ഗ്രീ​ൻ പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ചു കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ
Wednesday, January 22, 2020 1:08 AM IST
കാ​സ​ർ​ഗോ​ഡ്: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രേ രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി ന​യി​ക്കു​ന്ന ലോം​ഗ് മാ​ർ​ച്ചി​ൽ ഗ്രീ​ൻ പ്രോ​ട്ടോ​കോ​ൾ പാ​ലി​ച്ചു കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ. മു​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് നോ​യ​ൽ ടോ​മി​ൻ ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​വ​ർ​ത്ത​ക​ർ ഉ​പേ​ക്ഷി​ച്ച പ്ലാ​സ്റ്റി​ക് കു​പ്പി​ക​ൾ ശേ​ഖ​രി​ച്ച​ത്.
യാ​ത്ര​യി​ലു​ട​നീ​ളം കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ പ്ലാ​സ്റ്റി​ക് കു​പ്പി​ക​ളും മാ​ലി​ന്യ​ങ്ങ​ളും ശേ​ഖ​രി​ക്കും.
ശ്രീ​ജി​ത്ത് കോ​ടോ​ത്ത്, ആ​ബി​ദ് എ​ട​ച്ചേ​രി, മാ​ത്യു ടി. ​തോ​മ​സ്, മാ​ബി​ഷ് കീ​ഴൂ​ർ, എം.​എ. റാ​ഷി​ദ്, വൈ​ഷ്ണ​വ് കു​ണ്ടം​കു​ഴി, ജോ​ബി​ൻ ബ​ദി​യ​ടു​ക്ക എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.