നി​ല​ക​ളു​ള്ള ടീ​ച്ചേ​ഴ്സ് ക്വാ​ർ​ട്ടേ​ഴ്സും ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ റ​സി​ഡ​ൻ​ഷ്യ​ൽ കോം​പ്ല​ക്സി​ന് എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്.
നി​ല​വി​ലെ ജ​ല​വി​ത​ര​ണ സ്കീ​മി​ൽ നി​ന്നും ഒ​രു അ​ധി​ക ഫീ​ഡ​ർ​ലൈ​ൻ സ്ഥാ​പി​ച്ച് ബ​ദി​യ​ഡു​ക്ക​യി​ലു​ള്ള മെ​ഡി​ക്ക​ൽ കോ​ള​ജ് കാ​ന്പ​സി​ലേ​ക്കും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കും ജ​ല​വി​ത​ര​ണം ചെ​യ്യു​ന്ന രീ​തി​യി​ലാ​ണ് നി​ർ​ദ്ദി​ഷ്ട വാ​ട്ട​ർ സ​പ്ലൈ സ്കീം ​നി​ർ​മി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ള​ള​ത്.
ശു​ദ്ധീ​ക​രി​ച്ച വെ​ള്ളം മെ​ഡി​ക്ക​ൽ കോ​ള​ജ് കാ​ന്പ​സി​ലേ​ക്ക് വി​ത​ര​ണം ചെ​യ്യാ​ൻ മൂ​ന്നു ല​ക്ഷം ലി​റ്റ​ർ സം​ഭ​ര​ണ​ശേ​ഷി​യു​ള​ള റി​സ​ർ​വോ​യ​ർ എ​ൻ​മ​ക​ജെ പ​ഞ്ചാ​യ​ത്തി​ലെ പെ​ർ​ള​യി​ലും മൂ​ന്നു ല​ക്ഷം ലി​റ്റ​ർ സം​ഭ​ര​ണ​ശേ​ഷി​യു​ള​ള റി​സ​ർ​വോ​യ​ർ ബ​ദി​യ​ഡു​ക്ക മെ​ഡി​ക്ക​ൽ കോ​ള​ജ് കാ​ന്പ​സി​ലും നി​ർ​മി​ക്കു​ന്നു​ണ്ട്. എ​ട്ടു​കോ​ടി രൂ​പ വ​ക​യി​രു​ത്തി​യ ഈ ​ജ​ല​വി​ത​ര​ണ പ​ദ്ധ​തി​യു​ടെ ഉ​റ​വി​ടം ഷി​റി​യ ന​ദി​യാ​ണ്.
നി​ല​വി​ൽ കാ​സ​ർ​ഗോ​ഡ് വി​ക​സ​ന പാ​ക്കേ​ജ് 30 കോ​ടി രൂ​പ ചെ​ല​വി​ൽ അ​ക്കാ​ദ​മി​ക് കെ​ട്ടി​ട​ത്തി​ന്‍റെ വ​ർ​ക്ക് പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്.
ന​ബാ​ർ​ഡ് സ​ഹാ​യ​ത്തോ​ടെ​യു​ള​ള ഹോ​സ്പി​റ്റ​ൽ കെ​ട്ടി​ട​ത്തി​ന്‍റെ പ്ര​വൃ​ത്തി പു​രോ​ഗ​മി​ച്ചു വ​രു​ന്നു.
ചു​റ്റു​മ​തി​ൽ നി​ർ​മാ​ണം ഭൂ​വി​ക​സ​ന പ്ര​വൃ​ത്തി​ക​ൾ എ​ന്നി​വ​യും ന​ട​ന്നു വ​രു​ന്നു​ണ്ട്.
യോ​ഗ​ത്തി​ൽ അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി ദേ​വേ​ന്ദ്ര​കു​മാ​ർ സിം​ഗ്, പ്ലാ​നിം​ഗ് ആ​ന്‍​ഡ് ഇ​ക്ക​ണോ​മി​ക് അ​ഫ​യ​ർ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി ഡോ.​എ.​ജ​യ​തി​ല​ക്, ഹെ​ൽ​ത്ത് ആ​ന്‍​ഡ് ഫാ​മി​ലി വെ​ൽ​ഫ​യ​ർ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി രാ​ജ​ൻ നാം​ദേ​വ് കോ​ബ്ര​ഗ​ഡെ, പ​ബ്ലി​ക് വ​ർ​ക്സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് സെ​ക്ര​ട്ട​റി ആ​ന​ന്ദ് സിം​ഗ്, പ​വ​ർ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ആ​ന്‍​ഡ് വാ​ട്ട​ർ റി​സോ​ഴ്സ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് സെ​ക്ര​ട്ട​റി ബി.​അ​ശോ​ക്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​ജി.​സി.​ബ​ഷീ​ർ, ജി​ല്ലാ ക​ള​ക്ട​ർ ഡി.​സ​ജി​ത്ബാ​ബു, സ്റ്റേ​റ്റ് പ്ലാ​നിം​ഗ് ബോ​ർ​ഡ് ചീ​ഫ് (അ​ഗ്രി​ക​ൾ​ച്ച​ർ) എ​സ്.​എ​സ്.​നാ​ഗേ​ഷ്, കാ​സ​ർ​ഗോ​ഡ് വി​ക​സ​ന പാ​ക്കേ​ജ് സ്പെ​ഷ​ൽ ഓ​ഫീ​സ​ർ ഇ.​പി.​രാ​ജ​്മോ​ഹ​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.