വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു കോ​ൺ​ഗ്ര​സ് സ​മ​ര​ത്തി​ന്
Sunday, January 26, 2020 1:21 AM IST
രാ​ജ​പു​രം: രാ​ജ​പു​രം-​ബ​ളാ​ൽ റോ​ഡ് ടാ​ർ ചെ​യ്തു ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കു​ക പൂ​ടം​ക​ല്ല് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ആ​വ​ശ്യ​ത്തി​ന് ഡോ​ക്ട​ർ​മാ​രെ നി​യ​മി​ക്കു​ക, ക​ള്ളാ​ർ സ്മാ​ർ​ട്ട് വി​ല്ലേ​ജി​ൽ ഓ​ഫീ​സ​റെ നി​യ​മി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു​കൊ​ണ്ടു ക​ള്ളാ​ർ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​രാ​ഹാ​രം ഉ​ൾ​പ്പെ​ടെ​യു​ള്ള സ​മ​ര പ​രി​പാ​ടി​ക​ൾ ന​ട​ത്തും.
യോ​ഗ​ത്തി​ൽ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി. ​കു​ഞ്ഞി​ക്ക​ണ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ബാ​ബു ക​ദ​ളി​മ​റ്റം, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ത്രേ​സ്യാ​മ്മ ജോ​സ​ഫ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​കെ. നാ​രാ​യ​ണ​ൻ, എം.​കെ. മാ​ധ​വ​ൻ നാ​യ​ർ, സി​ജോ ടി. ​ചാ​മ​ക്കാ​ല, പി.​എ​ൻ. ഗം​ഗാ​ധ​ര​ൻ, പി.​സി. തോ​മ​സ്, ബി. ​അ​ബ്ദു​ള്ള, ബി. ​ര​മ, രേ​ഖ കു​ഞ്ഞി​ക്ക​ണ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ​ജി പ്ലാ​ച്ചേ​രി സ്വാ​ഗ​ത​വും സി.​സി. ബേ​ബി ന​ന്ദി​യും പ​റ​ഞ്ഞു.