പ്ര​തി​സ​ന്ധി​ക​ളി​ൽ സ​ഭ​യ്ക്ക് താ​ങ്ങാ​യ​ത് ശ​ക്ത​മാ​യ അ​ൽ​മാ​യ നേ​തൃ​ത്വം: മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി
Thursday, January 23, 2020 1:12 AM IST
കാ​ഞ്ഞ​ങ്ങാ​ട്: പ്ര​തി​സ​ന്ധി​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​യ നാ​ളു​ക​ളി​ൽ അ​തൊ​ന്നും സ​ഭ​യു​ടെ കെ​ട്ടു​റ​പ്പി​നെ ബാ​ധി​ക്കാ​തി​രു​ന്ന​ത് ആ​ഴ​മാ​യ ദൈ​വ​വി​ശ്വാ​സം കൈ​മു​ത​ലാ​ക്കി​യ ശ​ക്ത​മാ​യ അ​ൽ​മാ​യ നേ​തൃ​ത്വം സ​ഭ​യെ താ​ങ്ങി​നി​ർ​ത്തി​യ​തി​നാ​ലാ​ണെ​ന്നു ത​ല​ശേ​രി അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി.
ത​ല​ശേ​രി അ​തി​രൂ​പ​ത കു​ടും​ബ​കൂ​ട്ടാ​യ്മ വെ​ള്ള​രി​ക്കു​ണ്ട്, പ​ന​ത്ത​ടി, കാ​ഞ്ഞ​ങ്ങാ​ട് ഫൊ​റോ​ന​ക​ളി​ലെ മു​ഴു​വ​ൻ ഇ​ട​വ​ക​ക​ളി​ലെ​യും വാ​ർ​ഡ് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റു​മാ​രു​ടെ വാ​ർ​ഷി​ക സ​മ്മേ​ള​നം പ​ന്ന​ക്കാ​ട് ഗു​ഡ്ഷെ​പ്പേ​ർ​ഡ് റീ​ജ​ൽ പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ഭാ​ര​ത​ത്തി​ലെ മ​ത​ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന കാ​ല​ഘ​ട്ട​ത്തി​ൽ കു​ടും​ബകൂ​ട്ടാ​യ്മ​ക​ൾ ശ​ക്തി​പ്പെ​ടേ​ണ്ട​തു കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​മാ​ണെ​ന്നും മാ​ർ പാം​പ്ലാ​നി കൂ​ട്ടി​ച്ചേ​ർ​ത്തു.
കു​ടും​ബ​കൂ​ട്ടാ​യ്മ ത​ല​ശേ​രി അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​മാ​ത്യു ആ​ശാ​രി​പറ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​ഞ്ഞ​ങ്ങാ​ട് ഫൊ​റോ​ന വി​കാ​രി ഫാ. ​മാ​ത്യു പ​ര​വ​രാ​ക​ത്ത്, ഫാ. ​തോ​മ​സ് ത​യ്യി​ൽ, അ​തി​രൂ​പ​ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി ജോ​ർ​ജ് ത​യ്യി​ൽ, ടി.​എം. ജോ​സ് ത​യ്യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
കാ​ഞ്ഞ​ങ്ങാ​ട് ഫൊ​റോ​ന ഡ​യ​റ​ക്ട​ർ ഫാ. ​അ​നൂ​പ് ചി​റ്റേ​ട്ട് സ്വാ​ഗ​ത​വും പ​ട​ന്ന​ക്കാ​ട് ഇ​ട​വ​ക കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡാ​ന്‍റി​സ് മു​ല്ല​പ്പ​ള്ളി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.