മം​ഗ​ളൂ​രു​വി​ലെ​ത്തി​യ മ​ല​യാ​ളി​ക​ള്‍​ക്ക് നോ​ട്ടീ​സ് ല​ഭി​ച്ച സം​ഭ​വ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി ഇ​ട​പെ​ട​ണം: എം​പി
Tuesday, January 21, 2020 1:06 AM IST
കാ​സ​ര്‍​ഗോ​ഡ്: പോ​ലീ​സ് വെ​ടി​വ​യ്പ് ന​ട​ന്ന ക​ഴി​ഞ്ഞമാ​സം 19 ന് ​മം​ഗ​ളൂ​രു​വി​ലെ​ത്തി​യ മ​ല​യാ​ളി​ക​ളെ തെ​ര​ഞ്ഞു​പി​ടി​ച്ചു നോ​ട്ടീ​സ് ന​ൽ​കു​ന്ന ക​ര്‍​ണാ​ട​ക പോ​ലീ​സ് ന​ട​പ​ടി​ക്കെ​തി​രേ മു​ഖ്യ​മ​ന്ത്രി ഇ​ട​പെ​ട്ടു സ​ര്‍​വ​ക​ക്ഷി​യോ​ഗം വി​ളി​ക്ക​ണ​മെ​ന്നു രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി ആ​വ​ശ്യ​പ്പെ​ട്ടു.
വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി അ​ന്നേ​ദി​വ​സം മം​ഗ​ളൂ​രു​വി​ല്‍ പോ​യി​രു​ന്ന സ്ത്രീ​ക​ളും വി​ദ്യാ​ര്‍​ഥി​ക​ളു​മ​ട​ക്കു​ള്ള 2000ത്തോ​ളം മ​ല​യാ​ളി​ക​ളെ​യാ​ണ് കേ​സി​ല്‍ കു​ടു​ക്കി ജ​യി​ലി​ല​ട​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​ത്. ഇ​ത് സം​സ്ഥാ​നം വ​ള​രെ ഗൗ​ര​വ​മാ​യി കാ​ണേ​ണ്ട വി​ഷ​യ​മാ​ണ്.
മം​ഗ​ളൂ​രു ന​ഗ​ര​വു​മാ​യി മ​ല​യാ​ളി​ക​ള്‍​ക്ക് അ​ഭേ​ദ്യ​മാ​യ ബ​ന്ധ​മാ​ണ് ഉ​ള്ള​ത്.
ഇ​ത് ഇ​ല്ലാ​താ​ക്കാ​നാ​ണ് ക​ര്‍​ണാ​ട​ക​യി​ലെ ബി​ജെ​പി സ​ര്‍​ക്കാ​ര്‍ ശ്ര​മി​ക്കു​ന്ന​ത്.
മം​ഗ​ളൂ​രു​വി​ലു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​നു പി​ന്നി​ല്‍ മ​ല​യാ​ളി​ക​ളാ​ണെ​ന്ന ബി​ജെ​പി നേ​താ​ക്ക​ളു​ടെ പ്ര​സ്താ​വ​ന ന്യാ​യീ​ക​രി​ക്കു​ന്ന​തി​നു​വേ​ണ്ടി കൃ​ത്രി​മ തെ​ളി​വൊ​രു​ക്കാ​നാ​ണ് ക​ര്‍​ണാ​ട​ക പോ​ലീ​സി​ന്‍റെ ശ്ര​മം.
ക​ര്‍​ണാ​ട​ക​യി​ലെ പ്ര​തി​പ​ക്ഷ​നേ​താ​വു​മാ​യി പ്ര​ശ്‌​നം ച​ര്‍​ച്ച​ചെ​യ്ത​താ​യും എം​പി പ​റ​ഞ്ഞു. ജ​നാ​ധി​പ​ത്യ​ത്തി​ല്‍ കേ​ട്ടു​കേ​ള്‍​വി​യി​ല്ലാ​ത്ത സം​ഭ​വ​മാ​ണി​ത്.
നി​ര​പ​രാ​ധി​ക​ളെ വേ​ട്ട​യാ​ടു​ന്ന സം​ഭ​വ​ത്തി​നെ​തി​രേ നി​യ​മ​പോ​രാ​ട്ടം ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.