ക​ള​ക്ട​റേ​റ്റി​ല്‍ ഗാ​ന്ധി​ജി​യു​ടെ പൂ​ര്‍​ണ​കാ​യ വെ​ങ്ക​ല പ്ര​തി​മ: അ​നാഛാ​ദ​നം 28 ന്
Tuesday, January 21, 2020 1:05 AM IST
കാ​സ​ർ​ഗോ​ഡ്: ക​ള​ക്ട​റേ​റ്റ് പ​രി​സ​ര​ത്ത് സ്ഥാ​പി​ക്കു​ന്ന മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ പ്ര​തി​മ 28ന് ​രാ​വി​ലെ 9.30 ന് ​റ​വ​ന്യൂ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ അ​നാഛാ​ദ​നം ചെ​യ്യും. 12 അ​ടി ഉ​യ​ര​മു​ള്ള പൂ​ര്‍​ണ​കാ​യ വെ​ങ്ക​ലപ്ര​തി​മ​യാ​ണ് ക​ള​ക്ട​റേ​റ്റി​ന്‍റെ മു​ന്‍​വ​ശ​ത്ത് ഉ​യ​രു​ന്ന​ത്. എ​ന്‍.​എ. നെ​ല്ലി​ക്കു​ന്ന് എംഎൽഎ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. രാ​ജ്മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി വി​ശി​ഷ്ടാ​തി​ഥി​യാ​വും.
എം​എ​ല്‍​എമാ​രാ​യ എം. ​രാ​ജ​ഗോ​പാ​ല​ന്‍, കെ. ​കു​ഞ്ഞി​രാ​മ​ന്‍, എം.​സി. ക​മ​റു​ദ്ദീ​ന്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​ജി.​സി. ബ​ഷീ​ര്‍, ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ഡി. സ​ജി​ത്ബാ​ബു, മു​നി​സി​പ്പ​ല്‍ ചേ​മ്പ​ര്‍ ചെ​യ​ര്‍​മാ​ന്‍ വി.​വി. ര​മേ​ശ​ന്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് എ.​എ. ജ​ലീ​ല്‍, ചെ​ങ്ക​ള ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷാ​ഹി​ന സ​ലീം, പൊ​തു​മ​രാ​മ​ത്ത് കെ​ട്ടി​ട​വി​ഭാ​ഗം എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നിയ​ര്‍ ദ​യാ​ന​ന്ദ തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ക്കും.
22 ല​ക്ഷം രൂ​പ​യാ​ണ് പ്ര​തി​മ​യു​ടെ നി​ര്‍​മാ​ണ​ച്ചെ​ല​വ്. ഉ​ണ്ണി കാ​നാ​യി‍‍യാണ് ശി​ല്‍​പ്പി. പ​ഞ്ചാ​യ​ത്തു​ക​ളു​ടെ ത​ന​തു ഫ​ണ്ടി​ല്‍ നി​ന്നാണ് ആ​വ​ശ്യ​മാ​യ തു​ക ക​ണ്ടെ​ത്തി​യ​ത്.