മ​ഞ്ചേ​ശ്വ​രം താ​ലൂ​ക്ക് പ​രാ​തി​പ​രി​ഹാ​ര അ​ദാ​ല​ത്തി​ന് 30 വ​രെ അ​പേ​ക്ഷി​ക്കാം
Sunday, January 26, 2020 1:23 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ലാ ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഫെ​ബ്രു​വ​രി 13 ന് ​ഉ​പ്പ​ള ല​യ​ണ്‍​സ് ക്ല​ബ് ഹാ​ളി​ല്‍ ന​ട​ത്തു​ന്ന മ​ഞ്ചേ​ശ്വ​രം താ​ലൂ​ക്ക് ത​ല പ​രാ​തി​പ​രി​ഹാ​ര അ​ദാ​ല​ത്തി​ലേ​ക്ക് ജ​നു​വ​രി 30 വ​രെ അ​പേ​ക്ഷി​ക്കാം.
മു​ഖ്യ​മ​ന്ത്രി​യു​ടെ ചി​കി​ത്സാ ധ​ന​സ​ഹാ​യം, ലൈ​ഫ് മി​ഷ​ന്‍ പ​ദ്ധ​തി, റേ​ഷ​ന്‍ കാ​ര്‍​ഡ് സം​ബ​ന്ധി​ച്ച പ​രാ​തി​ക​ള്‍, എ​ല്‍​ആ​ര്‍​എം കേ​സു​ക​ള്‍ സ്റ്റാ​റ്റ്യൂ​ട്ട​റി​യാ​യി ല​ഭി​ക്കേ​ണ്ട പ​രി​ഹാ​രം എ​ന്നി​വ ഒ​ഴി​കെ​യു​ള്ള വി​ഷ​യ​ങ്ങ​ളി​ല്‍ പ​രാ​തി​ക​ള്‍ ന​ല്‍​കാം. അ​ക്ഷ​യ​കേ​ന്ദ്ര​ങ്ങ​ള്‍ വ​ഴി​യും www.edistrict.kerala.gov.in എ​ന്ന വെ​ബ്‌​സൈ​റ്റി​ലൂ​ടെ ഓ​ണ്‍​ലൈ​നാ​യും താ​ലൂ​ക്കാ​ഫീ​സി​ലും താ​ലൂ​ക്ക് പ​രി​ധി​യി​ലെ വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ലും നേ​രി​ട്ടും അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കാം. അ​ദാ​ല​ത്ത് ന​ട​ക്കു​ന്ന ദി​വ​സ​ങ്ങ​ളി​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് നേ​രി​ട്ടും പ​രാ​തി സ​മ​ര്‍​പ്പി​ക്കാം.