കാ​വു​ന്ത​ല ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ളിന് കൊ​ടി​യേ​റി
Sunday, January 26, 2020 1:23 AM IST
ഭീ​മ​ന​ടി: കാ​വു​ന്ത​ല സെ​ന്‍റ് ജോ​സ​ഫ് ദേവാ​ല​യ​ത്തി​ൽ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ​യും വിശുദ്ധ ​സെ​ബസ്ത്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ളാ​ഘോ​ഷ​ത്തി​ന് വി​കാ​രി ഫാ. ​ജോ​സ​ഫ് മ​ഞ്ഞ​ളാം​കു​ന്നേ​ൽ കൊ​ടി​യേ​റ്റി. തി​രു​നാ​ളി​ന്‍റെ ഭാ​ഗ​മാ​യി 31 ന് ​വൈ​കു​ന്നേ​രം 3.30 ന് ​ജ​പ​മാ​ല, നാ​ലി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം എ​ന്നി​വ ന​ട​ക്കും. ഫാ. ​ലാ​സ​ർ വ​ര​ന്പ​ക​ത്ത് (കു​ടി​യാ​ന്മ​ല) കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

ഫെ​ബ്രു​വ​രി ഒ​ന്നി​ന് ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, തി​രു​നാ​ൾ സ​ന്ദേ​ശം എ​ന്നി​വ​യ്ക്ക് ഫാ. ​മാ​ത്യു വേ​ങ്ങ​ക്കു​ന്നേ​ൽ (വി​ള​ക്ക​ന്നൂ​ർ) കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം, സ​മാ​പ​നാ​ശീ​ർ​വാ​ദം. ര​ണ്ടി​ന് കു​ടും​ബ കൂ​ട്ടാ​യ്മ ഡ​യ​ര​ക്ട​ർ ഫാ. ​മാ​ത്യു ആ​ശാ​രി​പ​റ​ന്പി​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, തു​ട​ർ​ന്ന് കു​രി​ശ​ടി ചു​റ്റി പ്ര​ദ​ക്ഷി​ണം, സ്നേ​ഹ​വി​രു​ന്ന് എ​ന്നി​വ ന​ട​ക്കും.