കാ​സ​ര്‍​ഗോ​ഡ് മാ​ര​ത്ത​ണ്‍ 19ന്
Friday, January 17, 2020 1:34 AM IST
കാ​സ​ര്‍​ഗോ​ഡ്: ഗു​ഡ്‌​മോ​ര്‍​ണിം​ഗ് കാ​സ​ര്‍​ഗോ​ഡ് കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ഞ്ചാ​മ​ത് കാ​സ​ര്‍​ഗോ​ഡ് മാ​ര​ത്ത​ണ്‍ 19 ന് ​ന​ട​ക്കും. 12 കി​ലോ​മീ​റ്റ​ര്‍ ദൈ​ര്‍​ഘ്യ​മു​ള്ള മാ​ര​ത്ത​ണും അ​ഞ്ചു കി​ലോ​മീ​റ്റ​ര്‍ ദൂ​ര​മു​ള്ള മി​നി മാ​ര​ത്ത​ണു​മാ​ണ് ന​ട​ക്കു​ക. പു​രു​ഷ, വ​നി​താ വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് മ​ത്സ​രം. രാ​വി​ലെ 6.30ന് ​വി​ദ്യാ​ന​ഗ​റി​ലെ ന​ഗ​ര​സ​ഭാ സ്റ്റേ​ഡി​യ​ത്തി​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍ ഡി.​സ​ജി​ത്ത്ബാ​ബു​വും പൊ​ലീ​സ് മേ​ധാ​വി ജ​യിം​സ് ജോ​സ​ഫും ചേ​ര്‍​ന്ന് ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്യും. മാ​ര​ത്ത​ണ്‍ ഓ​ട്ട​മ​ത്സ​രം ന​ഗ​ര​സ​ഭാ സ്‌​റ്റേ​ഡി​യ​ത്തി​ല്‍ നി​ന്നാ​രം​ഭി​ച്ച് ഉ​ളി​യ​ത്ത​ടു​ക്ക- കൂ​ഡ് ലു- ​ക​റ​ന്ത​ക്കാ​ട്- പു​തി​യ ബ​സ് സ്റ്റാ​ന്‍​ഡ്- അ​ണ​ങ്കൂ​ര്‍- വി​ദ്യാ​ന​ഗ​ര്‍ വ​ഴി സ്റ്റേ​ഡി​യ​ത്തി​ല്‍ തി​രി​ച്ചെ​ത്തും. മി​നി മാ​ര​ത്ത​ണ്‍ ന​ഗ​ര​സ​ഭാ സ്റ്റേ​ഡി​യ​ത്തി​ല്‍ നി​ന്നാ​രം​ഭി​ച്ച് ദേ​ശീ​യ​പാ​ത​യി​ലൂ​ടെ അ​ണ​ങ്കൂ​രി​ലെ​ത്തി തി​രി​ച്ച് സ്റ്റേ​ഡി​യ​ത്തി​ല്‍ സ​മാ​പി​ക്കും. ആ​ദ്യ​മൂ​ന്നു സ്ഥാ​ന​ക്കാ​ര്‍​ക്ക് യ​ഥാ​ക്ര​മം 15000, 10000, 5000 രൂ​പ​യും ട്രോ​ഫി​യും മെ​ഡ​ലും സ​ര്‍​ട്ടി​ഫി​ക്ക​റ്റും സ​മ്മാ​നി​ക്കും. മി​നി മാ​ര​ത്ത​ണ്‍ വി​ജ​യി​ക​ള്‍​ക്ക് 3000, 2000, 1000 രൂ​പ​യും ട്രോ​ഫി​യും മെ​ഡ​ലും സ​ര്‍​ട്ടി​ഫി​ക്ക​റ്റും ന​ല്കും.​രാ​വി​ലെ ഒ​മ്പ​തി​ന് ന​ഗ​ര​സ​ഭാ സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​വും സ​മ്മാ​ന​ദാ​ന​വും രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ ഹാ​രി​സ് ചൂ​രി, ബാ​ല​ന്‍ ചെ​ന്നി​ക്ക​ര, എ. ​വി.​പ​വി​ത്ര​ന്‍, മു​ഹ​മ്മ​ദ് ഹാ​ഷിം, കെ.​ജി. റ​യീ​സ്, അ​ര്‍​ജു​ന്‍ താ​യ​ല​ങ്ങാ​ടി, ടി. ​എം. സ​ലീം, എ.​എം. ബ​ദ​റു​ദ്ദീ​ന്‍, ഹം​സ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.