ഭ​ര​ണ​ഘ​ട​ന​യ്ക്കു മേ​ല്‍ പാ​ര്‍​ല​മെ​ന്‍റ​റി മേ​ല്‍​ക്കോ​യ്മ സാ​ധ്യ​മ​ല്ല: മ​ന്ത്രി ച​ന്ദ്ര​ശേ​ഖ​ര​ന്‍
Tuesday, January 28, 2020 1:29 AM IST
കാ​സ​ർ​ഗോ​ഡ്: ജ​ന​ങ്ങ​ളാ​ണ് ഭ​ര​ണ​ഘ​ട​ന​യി​ലൂ​ടെ ഇ​ന്ത്യ​ന്‍ റി​പ്പ​ബ്ലി​ക്കി​നെ സൃ​ഷ്ടി​ച്ച​തെ​ന്നും അ​തി​നാ​ല്‍ ഭ​ര​ണ​ഘ​ട​ന​യ്ക്കു മേ​ല്‍ പാ​ര്‍​ല​മെ​ന്‍റ​റി മേ​ല്‍​ക്കോ​യ്മ സാ​ധ്യ​മ​ല്ലെ​ന്നും മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍. കാ​സ​ര്‍​ഗോ​ഡ് മു​നി​സി​പ്പ​ല്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച 71-ാം റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ത്തി​ല്‍ റി​പ്പ​ബ്ലി​ക്ദി​ന സ​ന്ദേ​ശം ന​ല്‍​കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഇ​ന്ത്യ​ക്കൊ​പ്പം രൂ​പം​കൊ​ണ്ട ലോ​ക​ത്തെ പ​ല രാ​ജ്യ​ങ്ങ​ളി​ലെ​യും ജ​നാ​ധി​പ​ത്യ​വ്യ​വ​സ്ഥ​ക​ള്‍ ആ​ന്ത​രി​ക വൈ​രു​ധ്യ​ങ്ങ​ളാ​ല്‍ ശി​ഥി​ല​മാ​യ​പ്പോ​ഴും ശ​ക്ത​മാ​യ ഭ​ര​ണ​ഘ​ട​ന​യു​ടെ ബ​ല​ത്തി​ലാ​ണ് വൈ​വി​ധ്യ​ങ്ങ​ളെ ക​രു​ത്താ​ക്കി മാ​റ്റി മു​ന്നേ​റാ​ന്‍ രാ​ജ്യ​ത്തി​ന് സാ​ധി​ച്ച​ത്. പ്ര​സി​ദ്ധ​മാ​യ കേ​ശ​വാ​ന​ന്ദ​ഭാ​ര​തി കേ​സി​ല്‍ സു​പ്രീം​കോ​ട​തി ഭ​ര​ണ​ഘ​ട​ന​യു​ടെ അ​ടി​സ്ഥാ​ന​സ്വ​ഭാ​വ​ത്തെ ഭേ​ദ​ഗ​തി​ക​ളി​ലൂ​ടെ മാ​റ്റാ​ന്‍ പാ​ടി​ല്ലാ​യെ​ന്ന് അ​സ​ന്നി​ഗ്ധ​മാ​യി പ്ര​ഖ്യാ​പി​ച്ച​താ​ണ്. ഭ​ര​ണ​ഘ​ട​ന​യെ ശ​ക്തി​പ്പെ​ടു​ത്താ​നും അ​തി​ന്‍റെ മൂ​ല്യ​ങ്ങ​ളെ മ​ന​സി​ലാ​ക്കാ​നും ഭ​ര​ണ​ഘ​ട​ന​യെ ദു​ര്‍​ബ​ല​പ്പെ​ടു​ത്തു​ന്ന ശ​ക്തി​ക​ളെ ഒ​റ്റ​പ്പെ​ടു​ത്താ​നു​മു​ള്ള ശ്ര​മ​ങ്ങ​ളെ​ക്കൊ​ണ്ടു റി​പ്പ​ബ്ലി​ക് ദി​നം സാ​ര്‍​ത്ഥ​ക​മാ​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി, എം​എ​ല്‍​എ​മാ​രാ​യ എ​ന്‍.​എ. നെ​ല്ലി​ക്കു​ന്ന്, എം. ​രാ​ജ​ഗോ​പാ​ല​ന്‍, എം. ​സി. ക​മ​റു​ദ്ദീ​ന്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​ജി.​സി. ബ​ഷീ​ര്‍, ജി​ല്ലാ ക​ള​ക്ട​ര്‍ ഡി. ​സ​ജി​ത്ബാ​ബു, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജ​യിം​സ് ജോ​സ​ഫ് എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു. റി​പ്പ​ബ്ലി​ക്ദിന പ​രേ​ഡി​ന് ആ​ദൂ​ര്‍ പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പ്രേം​സ​ദ​ന്‍ നേ​തൃ​ത്വം ന​ല്‍​കി. ജി​ല്ലാ പോ​ലീ​സ് ഹെ​ഡ്ക്വാ​ര്‍​ട്ടേ​ഴ്‌​സി​ലെ റി​സ​ര്‍​വ് സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ സി.​വി. ശ്രീ​ധ​ര​ന്‍ സെ​ക്ക​ൻ​ഡ് ക​മാ​ന്‍​ഡ​റാ​യി.

പ​രേ​ഡി​ല്‍ കാ​സ​ര്‍​ഗോ​ഡ് ഡി​സ്ട്രി​ക്ട് ഹെ​ഡ്ക്വാ​ര്‍​ട്ടേ​ഴ്‌​സ്, കെ​എ​പി നാ​ലാം ബ​റ്റാ​ലി​യ​ന്‍ ബാ​ൻ​ഡ് പാ​ര്‍​ട്ടി, എ​ന്‍​സി​സി സീ​നി​യ​ര്‍ ഡി​വി​ഷ​നി​ല്‍ കാ​സ​ര്‍​ഗോ​ഡ് ഗ​വ. കോ​ള​ജ്, എ​ന്‍​സി​സി ജൂ​ണി​യ​ര്‍ ഡി​വി​ഷ​നി​ല്‍ ജി​എ​ച്ച്എ​സ്എ​സ് ചെ​മ്മ​നാ​ട് എ​ന്‍​സി​സി എ​യ​ര്‍​വിം​ഗ്, സ്‌​കൗ​ട്ട്സി​ലും ഗൈ​ഡ്‌​സി​ലും കേ​ന്ദ്രീ​യ വി​ദ്യാ​ല​യ ന​മ്പ​ര്‍-2 എ​ന്നി​വ​ര്‍ റോ​ളിം​ഗ് ട്രോ​ഫി നേ​ടി. എ​സ്പി​സി വി​ഭാ​ഗ​ത്തി​ല്‍ ച​ട്ട​ഞ്ചാ​ല്‍ ജി​എ​ച്ച്എ​സ്എ​സും റെ​ഡ്‌​ക്രോ​സ് വി​ഭാ​ഗ​ത്തി​ല്‍ ബ​ല്ല ഈ​സ്റ്റ് ജി​എ​ച്ച്എ​സ്എ​സും ട്രോ​ഫി നേ​ടി.

പ​ര​വ​ന​ടു​ക്കം മാ​തൃ​ക സ​ഹ​വാ​സ വി​ദ്യാ​ല​യം ദേ​ശ​ഭ​ക്തി​ഗാ​ന​വും നാ​ട​ന്‍​പാ​ട്ടും മം​ഗ​ലം​ക​ളി​യും പെ​രി​യ ജ​വ​ഹ​ര്‍ ന​വോ​ദ​യ വി​ദ്യാ​ല​യം നൃ​ത്തം, സം​ഘ​ഗാ​നം, നെ​ഹ്‌​റു യു​വ​കേ​ന്ദ്ര​ത്തി​ന് വേ​ണ്ടി ക​ലാ​ഭ​വ​ന്‍ രാ​ജു​വും അവതരിപ്പിച്ച സം​ഘ​വും നാ​ട​ന്‍​പാ​ട്ട്, കേ​ര​ള തു​ളു അ​ക്കാ​ദ​മി​യു​ടെ ദു​ടി ന​ളി​കെ, കു​മ്പ​ള കോ​ഹി​നൂ​ര്‍ പ​ബ്ലി​ക് സ്‌​കൂ​ള്‍ ദൃ​ശ്യാ​വി​ഷ്‌​കാ​രം, ചി​ന്മ​യ വി​ദ്യാ​ല​യം നൃ​ത്താ​വി​ഷ്‌​കാ​ര​വും കു​ഡ്‌​ലു ചൈ​ത​ന്യവി​ദ്യാ​ല​യ​ം യോ​ഗ​യും അ​വ​ത​രി​പ്പി​ച്ചു.