അ​ങ്ക​ണ​വാ​ടി വ​ർ​ക്ക​ർ​ക്കെ​തി​രേ കൈ​യേ​റ്റ​ ശ്ര​മ​മെ​ന്ന് പ​രാ​തി; കോ​ൺ​ഗ്ര​സ് നേ​താ​വി​നെ​തി​രേ കേ​സെ​ടു​ത്തു
Thursday, January 23, 2020 1:13 AM IST
തൃ​ക്ക​രി​പ്പൂ​ർ: പോ​ളി​യോ തു​ള്ളി​മ​രു​ന്ന് വി​ത​ര​ണ​ത്തി​നെ​ത്തി​യ അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​രി​യെ കൈ​യേ​റ്റം ചെ​യ്യാ​ൻ ശ്ര​മ​മെ​ന്നു പ​രാ​തി. ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റി​നെ​തി​രേ ച​ന്തേ​ര പോ​ലീ​സ് കേ​സ​ടു​ത്തു. എ​ടാ​ട്ടു​മ്മ​ൽ അ​ങ്ക​ണ​വാ​ടി​യി​ലെ വ​ർ​ക്ക​ർ എം. ​പ​ത്മി​നി​യു​ടെ പ​രാ​തി​യി​ൽ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് പി. ​കു​ഞ്ഞി​ക്ക​ണ്ണ​നെ​തി​രേ​യാ​ണ് കേ​സെ​ടു​ത്ത​ത്. ആ​രോ​ഗ്യ​വ​കു​പ്പ് ജീ​വ​ന​ക്കാ​രി​യോ​ട​പ്പം എ​ടാ​ട്ടു​മ്മ​ൽ പ്ര​ദേ​ശ​ത്ത് പോ​ളി​യോ തു​ള്ളി​മ​രു​ന്ന് വി​ത​ര​ണം ചെ​യ്യാ​നെ​ത്തി​യ​താ​യി​രു​ന്നു. ഇ​തി​നി​ടെ ത​ന്നെ അ​സ​ഭ്യം പ​റ​യു​ക​യും പി​ടി​ച്ചു ത​ള്ളി​യി​ടാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തു​വെ​ന്നാ​ണ് അ​ങ്ക​ണ​വാ​ടി വ​ർ​ക്ക​റു​ടെ പ​രാ​തി. പ​ത്മി​നി​യെ തൃ​ക്ക​രി​പ്പൂ​ർ ഗ​വ. താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
പ​രാ​തി വ്യാ​ജം:
കോ​ൺ​ഗ്ര​സ്
തൃ​ക്ക​രി​പ്പൂ​ർ: കോ​ൺ​ഗ്ര​സ് നേ​താ​വി​നെ ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കാ​നു​ള്ള അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​രി​യു​ടെ ശ്ര​മ​ത്തി​നെ​തി​രേ കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധി​ച്ചു. എ​ടാ​ട്ടു​മ്മ​ലി​ലെ അ​ങ്ക​ണ​വാ​ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന പ​ല​കാ​ര്യ​ങ്ങ​ളി​ലും വീ​ഴ്ച വ​ന്ന​ത് ചൂ​ണ്ടി​ക്കാ​ട്ടി​യ​തി​ന്‍റെ വൈ​രാ​ഗ്യം രാ​ഷ്ട്രീ​യ​മാ​യി മു​ത​ലെ​ടു​ക്കാ​നു​ള്ള നീ​ക്ക​മാ​ണ് ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് പി. ​കു​ഞ്ഞി​ക്ക​ണ്ണ​നെ​തി​രെ ക​ള്ള​ക്കേ​സു​ണ്ടാ​ക്കി​യ​തി​ന് പി​ന്നി​ലെ​ന്നു ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​കെ. രാ​ജേ​ന്ദ്ര​ൻ ആ​രോ​പി​ച്ചു.
സ​ർ​ക്കാ​രി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ൽ അ​ങ്ക​ണ​വാ​ടി വ​ഴി ന​ട​ക്കു​ന്ന പ​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പ്ര​ദേ​ശ​ത്തെ വീ​ട്ടു​കാ​ർ പോ​ലു​മ​റി​യാ​തെ ന​ട​ക്കു​ന്ന​ത് ക​ഴി​ഞ്ഞ ദി​വ​സം വീ​ട്ടി​ൽ വ​ന്ന​പ്പോ​ൾ ചോ​ദ്യം​ചെ​യ്ത​തി​നാ​ൽ രാ​ഷ്ട്രീ​യപ്രേ​രി​ത​മാ​യി ക​ള്ള​പ്പ​രാ​തി പോ​ലീ​സി​ൽ കൊ​ടു​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​രി​യു​ടെ ക​ള്ള​പ്പ​രാ​തി​ക്കെ​തി​രേ തൃ​ക്ക​രി​പ്പൂ​ർ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ്‌ ഭാ​ര​വാ​ഹി​ക​ളു​ടെ അ​ടി​യ​ന്ത​ര​യോ​ഗം പ്ര​തി​ഷേ​ധി​ച്ചു. ഈ ​ജീ​വ​ന​ക്കാ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ങ്ക​ണ​വാ​ടി​യു​ടെ പേ​രി​ൽ പ​ണ​പ്പി​രി​വ് ന​ട​ത്തി​യ​തു​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ നീ​ലേ​ശ്വ​രം ബ്ലോ​ക്ക് ത​ല ഐ​സി​ഡി​എ​സ് സൂ​പ്പ​ർ​വൈ​സ​ർ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും സ​ത്യാ​വ​സ്ഥ പു​റ​ത്തു​കൊ​ണ്ടു​വ​ര​ണ​മെ​ന്നും ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ഭാ​ര​വാ​ഹി​ക​ളു​ടെ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. തൃ​ക്ക​രി​പ്പൂ​ർ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യും സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചു.